»   » ഫഹദിന്റെ ആദ്യ സിനിമയില്‍ സൗബിനുമുണ്ടായിരുന്നു.. പറവ ശരിക്കും കരയിപ്പിച്ചു!

ഫഹദിന്റെ ആദ്യ സിനിമയില്‍ സൗബിനുമുണ്ടായിരുന്നു.. പറവ ശരിക്കും കരയിപ്പിച്ചു!

Posted By:
Subscribe to Filmibeat Malayalam

നിരവധി വര്‍ഷങ്ങളായി സൗബിന്‍ സിനിമയിലെത്തിയിട്ട്. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുമ്പോഴും ക്യാമറയ്ക്ക് പിന്നിലെ കാര്യങ്ങളെക്കുറിച്ച് താരം കൃത്യമായി മനസ്സിലാക്കിയിരുന്നു. സംവിധാന മോഹം ഉള്ളിലുണ്ടായിരുന്നുവെന്ന് തുടക്കത്തില്‍ തന്നെ താരം വ്യക്തമാക്കിയിരുന്നു.

കൂടെ കിടക്കാന്‍ ആവശ്യപ്പെടുന്നത് പതിവാണ്.. യെസ് ഒാര്‍ നോ തീരുമാനിക്കേണ്ടത് താരങ്ങളാണ്!

സിനിമയിലേക്ക് വരാന്‍ കാരണം ഹൃത്വിക് റോഷനാണെന്ന് തമന്നയുടെ വെളിപ്പെടുത്തല്‍!

വശീകരിച്ച് കിടപ്പറയില്‍ എത്തിച്ചിട്ടില്ല.. മാസങ്ങള്‍ കൊണ്ട് ആ ബന്ധം അവസാനിപ്പിച്ചിരുന്നു!

പ്രേക്ഷകര്‍ ഏറെ പ്രിയപ്പെട്ട താരമായി തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് താരം സംവിധാനത്തിലേക്ക് കടന്നത്. സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും പിന്തുണയോടെയാണ് താരം സംവിധാനത്തിലേക്ക് കടന്നത്. മികച്ച പ്രതികരണം നേടിയാണ് ചിത്രം മുന്നേറിയത്. ബോക്‌സോഫീസിലും മികച്ച പ്രകടനമാണ് ചിത്രം കാഴ്ച വെച്ചത്. സൗബിന് മുന്‍പേ തന്നെ ആ കുടുംബത്തില്‍ നിന്നും മറ്റൊരാള്‍ സിനിമയില്‍ എത്തിയിരുന്നു. സൗബിന്റെ പിതാവായ ബാബു ഷാഹിര്‍ സിനിമയുടെ സമസ്ത മേഖലകളിലും പ്രവര്‍ത്തിച്ചിരുന്നു.

മകന്‍ സിനിമയിലെത്തുമെന്ന് കരുതിയിരുന്നില്ല

അസിസ്റ്റന്റ് ഡയറക്ടര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍, പ്രൊഡ്യൂസര്‍ തുടങ്ങിയ മേഖലകളില്‍ ബാബു ഷാഹിര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ തന്റെ വഴി പിന്തുടര്‍ന്ന് മകന്‍ സിനിമയിലെത്തുമെന്ന് കരുതിയിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

പഠനത്തോട് താല്‍പര്യമുണ്ടായിരുന്നില്ല

പഠിക്കാന്‍ അത്ര മിടുക്കനായിരുന്നില്ല സൗബിന്‍. സ്‌കൂളില്‍ കൊണ്ടാക്കിയാല്‍ എങ്ങനെ പുറത്ത് ചാടാമെന്നാണ് അവന്‍ ചിന്തിക്കുന്നത്. കലയോട് അന്നേ അവന് താല്‍പര്യമുണ്ടായിരുന്നു.

ലൊക്കേഷനിലേക്ക് വന്നോട്ടെയെന്ന് ചോദിച്ചു

താന്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത് അറിയാമായിരുന്നതിനാല്‍ ഒരു ദിവസം അവന്‍ എന്നോട് ലൊക്കേഷനില്‍ വന്നോട്ടയെന്ന് ചോദിച്ചിരുന്നു. ഫാസില്‍ സംവിദാനം ചെയ്ത കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ അവന്‍ വന്നിരുന്നു.

ചിത്രത്തില്‍ മുഖം കാണിച്ചിരുന്നു

കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തില്‍ ഒരു സീനില്‍ മുഖം കാണിക്കാനും അവന് കഴിഞ്ഞിരുന്നു. ഫഹദും സൗബിനും ഒരേ ചിത്രത്തിലൂടെയാണ് സിനിമാ ജീവിതത്തിന് തുടക്കമിട്ടത്.

അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തു

പിന്നീട് ക്രോണിക് ബാച്ചിലര്‍ സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആക്കാന്‍ പറ്റുമോയെന്ന് അവന്‍ ചോദിച്ചിരുന്നു. മടിച്ചാണ് ഇക്കാര്യം സംവിധായകന് മുന്നില്‍ വെച്ചത്. എതിര്‍പ്പില്ലാതെ അദ്ദേഹം സമ്മതിക്കുകയും ചെയ്തു. പിന്നീട് വിസമ്യത്തുമ്പത്തിലും അവന്‍ പ്രവര്‍ത്തിച്ചിരുന്നു.

വ്യത്യസ്തമായ കഥാപാത്രങ്ങള്‍

അന്നയും റസൂലും, പ്രേമം, അനുരാഗ കരിക്കിന്‍വെള്ളം തുടങ്ങിയ ചിത്രങ്ങളിലെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളെയായിരുന്നു സൗബിന്‍ അവതരിപ്പിച്ചത്. ഇതൊക്കെ തനിക്ക് ഇഷ്ടപ്പെട്ടിരുന്നുവെന്നും സൗബിന്റെ പിതാവ് പറയുന്നു.

പറവ കണ്ട് കരഞ്ഞുപോയി

പറവ കണ്ട് കരഞ്ഞുപോയെന്ന് സൗബിന്റെ പിതാവ് പറയുന്നു. വല്ലാത്തൊരു അനുഭവമായിരുന്നു ആ സിനിമ കണ്ടപ്പോള്‍. ഇത് അവനോട് പങ്കുവെക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അവനെ കെട്ടിപ്പിടിച്ചാണ് സന്തോഷം പ്രകടിപ്പിച്ചത്. നൂറില്‍ നൂറ്റിപ്പത്ത് മാര്‍ക്ക് നേടിയിട്ടുണ്ടെന്നും പറയുകയും ചെയ്തു.

English summary
Babu Shahir talking about Parava.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam