For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായികയ്ക്ക് പകരം തേനീച്ച കൂടിന് ഉമ്മ കൊടുത്തു! ബാബു ആന്റണിയുടെ വലിയ നഷ്ടം അതായിരുന്നു!!

  |

  മലയാള സിനിമയില്‍ സംഘട്ടന രംഗങ്ങള്‍ക്ക് പുതിയ മാനം നല്‍കിയ നടന്മാരില്‍ ഒരാളാണ് ബാബു ആന്റണി. നായകനായും കിടിലന്‍ വില്ലന്‍ വേഷത്തിലും തകര്‍ത്തഭിനയിച്ച ബാബു ആന്റണി സിനിമയില്‍ നിന്നും ചെറിയ ചെറിയ ഇടവേളകള്‍ എടുക്കാറുണ്ടെങ്കിലും ഇന്നും സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണ്. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ ശക്തമായ വേഷത്തില്‍ ബാബു ആന്റണി അഭിനയിച്ചിരുന്നു.

  ശ്രീനിവാസന്റെ തിരക്കഥ മക്കള്‍ക്ക് വേണ്ടേ? ഫഹദിനെ മോഹന്‍ലാലുമായി സാമ്യപ്പെടുത്തുകയില്ല, ശ്രീനിവാസൻ!

  കൊലപാതകിയുണ്ട്, ട്രാന്‍സ്‌ജെന്ററുണ്ട്..പോണ്‍ സ്റ്റാര്‍ ആയി രമ്യ കൃഷ്ണന്‍!!

  ആക്ഷന്‍ രംഗങ്ങളില്‍ തകര്‍ത്തഭിനയിച്ചെങ്കിലും പ്രണയരംഗങ്ങളിലൊന്നും ബാബു ആന്റണിയെ കാണാന്‍ കഴിഞ്ഞിട്ടില്ല. തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്ന് അതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ക്ലബ്ബ് എഫ്എം സ്റ്റാര്‍ ജാമില്‍ ആര്‍ജെ ശാലിനിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബാബു ആന്റണി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

  ആകെ കൈവശമുണ്ടായിരുന്നത് സീറോ ബാലന്‍സ് അക്കൗണ്ടായിരുന്നു!! ഇന്നലകളെ കുറിച്ച് അമൃത സുരേഷ്

  ബാബു ആന്റണി

  ബാബു ആന്റണി

  അന്നും ഇന്നും എക്കാലവും ബാബു ആന്റണി മലയാള സിനിമയുടെ ആക്ഷന്‍ ഹീറോയാണ്. ബാബു ആന്റണി എന്ന പേര് കേള്‍ക്കുമ്പോള്‍ ആകാശം മുട്ടെ ഉയര്‍ന്ന ശരീരവും നീണ്ട മൂടിയുമൊക്കെയുള്ള ഒരു രൂപമായിരിക്കും എല്ലാവര്‍ക്കും ഓര്‍മ്മ വരുന്നത്. കരാട്ടെ, കളരി, തായ്‌കൊണ്ട തുടങ്ങി ഏഴോളം ആയോധന കലകള്‍ അഭ്യാസിച്ച താരം ഷോട്ടോക്കാന്‍ കരാട്ടെയില്‍ 5വേ ഡാന്‍ ബ്ലാക് ബെല്‍റ്റ് ആണ്. ഭരതന്‍ സംവിധാനം ചെയ്ത ചിലമ്പ് എന്ന സിനിമയിലൂടെയാണ് ബാബു ആന്റണി മലയാള സിനിമയിലേക്ക് എത്തുന്നത്.

   വില്ലനായി അവതരിച്ചു

  വില്ലനായി അവതരിച്ചു

  ആദ്യം വില്ലന്‍ വേഷങ്ങളായിരുന്നെങ്കില്‍ പിന്നീട് നായകനായും ഒത്തിരി സിനിമകളില്‍ ബാബു ആന്റണി അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള, ഇംഗ്ലീഷ് എന്നിങ്ങനെ ഒരുപാട് ഭാഷകളിലും തന്റെ കഴിവ് തെളിയിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. 32 വര്‍ഷത്തോളം സിനിമയില്‍ പ്രവര്‍ത്തിച്ച താരം കാലങ്ങള്‍ മാറുന്നതിനനുസരിച്ച് വ്യത്യസ്ത വേഷങ്ങളിലും പ്രത്യക്ഷപ്പെട്ട് തുടങ്ങി. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയില്‍ ബാബു ആന്റണി അവതരിപ്പിച്ച തങ്ങള്‍ എന്ന കഥാപാത്രത്തിന് വലിയ കൈയടിയായിരുന്നു ലഭിച്ചത്.

   ബാബു ആന്റണിയുടെ വാക്കുകളിലേക്ക്..

  ബാബു ആന്റണിയുടെ വാക്കുകളിലേക്ക്..

  ജീവിതത്തില്‍ ഭയങ്കര റൊമാന്റിക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ കല്യാണമൊക്കെ കഴിഞ്ഞില്ലേ. അത് കൊണ്ട് അടങ്ങിയൊതുങ്ങിയിരിക്കുന്നു. ആ പ്രായമൊക്കെ കഴിഞ്ഞ് പോയില്ലേ. ഇനി ഇപ്പോള്‍ അമ്പത് കഴിഞ്ഞവരുടെ പ്രണയകഥ സിനിമയാക്കുകയാണ്. എന്നെ വിളിക്കുകയാണെങ്കില്‍ മാത്രമേ അത് പ്രാവര്‍ത്തികമാകുകയുള്ളു. ഷൂട്ടെല്ലാം കഴിഞ്ഞ് ബാംഗ്ലൂരിലെ വീട്ടില്‍ ചെല്ലുമ്പോഴും കുറേ എഴുത്തുകള്‍ കാത്തിരിക്കുന്നുണ്ടാകും.

   അതൊരു ബിഗ് മിസാണ്

  അതൊരു ബിഗ് മിസാണ്

  എനിക്കെഴുത്തെഴുതിയിരുന്ന പലരും ഇപ്പോഴും എന്നെ വിളിക്കാറുണ്ട്. വിവാഹാഭ്യര്‍ത്ഥനയുമായും അന്ന് ഒരുപാട് പേര്‍ വന്നിരുന്നു. ഞാന്‍ പറയും എനിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്ന്. അവരെ വെറുതേ ഒഴിവാക്കാന്‍ വേണ്ടി മാത്രം പറയുന്നതായിരുന്നില്ല. ശരിക്കും അന്ന് വിവാഹിതനാകാന്‍ ആഗ്രഹിച്ചിരുന്നില്ല. ഒരിക്കല്‍ പോലും പ്രണയം അഭിനയിക്കാന്‍ കഴിയാഞ്ഞതിലും പ്രണയരംഗങ്ങളിലേക്ക് ആരും വിളിക്കാതിരുന്നതിലും വലിയ വിഷമമുണ്ട്. അതൊരു ബിഗ് മിസാണ്.

   തേനീച്ചയ്ക്ക് ഉമ്മ കൊടുത്തു

  തേനീച്ചയ്ക്ക് ഉമ്മ കൊടുത്തു

  കുറച്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ് അഭിനയിച്ച ഇടുക്കി ഗോള്‍ഡില്‍ എനിക്ക് ഒരു ചുംബനരംഗം അഭിയിക്കണമായിരുന്നു. എന്നാല്‍ നായികയ്ക്ക് പകരം തേനീച്ചക്കൂട് ചുംബിക്കാനായിരുന്നു യോഗം. തേനീച്ചയ്ക്ക് ഉമ്മ കൊടുക്കുന്നതെന്തിനാണെന്ന് ഞാന്‍ സംവിധായകന്‍ ആഷിക്കിനോട് ചോദിച്ചു. ഒരു നായികയെ തരൂ എന്നും അപേക്ഷിച്ചു. ഞാനുള്‍പ്പെടെ ആ രംഗം കണ്ട് എല്ലാവരും ചിരിക്കുകയും ചെയ്തു. സിനിമയില്‍ ഗാനരംഗങ്ങളിലും ഞാന്‍ ഇതുവരെ അഭിനയിച്ചിട്ടില്ല. അന്നത്തെ ചിന്താഗതികള്‍ കാരണം ബോധപൂര്‍വം ഒഴിവാക്കുക തന്നെയായിരുന്നു. എന്നാല്‍ ഇന്നോര്‍ക്കുമ്പോള്‍ ഒരിക്കലെങ്കിലും സ്‌ക്രീനില്‍ റൊമാന്‍സ് അഭിനയിക്കാനാകാഞ്ഞത് വലിയ നഷ്ടമായി പോയെന്ന് തിരിച്ചറിയുന്നെന്നും ബാബു ആന്റണി പറയുന്നു.

  English summary
  Babu Antony talks about romantic scenes
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X