»   » ബാബു ആന്റണി പ്രണയിച്ചത് ചാര്‍മിളയെ അല്ല, പ്രണയം മറ്റൊരാളോട്! വെളിപ്പെടുത്തലുമായി ബാബു ആന്റണി!!

ബാബു ആന്റണി പ്രണയിച്ചത് ചാര്‍മിളയെ അല്ല, പ്രണയം മറ്റൊരാളോട്! വെളിപ്പെടുത്തലുമായി ബാബു ആന്റണി!!

Posted By:
Subscribe to Filmibeat Malayalam

ബാബു ആന്റണി ഒരു കാലത്ത് മലയാള സിനിമയുടെ സജീവ സാന്നധ്യമായിരുന്ന വില്ലന്‍. മലയാളത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പുതിയൊരു മാനം നല്‍കിയത് ബാബു ആന്റണിയായിരുന്നു. ഭരതന്റെ സംവിധാനത്തില്‍ പിറന്ന ചിലമ്പ് എന്ന സിനിമയിലൂടെയായിരുന്നു താരം ആദ്യമായി മലയാളത്തില്‍ അഭിനയിച്ചിരുന്നത്.

ഗ്രേറ്റ് ഫാദറിനും പുലിമുരുകനും ശേഷം വില്ലനാണ് ഈ റെക്കോര്‍ഡ് കരസ്ഥമാക്കുന്നത്! അതും വിദേശത്ത് നിന്നും

മലയാളത്തിന് പുറമെ തമിഴിലും സജീവമായിരുന്ന താരത്തിന്റെ പേരില്‍ അക്കാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. നടി ചാര്‍മിളയും ബാബു ആന്റണിയും പ്രണയത്തിലാണെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞ കാര്യമാണെങ്കിലും ഇപ്പോള്‍ താന്‍ ചാര്‍മിളയെ പ്രണയിച്ചിട്ടില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

ചാര്‍മിളയും ബാബു ആന്റണിയും


തൊണ്ണൂറുകളില്‍ മലയാള സിനിമയിലെ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ താരങ്ങളായിരുന്നു ചാര്‍മിളയും ബാബു ആന്റണിയും. ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്തകളെ കുറിച്ച് അന്ന് താരങ്ങള്‍ പ്രതികരിച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ ബാബു ആന്റണി തുറന്ന് പറഞ്ഞിരിക്കുകയാണ്.

ചാര്‍മിളയുമായി പ്രണയം ഇല്ല

താനും ചാര്‍മിളയുമായി പ്രണയത്തിലായിരുന്നില്ലെന്നാണ് ബാബു ആന്റണി പറയുന്നത്. കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബാബു ആന്റണി തന്റെ പ്രണയത്തെ കുറിച്ച് സംസാരിച്ചിരുന്നത്.

പ്രണയം ഉണ്ടായിരുന്നു


ചാര്‍മിളയുമായി പ്രണയം ഇല്ലെങ്കിലും തനിക്ക് മറ്റൊരു പെണ്‍കുട്ടിയുമായി സീരിയസ് പ്രണയം ഉണ്ടായിരുന്നു. വിവാഹം വരെയെത്തിയ ആ ബന്ധം ചില തെറ്റിദ്ധാരാണകള്‍ മൂലം ആ ബന്ധം തകര്‍ന്ന് പോവുകയായിരുന്നു.

സിനിമക്കാരിയായിരുന്നില്ല

ഞാന്‍ പ്രണയിച്ചിട്ടുണ്ട്. അതൊരു സിനിമക്കാരിയായിരുന്നില്ലെങ്കിലും മലയാളി പെണ്‍കുട്ടിയായിരുന്നു. പുറത്ത് നിന്നും കണ്ട് ഇഷ്ടപ്പെട്ടിരുന്ന ആ ബന്ധത്തിനിടെ കുറെ പേര്‍ ഇടപ്പെട്ട് തെറ്റിദ്ധാരാണകള്‍ ഉണ്ടാക്കുകയായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴെക്കും ഒരുപാട് വൈകിപോയിരുന്നെന്നും ബാബു ആന്റണി പറയുന്നു.

നല്ല സുഹൃത്തുക്കളാണ്


ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ്. ഇടയ്ക്ക് വിളിച്ച് സംസാരിക്കാറുമുണ്ട്. എന്നാല്‍ ചാര്‍മിളയെ താന്‍ പ്രണയിച്ചിട്ടില്ലായിരുന്നെന്ന് താരം വീണ്ടും പറയുകയാണ്.

ആരെയും നിര്‍ബന്ധിച്ച് പ്രണയിപ്പിക്കരുത്..


ചാര്‍മിളയോട് താന്‍ മാന്യമായിട്ടാണ് പെരുമാറിയിട്ടുള്ളു. ഒരാളെയും നിര്‍ബന്ധിച്ച് പ്രണയിപ്പിക്കരുത്. ആദ്യ പ്രണയ പരാജയം ഉണ്ടായി തകര്‍ന്നിരിക്കുന്ന അവസ്ഥയിലായിരുന്നു ചാര്‍മിളയെ കുറിച്ചുള്ള വാര്‍ത്ത വന്നിരുന്നത്. തന്നെ കുറിച്ച് അറിയുന്ന ഒരാളില്‍ നിന്നും താന്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറയുന്നു.

പുതിയ സിനിമ

ഇന്ന റിലീസിനെത്തുന്ന സക്കറിയ പോത്തന്‍ ജീവിച്ചിരിപ്പുണ്ട് എന്നതാണ് ബാബു ആന്റണിയുടെ ഏറ്റവും പുതിയ സിനിമ. പിന്നാലെ നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലും ബാബു ആന്റണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

English summary
Babu Antony saying about Charmila's love affair!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam