സുമലതയുടെ നെറ്റി പൊട്ടി ചോര കണ്ടു!! അതോടെ ആ മമ്മൂട്ടി ചിത്രം ഹിറ്റാകുമെന്ന് ഉറപ്പിച്ചു...
മലയാളത്തിൽ സുമതല ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒരുകാലത്തെ മലയാളി പ്രേക്ഷകർക്കിടയിൽ നിറഞ്ഞു നിന്ന താരമായിരുന്നു സുമതല. മലയാളി അല്ലെങ്കിൽ പോലും മലയാളി പ്രേക്ഷകരുടെ സ്വപ്ന നായികയായിരുന്നു താരം. 1980 മുതൽ 90 കാലഘട്ടം വരെ മവയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു സുമതല. ഈ 10 വർഷ കാലെകാണ്ട് മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഹിറ്റ് നായികയായി മാറി. വിവാഹത്തിനു ശേഷം സിനിമയിൽ നിന്ന് വിടവാങ്ങിയ താരം വർഷങ്ങൾക്ക് ശേഷം 2010 ൽ കാണ്ഡഹാർ എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് 2011 ൽ നായിക എന്ന ചിത്രത്തിലും അതിഥി വേഷത്തിലും സുമലത എത്തിയിരുന്നു.

മലയാളത്തിൽ സുമതല ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച ചെയ്യുന്ന കഥാപാത്രങ്ങളാണ് തൂവാനത്തുമ്പികളിലെ ക്ലാരയും നിറക്കുട്ടിലെ മേഴ്സിയും. വർഷങ്ങൾക്ക് മുൻപ് ആ ചിത്രത്തിന്റെ സെറ്റിൽ കോളിളക്കം സൃഷ്ടിച്ച് ഒരു സംഭവം വെളിപ്പെടുത്തുകയാണ് നടൻ ബാബു നമ്പൂതിരി. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

സംഭവം നടക്കുന്നത് മമ്മൂട്ടി ചിത്രത്തിൽ
1985 ൽ പുറത്തു വന്ന മമ്മൂട്ടി ചിത്രം നിറക്കൂട്ടിന്റെ സെറ്റിൽ വെച്ചാണ് ഈ സംഭവം ഉണ്ടായത്. സിനിമയുടെ ഷൂട്ട് കൊല്ലത്ത് പുരോഗമിക്കുകയായിരുന്നു. അജിത്ത് എന്ന ഫോട്ടോ ഗ്രാഫറുടെ കഥാപാത്രമായിരുന്നു തന്റേത്. മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അടുത്ത സുഹൃത്താണ് അജിത്. സുമതലയുടെ കഥാപാത്രത്തിനോട് ഇയാൾക്ക് ഇഷ്ടവുമുണ്ട്. ഇവരെ വശീകരിക്കാനായി അജിത്ത് പല ശ്രമങ്ങളും നടത്തുന്നുണ്ട്. ഒടുവിൽ അവരെ ട്രാപ്പ് ചെയ്യുകയാണ്.

സുമലതയെ ബലമായി കൊണ്ടു പോകുന്നതിനിടെ സംഭവം
സുമതലയെ ബലമായി പിടിച്ച് വലിച്ച് തോളിലെടുത്തുകൊണ്ട് ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിൽ കൊണ്ടു പോകുന്നതാണ് രംഗം. തന്റെ തോളിൽ കിടക്കുന്ന സുമലത പിടിയിൽ നിന്ന് വഴുതി മാറാൻ ശ്രമിച്ചു കൊണ്ട് കൈയും കാലുമെല്ലാം ആട്ടിക്കൊണ്ടിരിക്കുകയാണ്. കുറച്ചു കൂടി സുരക്ഷിതമാക്കാൻ ആദ്യത്തെ മുറിയിൽ നിന്ന് അടുത്ത മുറിയിലേയ്ക്ക് കൊണ്ടു പോകുകയാണ്. വളരെ വേഗത്തിലാണ് നടക്കുന്നത്. സുമതല കണ്ണുകൾ അടച്ചു പിടിച്ചിട്ടുണ്ടായിരുന്നു. ഈ സമയം വാതിലിന്റെ കട്ടളയിൽ സുമതലയുടെ നെറ്റി തട്ടി. പിന്നെ ആകെ മുഴുവൻ ബഹളമായി. തന്റെ പേരിൽ വിമർശനം ഉയരുകയും ചെയ്തു.

ഷൂട്ടിങ് അവിടെ നിർത്തി
തന്റെ കയ്യിൽ നിന്ന് സംഭവിച്ച തെറ്റായതു കൊണ്ട് തന്നെ വിമർശനങ്ങളും മറ്റും തന്റെ നേർക്ക് ഉയർന്നു. കുറച്ചു കൂടി അനുഭവ സമ്പത്ത് ഉള്ള ആളായിരുന്നെങ്കിൽ ഇങ്ങനെയൊന്ന് സംഭവിക്കില്ലായിരുന്നു എന്നുളള സംസാരം ഉയർന്നിരുന്നു. എന്നാൽ ത ചിത്രത്തിന്റെ സംവിധായകൻ ജോഷി സാറിനോ നിർമാതാവ് ജോയ് തോമസിനെ ഇതിൽ ഒരു വിഷയവുമില്ലായിരുന്നു. എന്നാൽ അന്ന് ഷൂട്ട് അവിടെ നിർത്തി വയ്ക്കുകയായിരുന്നു. ശേഷം നടയുമായി നേരെ പോയത് ജ്യോത്സ്യനായ കോര ചേട്ടന്റെ അടുത്തേയ്ക്കാണ്.

സിനിമ സൂപ്പർ ഹിറ്റാകും
സുമതലയുടെ നെറ്റിയിലെ മുറിവ് കണ്ടതും അദ്ദേഹം പറഞ്ഞത് നന്നായി എന്നാണ്. ചോര കണ്ടു വല്ലേ സിനിമ സൂപ്പർ ഹിറ്റാകുമെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ അദ്ദേഹത്തിന്റെ വാക്കുകൾ ആകെ മാറ്റി മറിക്കുകയായിരുന്നു. മുറിവ് സംഭവിച്ചത് സെറ്റിൽ നെഗറ്റീവായിട്ടാണ് അണിയറപ്രവർത്തകർ കണ്ടതെങ്കിൽ ഒരു പക്ഷെ ചിത്രത്തിൽ നിന്ന് തന്റേയും സുമലതയുടേയും കോമ്പിനേഷൻ തന്നെ ഉണ്ടാകില്ലായിരുന്നു. ചിത്രത്തിൽ നിന്ന് തന്നെ മാറ്റിയിട്ട് വേറെ ഒരാളെ വെച്ച് ചിത്രം ഷൂട്ട് ചെയ്യുമായിരുന്നു. എന്നാൽ അന്ന് കോരച്ചേട്ടന്റെ വാക്കുകളാണ് എല്ലാം ശുഭമാക്കിയത്. ഈ സംഭവം നടന്ന് രണ്ട് ആഴ്ചയ്ക്ക് ശേഷം വീണ്ടും ഷൂട്ട് പുനഃ ആരംഭിച്ചു-ബാബു നമ്പൂതിരി പറഞ്ഞു.


Click it and Unblock the Notifications











