twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് ദിലീപിന്റെ സഹോദരിയായിരുന്നു, ഇന്ന് വക്കീല്‍! ബേബി അമ്പിളി സിനിമ ഉപേക്ഷിച്ചതിന് കാരണമിതാണ്!

    |

    ചെറുപ്പത്തില്‍ വെള്ളിത്തിരയിലെത്തി പിന്നീട് സിനിമ ഉപേക്ഷിച്ച് പോയ ഒട്ടനവധി താരങ്ങളുണ്ട്. ബേബി ശാലിനി, ബേബി ശ്യാമിലി എന്നിവര്‍ക്കെല്ലാം ശേഷം മലയാളത്തില്‍ ശ്രദ്ധേയമായ താരമാണ് ബേബി അമ്പിളി. വാത്സല്യം, മിന്നാരം, മിഥുനം, ആര്യന്‍, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമായിരുന്നു അമ്പിളി. അമ്പിളിയെ കുറിച്ച് പറയുമ്പോള്‍ ആദ്യം മനസിലെത്തുന്നത് മീനത്തില്‍ താലിക്കെട്ട് എന്ന ചിത്രത്തിലെ ദിലീപിന്റെ സഹോദരിയെയാണ്.

    ബേബി അമ്പിളി

    എടീ വീപ്പക്കുറ്റി എന്ന് ഓമനക്കുട്ടന്‍ വിളിക്കുമ്പോള്‍ നീ പോടാ മൂത്താപ്പേ എന്ന് തിരിച്ച് വിളിക്കുന്ന അനിയത്തി കുട്ടി ഇന്ന് വളര്‍ന്ന് വലിയൊരു വക്കീല്‍ ആയിരിക്കുകയാണ്. അടുത്ത കാലത്തായി അമ്പിളി വക്കീല്‍ വേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്നിരുന്നു. ഇതോടെ സിനിമ ഉപേക്ഷിച്ചത് എന്തിനാണെന്ന് ചോദിച്ച് ആരാധകരെത്തി. ഇപ്പോഴിതാ സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് കൊടുത്ത അഭിമുഖത്തില്‍ സിനിമാ ജീവിതത്തെ കുറിച്ച് അമ്പിളി മനസ് തുറന്നിരിക്കുകയാണ്.

    ബേബി അമ്പിളി

    ആദ്യ സിനിമയിലേക്ക് എത്തിയ കഥ വളരെ വിചിത്രമാണ്. അച്ഛനും അമ്മയും ജോലി ചെയ്യുന്ന ആള്‍ക്കാരാണ്. ചേട്ടന്‍ സ്‌കൂളില്‍ പഠിക്കുന്നു. എനിക്ക് രണ്ടര വയസ്. അങ്കണവാടിയില്‍ വീടിനടുത്ത ടീച്ചറുടെ കൂടെ പോകും. വീടിനടുത്ത് 'നാല്‍ക്കവല' എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. അതിലേക്ക് കുറച്ച് കുട്ടികളെ വേണം. തിക്കുറിശ്ശി സാര്‍ കുട്ടികളെ പാട്ട് പഠിപ്പിക്കുന്ന സീനാണ്. എന്നെയും അങ്ങനെ കുട്ടികളുടെ കൂട്ടത്തില്‍ കൊണ്ട ്‌പോയി.

     ബേബി അമ്പിളി

    അക്കൂട്ടത്തില്‍ കരയുകയൊന്നും ചെയ്യാത്തതിനാല്‍ എന്നെ മടിയിലിരുത്തി തിക്കുറിശ്ശി സാര്‍ എല്ലാ കുട്ടികളെയും പാട്ട് പഠിപ്പിക്കുന്ന സീനെടുത്തു. രണ്ട് ദിവസം എല്ലാ കുട്ടികളും അഭിനയിക്കാനുണ്ടായിരുന്നു. മൂന്നാം ദിവസം എന്റെ കുറച്ച് ക്ലോസ് അപ്പ് ഷോട്ടുകള്‍ എടുക്കാനുണ്ടായിരുന്നു. അങ്കണ്‍വാടിയില്‍ നിന്ന് പതിവു പോലെ കൊണ്ട് പോയി ഷൂട്ട് ചെയ്തു. അമ്മയ്ക്ക് ഈ സംഭവമൊന്നും അറിയില്ലായിരുന്നു. മൂന്നാം ദിവസം ഒരു വിവാഹ സത്കാരത്തിന് പോകാന്‍ ഉച്ചയ്ക്ക് എന്നെ കൂട്ടാന്‍ അമ്മ അങ്കണ്‍വാടിയിലേക്ക് വന്നു. എന്നെ അവിടെ കണ്ടില്ല. ആകെ ടെന്‍ഷനായി. ടീച്ചറാണ് അവളതാ അവിടെ സിനിമയില്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞത്.

     ബേബി അമ്പിളി

    അച്ഛന്‍ സെറ്റിലേക്ക് വന്ന് സംവിധായകനായ ഐവി ശശി സാറിനെ കണ്ടു. അവര്‍ മുന്‍പേ പരിചയമുള്ളവരായിരുന്നു. എന്റെ മകളാണ് അമ്പിളി എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍ ആഹാ, എന്നാ നേരത്തെ പറയേണ്ടേ എന്നായി ശശി സാര്‍. ആ സിനിമ കഴിഞ്ഞ് വീട്ടില്‍ നിന്ന് അമ്മ പറഞ്ഞു. ഇതോടെ മതി ഇനിമ സിനിമയിലൊന്നും അഭിനയിക്കേണ്ട എന്ന്. അമ്മയ്ക്ക് നല്ല പേടിയായിരുന്നു.

    ബേബി അമ്പിളി

    ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു മീനത്തില്‍ താലിക്കെട്ടില്‍ അഭിനയിക്കുന്നത്. അതിന്റെ ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് അച്ഛന്‍ മരിക്കുന്നത്. ആ സമയത്ത് ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന ചിത്രത്തിലേക്ക് വിളിച്ചു. അതിന് വേണ്ടി ജിമ്മില്‍ പോി തടിയൊക്കെ കുറച്ചു. പക്ഷേ അച്ഛന്റെ മരണം ആകസ്മികമായിരുന്നു. ആകെയുള്ള പിന്തുണ ഇല്ലാതായി. അതിന് ശേഷം പഠനം മുടക്കിയുള്ള അഭിനയത്തെ ആരും പിന്തുണച്ചില്ലെന്നും അമ്പിളി പറയുന്നു.

    English summary
    Baby Ambili Talks About Her Films
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X