മെമ്മറീസില്‍ പൃഥ്വിരാജിന്റെ കൈ പിടിച്ചുവന്ന ആ കൊച്ചുമിടുക്കി ഇപ്പോള്‍ വലിയ സുന്ദരിയായി.. ഇതാ
മെമ്മറീസ് എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ പൃഥ്വിരാജിന്റെ കൈയ്യും പിടിച്ച് ആ ഓര്‍ഫണേജിന്റെ വരാന്തയിലൂടെ നടന്നു വരുന്ന പെണ്‍കുട്ടിയെ ഓര്‍മയില്ലേ. ആ കുഞ്ഞ് തന്നെയാണ് പിന്നീട് രാജാധി രാജ എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെയും റായ് ലക്ഷ്മിയുടെയും മകളായി എത്തിയതെന്ന് അധികമാര്‍ക്കും അറിയില്ല.
ബാലതാരമായി വന്ന കൊച്ചു മിടുക്കികളെല്ലാം ഇപ്പോള്‍ മുതിര്‍ന്ന വലിയ നായികമാരായി പ്രേക്ഷരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മഞ്ജിമ മോഹന്റെയും സനുഷ സന്തോഷിന്റെയും മാറ്റങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ അനിഖ, എസ്തര്‍ അനില്‍, നയന്‍താര ചക്രബര്‍ത്തി, മീനാക്ഷി തുടങ്ങിയവരുടെ കാലമാണ്. പക്ഷെ അക്കൂട്ടത്തിലൊന്നും ആ കൊച്ചു മിടുക്കിയെ കണ്ടില്ല.

Recommended Video
സിനിമയിലും ഫോട്ടോഷോപ്പിലും ഒന്നും മുഖം കാണിക്കാതെ മിടുക്കി ഇവിടെയുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ പാറിപ്പറന്ന് നടക്കുന്ന ഇവ സൂരജിന്റെ പുതിയ ഫോട്ടോകളെ കുറിച്ചാണ് പറയുന്നത്. കുട്ടിത്തമൊക്കെ മാറി വലിയ സുന്ദരിയായിരിക്കുന്നു ഇവ. ബാലതാര വേഷങ്ങള്‍ കഴിഞ്ഞ് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്ന നടി പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.
സിനിമയില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും അത്രയൊന്നും സജീവമല്ല ഇവ സൂരജ്. അടത്തിടെ ഇവയുടെ ചില ഡബ്‌സ്മാഷ് വീഡിയോകള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നായിക നായകന്മാര്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളെ അനുകരിച്ചുകൊണ്ടുള്ള വീഡിയോയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്.
മെമ്മറീസിനും, രാജാധിരാജയ്ക്കും പുറമെ ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്, ഈ അടുത്ത കാലത്ത്, ശങ്കരനും മോഹനനും, മാറ്റ്‌നി, ഹൗസ് ഫുള്‍ തുടങ്ങി പത്തോളം സിനിമകളിലും ഇവ അഭിനയിച്ചിട്ടുണ്ട്. ഇവ അഭിനയിച്ച ഡീം ഹാവ് നോ ജെന്റര്‍ എന്ന ഹ്രസ്വ ചിത്രവും ശ്രദ്ധേയമാണ്. ടെലിവിഷന്‍ ആങ്കര്‍ ആകണം എന്നാണത്രെ ഇവ സൂരജിന്റെ ആഗ്രഹം. അതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ചെയ്ത ആ ഡബ്‌സ്മാഷ് വീഡിയോ. ടെലിവിഷന്‍ ആങ്കറായി മാത്രമല്ല നായികയായും ഇവ എത്തുമെന്നും, പൃഥ്വിരാജിനൊപ്പം നായികയായി തന്നെ ഇവ സൂരജിനെ കാണാം എന്നുമുള്ള പ്രതീക്ഷയിലാണ് കൊച്ചുമിടുക്കിയുടെ വലിയ ആരാധകര്‍.


Click it and Unblock the Notifications