ജോജി ഷൂട്ടില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചു, എത്ര ചെയ്തിട്ടും ശരിയായില്ല, പക്ഷെ ഫഹദ് വന്നപ്പോള്‍
വില്ലന്‍ കഥാപാത്രങ്ങളിലൂടെ ഒരുകാലത്ത് മലയാളികളെ ഞെട്ടിച്ച നടനാണ് ബാബുരാജ്. എന്നാല്‍ ഒരിടയ്ക്ക് തനിക്ക് കോമഡിയും വഴങ്ങുമെന്ന് തെളിയിച്ച നടന്‍ വില്ലന്‍ കഥാപാത്രത്തില്‍ നിന്ന് വിട്ട് കാരക്ടര്‍ റോളുകളും കോമഡി കഥാപാത്രങ്ങളുമാണ് ബാബുരാജ് ഇപ്പോള്‍ കൂടുതലായും ചെയ്യുന്നത്.
ബാബുരാജിന് ആ തരത്തില്‍ ബ്രേക്ക് നല്‍കിയ ചിത്രം ആഷിക് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്റ് പെപ്പര്‍ ആയിരുന്നു. തുടര്‍ന്ന് ഓര്‍ഡിനറി, മായാ മോഹിനി തുടങ്ങിയ ചിത്രങ്ങളിലും ബാബു രാജ് കോമഡി വേഷങ്ങള്‍ കൈകാര്യം ചെയ്തു. തുടര്‍ന്ന് ഹണി ബീ സീരീസുകളടക്കം നിരവധി കോമഡി കഥാപാത്രങ്ങള്‍ ചെയ്ത ബാബുരാജിന് അതില്‍ നിന്ന് പിന്നീട് ഒരു ബ്രേക്ക് നല്‍കിയത് ജോജിയിലെ കാരക്ടര്‍ റോള്‍ ആണ്.

അതിന് ശേഷം കൂമന്‍ എന്ന ചിത്രത്തിലും കാരക്ടര്‍ റോള്‍ മനോഹരമാക്കി ബാബുരാജ് ചെയ്തിരുന്നു. ഇതിന് ശേഷം റിലീസ് ആയ ഗോള്‍ഡ്, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ലിറ്റില്‍ ഹാര്‍ട്‌സ് ആണ് ബാബുരാജിന്റേതായി പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രം.
ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കവെ ഇന്നത്തെ സിനിമയ്ക്ക് സംഭവിച്ച മാറ്റത്തെക്കുറിച്ച് സംസാരിക്കുകയാണ് ബാബുരാജ്. താന്‍ ജോജിയില്‍ അഭിനയിക്കുന്ന ഘട്ടത്തില്‍ തനിക്ക് ഇത് ശരിയാവില്ലെന്ന് തോന്നി, സിനിമയില്‍ നിന്ന് ഒഴിയാന്‍ നോക്കിയിരുന്നതായും ബാബുരാജ് പറയുന്നു. സിനിമയുടെ രണ്ട് കാലഘട്ടങ്ങള്‍ തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്ന് മൂവീ വേള്‍ഡ് മീഡിയ ഗ്ലോബലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ബാബുരാജ് പറഞ്ഞു.
'ഞാന്‍ അഭിനയിച്ച ജോജി എന്ന സിനിമ എന്റെ അതുവരെയുള്ള എല്ലാ എക്‌സ്പീരിയന്‍സും പൊളിച്ചെഴുതിയ സിനിമയാണ്. എപ്പോഴും എന്റെ ഫസ്റ്റ് ടേക്ക് ഈ ബെസ്റ്റ് ടേക്ക് എന്നും പറഞ്ഞ് പോകുന്ന ആളാണ് ഞാന്‍. അല്ലെങ്കില്‍ ഒരു മൂന്ന് ടേക്ക് വരെ ഒക്കെ പോകും. ജോജിയില്‍ പോയിക്കഴിഞ്ഞപ്പോള്‍ ഒന്നും രണ്ടും ഒന്നുമല്ല, 12, 13,14 ടേക്ക് ഒക്കെയാണ് പോകുന്നത്,' ബാബരാജ് പറഞ്ഞു.
നമ്മുടെ കുഴപ്പമല്ല, പക്ഷെ പുതിയ ആള്‍ക്കാരെ വെച്ച് പരീക്ഷിക്കുന്നതിന്റെ കാര്യമാണ്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ മെന്റലി ഭയങ്കര ഡൗണ്‍ ആയിട്ട് ഞാന്‍ ഉണ്ണി മായയോട് പറഞ്ഞു, ഉണ്ണിമായ എനിക്ക് ഇത് സെറ്റാവും എന്ന് തോന്നുന്നില്ല ഉണ്ണിമായ എന്ന്. ഞാന്‍ ഇതില്‍ നിന്ന് മാറുകയാണെന്നും പറഞ്ഞു. അത് കേട്ടപ്പോള്‍ ഉണ്ണിമായ എന്താ ചേട്ടാ എന്ന് ചോദിച്ചു.
എനിക്ക് ഉറപ്പ് വരുന്നില്ല, ഏതാണ് വെക്കുന്നത് എന്താണ് ചെയ്യേണ്ടത് എന്നൊന്നും എന്ന് താന്‍ പറഞ്ഞു. ഇത് കേട്ടപ്പോള്‍ ഉണ്ണിമായ, ഇല്ല ചേട്ടാ, ഇത് അങ്ങനെ ഒന്നും അല്ല, ചേട്ടന്‍ ഇതുവരെ ചെയ്തതൊക്കെ അങ്ങോട്ട് മായ്ച്ച് കളഞ്ഞേക്ക് എന്ന് പറഞ്ഞു. അങ്ങനെയാണ് എനിക്ക് ഇത് ചെയ്യാന്‍ ധൈര്യം കിട്ടുന്നത്.

നാലാമത്തെ ദിവസം ഫഹദ് വന്നു. ഫഹദ് വന്നിട്ട് വര്‍ക്ക് ചെയ്യുന്നത് കണ്ടപ്പോഴാണ്, ഇത് ഇങ്ങനെയാണോ ചെയ്യുന്നത് എന്ന് തോന്നിയത്. ഫഹദ് ഇങ്ങനെ നിലത്തൊക്കെ ഇരുന്നിട്ട് ആ ഓക്കെ അടുത്തത് എന്നൊക്കെ പറയുമ്പോള്‍, ഇതാണ് സിനിമ, സിനിമ ഇങ്ങനെ മാറി പോയല്ലേ എന്ന് മനസിലാകുന്നത് അപ്പോഴാണ്. പക്ഷെ അതിന്റെ റിസള്‍ട്ട് വരുമ്പാഴാണ് കാര്യം.
ആള്‍ക്കാര്‍ ശ്രദ്ധിച്ചിട്ട് പറയും, ഇവരിതില്‍ എന്തൊരു പെര്‍ഫോര്‍മന്‍സ് ആണല്ലേ എന്ന്. പക്ഷെ അത് 22-ാമത്തെ ടേക്ക് ആയിരിക്കും. ഇത് ഇപ്പോള്‍ വന്ന സാധനമാണ്. എന്റെയൊക്കെ കാലഘട്ടത്തില്‍ സിനിമയ്ക്ക് ഫിലിം ഫോര്‍മാറ്റ് ആയിരുന്നു. ഫിലിം ആകുമ്പോള്‍, താങ്കള്‍ക്ക് ഒരുഡയലോഗ് തരുന്നു, അത് അതുപോലെ പറയുന്നു, അത് പറയാന്‍ പറ്റിയില്ലെങ്കില്‍ നമ്മളെ മാറ്റി അടുത്ത ആളെകൊണ്ട് ഡയലോഗ് പറയിക്കും. ഇങ്ങനെയാണ് ഇത് പോവുക എന്നും ബാബു രാജ് പറഞ്ഞു.


Click it and Unblock the Notifications











