മോഹന്‍ലാലിന് വേണ്ടിയുള്ള പിടിവലിയും സമ്മര്‍ദ്ദവും! മണിച്ചിത്രത്താഴിലേക്ക് 4 സംവിധായകരെത്തിയപ്പോള്‍

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത സിനിമ റിലീസ് ചെയ്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട് സിനിമയിലെ രംഗങ്ങളെല്ലാം. 1993 ഡിസംബര്‍ 25നായിരുന്നു സിനിമ റിലീസ് ചെയ്തത്. മലയാളികളുടെ എവര്‍ഗ്രീന്‍ ഫേവറിറ്റ് താരമായ ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചത് ഈ ചിത്രത്തിലൂടെയായിരുന്നു.

റിലീസ് ചെയ്ത് നാളുകളേറെയായിട്ടും സിനിമ പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. സസിനിമയുമായി ബന്ധപ്പെട്ട രസകരമായ സംഭവങ്ങള്‍ തുറന്നുപറഞ്ഞ് താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ രംഗത്തെത്തിയിരുന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, ഇന്നസെന്റ്, കെബി ഗണേഷ് കുമാര്‍, കെപിഎസി ലളിത, വിനയപ്രസാദ്, തിലകന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. മലയാളത്തില്‍ സൂപ്പര്‍ഹിറ്റായി മാറിയ സിനിമയുടെ റീമേക്ക് പതിപ്പുകളും പുറത്തിറങ്ങിയിരുന്നു. മലയാളത്തിന്റെ ഏഴയലത്ത് പോലുമെത്താന്‍ ഇവയ്ക്ക് കഴിഞ്ഞിരുന്നില്ല. ഫാസിലിന്റെ സന്തതസഹചാരിയും മണിച്ചിത്രത്താഴിന്‍രെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാബു ഷാഹിറും സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. നടനും സംവിധായകനുമായ സൗബിന്‍ ഷാഹിറിന്റെ പിതാവിന്റെ വാക്കുകളിലൂടെ തുടര്‍ന്നുവായിക്കാം.

 പ്രത്യേകതകളേറെയാണ്

പ്രത്യേകതകളേറെയാണ്

മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴിന് പ്രത്യേകതകളേറെയായിരുന്നു. പ്രമേയത്തില്‍ മാത്രമല്ല മേക്കിങ്ങിലും വ്യത്യസ്തകളുമായെത്തിയ സിനിമയ്ക്ക് തുടക്കം മുതലേ തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സൈക്കോ ത്രില്ലറായെത്തിയ സിനിമയില്‍ മോഹന്‍ലാലിന്റെയും ശോഭനയുടെയും പ്രകടനവും ഡയലോഗുകളും ഇന്നും നമുക്ക് സുപരിചിതമാണ്. മിമിക്രി വേദികളിലും മറ്റുമായി പല ഡയലോഗുകളും നമ്മള്‍ കേള്‍ക്കാറുമുണ്ട്.

 നാല് സംവിധായകര്‍ ഒരുമിച്ചു

നാല് സംവിധായകര്‍ ഒരുമിച്ചു

പതിവില്‍ നിന്നും വ്യത്യസ്തമായി 4 സംവിധായകര്‍ ഒരുമിച്ചെത്തിയാണ് സിനിമ പൂര്‍ത്തിയാക്കിയത്. ഗാനരംഗവും ക്ലൈമാക്‌സും ഹാസ്യവുമൊക്കെ വ്യത്യസ്ത സംവിധായകരായിരുന്നു കൈകാര്യം ചെയ്തത്. പ്രിയദര്‍ശന്‍, സിദ്ദിഖ് ലാല്‍, സിബി മലയില്‍ ഇവരായിരുന്നു സിനിമയ്ക്കായി ഒരുമിച്ചത്. മലയാളത്തിന്റെ അഭിമാനമായ സംവിധായകരും അണിയറപ്രവര്‍ത്തകരുമെല്ലാം ഒരുമിച്ചെത്തിയതോടെ മണിച്ചിത്രത്താഴിന്റെ ലെവലും മാറുകയായിരുന്നു.

ലൊക്കേഷന്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടി

ലൊക്കേഷന്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടി

സിനിമയുടെ ചിത്രീകരണത്തില്‍ ഏറെ ബുദ്ധിമുട്ടിയിരുന്ന കാര്യങ്ങളിലൊന്നായിരുന്നു ലൊക്കേഷന്‍ കണ്ടെത്തല്‍. കഥാതന്തുവിനനുസരിച്ച ലൊക്കേഷനായി ചില്ലറ ബുദ്ധിമുട്ടല്ല അന്ന് സഹിച്ചതെന്ന് ബാബു ഷാഹിര്‍ പറയുന്നു. കണ്ണൂര്‍, പാലക്കാട്, തമിഴ്്‌നാട് മധുര അങ്ങനെ നിരവധി സ്ഥലങ്ങളിലായിരുന്നു പോയിരുന്നത്. തൃപ്പൂണിത്തുറയിലെ ഹില്‍പാലസും പത്മനാഭപുരം പാലസിലുമൊക്കെയായാണ് സിനിമ പൂര്‍ത്തിയാക്കിയത്.

 നാല് സിനിമകള്‍ പോലെ

നാല് സിനിമകള്‍ പോലെ

തൃപ്പൂണിത്തുറ ഹില്‍പാലസില്‍ സിനിമ ചിത്രീകരിക്കാനുള്ള അനുവാദമില്ലായിരുന്നു അന്നെങ്കിലും ടൂറിസം മന്ത്രിയുമായി ബന്ധപ്പെട്ടാണ് അനുമതി നേടിയെടുത്തത്. നാല് സംവിധായകരും യൂണിറ്റുമൊക്കെയായി നാല് സിനിമകള്‍ ഒരേ സമയത്ത് ചിത്രീകരിക്കുന്ന അനുഭവമായിരുന്നു അന്നത്തേതെന്നും ബാബു ഷാഹിര്‍ പറയുന്നു. ഫാസില്‍ സാറിന് ഇതിനായി ഏറെ ബുദ്ധിമുട്ടിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാലിനായി സമ്മര്‍ദ്ദം

മോഹന്‍ലാലിനായി സമ്മര്‍ദ്ദം

മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയുമൊക്കെ ഓടി നടന്ന് അഭിനയിക്കുകയായിരുന്നു. ഹാസ്യ രംഗങ്ങള്‍ സിദ്ദിഖ് ലാലും ക്ലൈമാക്‌സ് രംഗങ്ങള്‍ സിബി മലയിലും ഗാനങ്ങള്‍ പ്രിയദര്‍ശനുമായാണ് ചിത്രീകരിച്ചത്. യൂണിറ്റില്‍ ഭയങ്കര സമ്മര്‍ദ്ദമായിരുന്നു. മോഹന്‍ലാലിന് വേണ്ടിയുള്ള വടവംലിയായിരുന്നു അന്ന്. നാല് സംവിധായകരും ഒരുമിച്ചെത്തിയപ്പോള്‍ അതിന്‍രെ റിസല്‍ട്ട് പോസിറ്റീവായിരുന്നു.

ശോഭനയുടെ അമ്മ പറഞ്ഞത്

ശോഭനയുടെ അമ്മ പറഞ്ഞത്

ചെന്നൈയിലുള്ള വീടായിരുന്നു നാഗവല്ലിയുടെ തെക്കിനിയാക്കിയത്. നിരവധി സിനിമകള്‍ ചിത്രീകരിച്ച വീടായിരുന്നു അത്. എന്നാല്‍ ്അവയില്‍ പല സിനിമകളുടെയും ചിത്രീകരണം പൂര്‍ത്തിയായില്ലെന്ന് ശോഭനയുടെ അമ്മ പറഞ്ഞിരുന്നു. ഇതോടെയാണ് സംവിധായകനും സംഘവും പരിഭ്രമിച്ചത്. ഡിസംബറില്‍ തന്നെ സെന്‍സറിങ് കഴിഞ്ഞില്ലെങ്കില്‍ ആ വര്‍ഷം അവാര്‍ഡിന് അയയ്ക്കാന്‍ കഴിയാതെ വരും. അതിനാല്‍ത്തന്നെ അധിതകം ജോലികള്‍ ചെയ്ത് സിനിമ പുറത്തിറക്കാനുള്ള പ്രയത്‌നത്തിലായിരുന്നു എല്ലാവരും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X