പ്രിയ വാര്യരും ബാബു ആന്റണിയും തമ്മില്‍ എന്ത് ബന്ധം? പ്രിയ ഹിറ്റായതോടെ അക്കിടി പറ്റിയതിങ്ങനെ...
Recommended Video

കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രിയ വാര്യരുടെ തരംഗം സോഷ്യല്‍ മീഡിയയില്‍ നിന്നും ഒന്ന് കെട്ടടങ്ങി വരുന്നതെ ഉള്ളു. ഒന്ന് കണ്ണീറുക്കി കാണിച്ചതിന്റെ പേരിലായിരുന്നു ഒരു അഡാറ് ലവിലെ നായിക അങ്ങ് ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് ഉയര്‍ന്നത്. പ്രിയയെ ഇന്‍സ്റ്റാഗ്രാമിലൂടെ ഫോളോ ചെയ്യുന്നവരുടെ എണ്ണം റെക്കോര്‍ഡായിരുന്നു.
പ്രിയ ഹിറ്റായതൊക്കെ അതിന്റെ വഴിക്ക് നടന്നെങ്കിലും ഇതിലെല്ലാം പൊറുതിമുട്ടിയത് നടന്‍ ബാബു ആന്റണിയായിരുന്നു. ബാബു ചേട്ടാ പ്രിയയെ അറിയാമോ, പരിചയമുണ്ടോ എന്നിങ്ങനെ ചോദിച്ച് ബാബു ആന്റണിയെ ആളുകള്‍ വിളിച്ചത്. തമിഴ് മാധ്യമങ്ങളും തന്നെ വിളിച്ചെന്നാണ് ബാബു ആന്റണി പറയുന്നത്. സത്യം പറഞ്ഞാല്‍ അന്നേരം വരെയും ആരാണ് പ്രിയ വാര്യരെന്ന് താരത്തിന് അറിയില്ലായിരുന്നു. അതിനാല്‍ പലരോടും പറഞ്ഞൊപ്പിക്കുകയായിരുന്നു.

ഗൂഗിളില്‍ തപ്പിയപ്പോഴാണ് ഇന്റര്‍നെറ്റിനെ നിശ്ചലമാക്കി ഓണ്‍ലൈന്‍ സെന്‍സേഷന്‍ ആയ കണ്ണിറുക്കലിനെയും പ്രിയ വാര്യരെ കുറിച്ചും ബാബു ആന്റണി മനസിലാക്കിയത്. ബാബു ആന്റണിയെ ആളുകള്‍ വിളിച്ചതിന് മറ്റൊരു കാരണവുമുണ്ട്. പൊന്‍കുന്നവും പൂങ്കുന്നവും എന്നിങ്ങനെ രണ്ട് സ്ഥലപേരുകളാണ് ഇതിന്റെ പിന്നിലെ വില്ലന്‍.
പ്രിയയുടെ സ്ഥലം പൂങ്കുന്നവും എന്റെ നാട് പൊന്‍കുന്നവും ആയിരുന്നു. അത് രണ്ടും ഒരു സ്ഥലമാണെന്ന് കരുതിയാണ് പലരും തനിക്ക് മെസേജ് അയച്ചത്. എന്തായാലും പ്രിയയ്ക്ക് എല്ലാവിധ ആശംസകളും ബാബു ആന്റണി അറിയിച്ചിരിക്കുകയാണ്. സിനിമയില്‍ പുതിയ താരങ്ങള്‍ ഉണ്ടാവട്ടെ എന്നും താരം പറയുന്നു.


Click it and Unblock the Notifications