കോടികള്‍ ഉണ്ടാക്കിയിട്ടും മമ്മൂട്ടി പട്ടിണിയാണ്; മെഗാസ്റ്റാറിന്റെ ഭക്ഷണത്തെ കുറിച്ച് പറഞ്ഞ് നടന്‍ ബാബു സ്വാമി

പ്രായം കൂടി വരികയാണെങ്കിലും ലുക്കിന്റെ കാര്യത്തില്‍ മമ്മൂട്ടി ചെറുപ്പക്കാരനാണ്. പലപ്പോഴും ഗ്ലാമറ് കൂടുന്ന അസുഖം താരത്തിനുണ്ടെന്ന് പലരും കളിയാക്കി പറയാറുണ്ട്. ഇതിന് പിന്നില്‍ ശക്തമായ ഡയറ്റും വ്യായമങ്ങളുമാണ്. നടന്‍ ബാബു സ്വാമി മമ്മൂട്ടിയുടെ ഭക്ഷണ ശീലത്തെ കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നത് വൈറലാവുകയാണിപ്പോള്‍.

'മമ്മൂട്ടിയെയും മോഹന്‍ലാലുമൊക്കെയായി നല്ല ബന്ധമാണ്. മമ്മൂട്ടി എത്ര കോടികള്‍ ഉണ്ടാക്കിയാലും പട്ടിണിയാണ്. മോഹന്‍ലാല്‍ പിന്നെ മദ്യപിക്കുന്ന ആള്‍ കൂടിയാണ്. എന്തൊക്കെ ആണെങ്കിലും മമ്മൂട്ടി ഭക്ഷണത്തില്‍ തൊടില്ല. കട്ടന്‍ചായ, ക്യാരറ്റ് ജ്യൂസ്, കക്കരിക്ക, തക്കാളി, ഇതൊക്കെയാണ് തിന്നുക. അല്ലാതെ പാചകം ചെയ്ത് കഴിക്കുന്ന പതിവില്ല.

babu-mammootty

ഒരിക്കല്‍ ഒരു ഷൂട്ടിങ്ങിനിടെ മമ്മൂട്ടി എന്നോട് ചോദിച്ചു, 'സ്വാമി എന്താണ് രാവിലെ കഴിക്കുന്നതെന്ന്'? ഞാന്‍ പറഞ്ഞു ദോശ, ഇഡ്ഡലി, ചപ്പാത്തി, ഉപ്പുമാവ് അങ്ങനെ എന്തൊക്കിലുമൊക്കെ തട്ടുമെന്ന്'. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു എന്തിനാണ് ഇതൊക്കെ വലിച്ച് കയറ്റാന്‍ നില്‍ക്കുന്നത്. പിന്നെ എന്താ കഴിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ സ്വാമിക്ക് ഒരു ഗ്ലാസ് ഓട്സ് കുടിച്ചാല്‍ പോരെ എന്ന്. മാത്രമല്ല എന്നും രണ്ടു ലിറ്റര്‍ വെള്ളവും കുടിക്കണം. വേണമെങ്കിലും വേണ്ടെങ്കിലും വെള്ളം കുടിക്കണം.

വേറിട്ട ചിത്രങ്ങളുമായി സഞ്ജീത ഷെയിക്ക്, വെള്ളത്തിൽ നിന്നടക്കമുള്ള ഫോട്ടോസ് കാണാം

Recommended Video

മമ്മൂക്കയുടെ വെളിപ്പെടുത്തൽ.. CBI 5 ഷൂട്ട് ചെയ്യാൻ പോവുകയാണ് | FilmiBeat Malayalam

സ്വാമിയ്ക്ക് കാണണോ ചോദിച്ചിട്ട് അവിടെ വലിയൊരു കുപ്പിയിലിരുന്ന വെള്ളം ഒറ്റയടിക്ക് മമ്മൂട്ടി കുടിച്ച് തീര്‍ത്തു. ഇങ്ങനെ കുടിച്ചാല്‍ രാവിലെ ശരീരത്തിന് എന്ത് ആശ്വാസമാണെന്ന് അറിയാമോ എന്നും അദ്ദേഹം പറഞ്ഞു. ഇത്ര കോടി ഉണ്ടാക്കിയാലും മമ്മൂട്ടി പട്ടിണി തന്നെ. അനങ്ങിയാല്‍ വ്യായമം ചെയ്യും. ഏത് സിനിമയ്ക്കും ഓരോ എക്‌സസൈസ് ആണ്. രാക്ഷസരാജാവ് സിനിമയില്‍ ഞാനും മമ്മൂട്ടിയും തമ്മിലൊരു സീനുണ്ട്. അത് ജിമ്മില്‍ വെച്ചാണ് എടുത്തത്. ആ സമയത്തും എക്‌സസൈസ് ആയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X