ബേബി നയന്‍താര വളര്‍ന്ന് സുന്ദരിയായി മാറി! മാറ്റമില്ലാത്തത് സൂപ്പര്‍ താരങ്ങള്‍ക്ക്..
Recommended Video

ബാലതാരമായി സിനിമയിലേക്കെത്തിയ പല നടിമാര്‍ നായികമാരായി അഭിനയിക്കുന്നത് പതിവാണ്. ബേബി ശാലിനി, കാവ്യ മാധവന്‍, തുടങ്ങിയ നടിമാരെല്ലാം അതിന് ഉദ്ദാഹരണങ്ങളാണ്. അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് മറ്റൊരു നായികയെ കൂടി കിട്ടാനുണ്ട്. ബേബി നയന്‍താരയാണ് ആ സുന്ദരി.
ചെറുപ്പത്തിലെ ഒരുപാട് സിനിമകളില്‍ അഭിനയിച്ച നയന്‍താര മോഹന്‍ലാല്‍ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, തുടങ്ങി നിരവധി താരങ്ങളുടെ സിനിമകളില്‍ അഭിനയിച്ചിരുന്നു. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞപ്പോള്‍ ബേബി നയന്‍താര വളര്‍ന്ന് സുന്ദരിയായി മാറിയിരിക്കുകയാണ്. അന്ന് ഒന്നിച്ചഭിനയിച്ച താരരാജാക്കന്മാരുടെ സൗന്ദര്യത്തിന് ഇന്നും ഒരു മാറ്റവും വന്നിട്ടില്ലെന്നുള്ളതാണ് വസ്തുത.

ബേബി നയന്‍താര
ബേബി നയന്‍താര എന്ന പേര് കേള്‍ക്കുമ്പോള്‍ കുഞ്ഞായിരുന്ന നയന്‍താരയുടെ മുഖമാണ് പലര്‍ക്കും ഓര്‍മ്മ വരുന്നത്. എന്നാല്‍ കുട്ടിത്തം മാറി ബേബി നയന്‍താര ഇന്ന് അതിസുന്ദരിയായി മാറിയിരിക്കുകയാണ്. 2006 ലായിരുന്നു നയന്‍താര ആദ്യമായി സിനിമയിലഭിനയിക്കുന്നത്. ബാലതാരമാണെങ്കിലും നിരവധി സിനിമകളിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.

നയന്‍സിന്റെ സിനിമകള്‍..
കിലുക്കം കിലുകിലുക്കം, ആകാശം, ഭഗവാന്‍, പോപ്പിന്‍സ്, സ്വര്‍ണം, ട്രിവാന്‍ഡ്രം ലോഡ്ജ്, അവള്‍ വന്നതിന് ശേഷം, മറുപടി, ലിറ്റില്‍ സൂപ്പര്‍മാന്‍, പട്ടണത്തില്‍ഭൂതം, അതിശയന്‍, ലൗഡ് സ്പീക്കര്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ ബാലതാരമായി നയന്‍താര അഭിനയിച്ചിരുന്നു. ട്രിവാന്‍ഡ്രം ലോഡ്ജിലെ നയന്‍താര അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കുഞ്ചാക്കോ ബോബനൊപ്പം
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു കിലുക്കം. രേവതി, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ് എന്നിങ്ങനെ നിരവധി പേര്‍ അണിനിരന്ന സിനിമ 1991 ലായിരുന്നു റിലീസ് ചെയ്തിരുന്നത്. കിലുക്കത്തിന്റെ രണ്ടാം ഭാഗവും നിര്‍മ്മിച്ചിരുന്നു. 2006 ല്‍ റിലീസിനെത്തിയ കിലുക്കം കിലുകിലുക്കമായിരുന്നു കിലുക്കത്തിന്റെ പിന്തുടര്‍ച്ചയായി എത്തിയ ചിത്രം. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള കുഞ്ചാക്കോ ബോബന്റെ ചിത്രവും വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ചിത്രവും നയന്‍താര പങ്കുവെച്ചിരുന്നു. അന്നും ഇന്നും ഒരു പോലെയുണ്ടെന്നാണ് ചിത്രത്തെ കുറിച്ച് നയന്‍സ് പറയുന്നത്.
ജയസൂര്യയ്‌ക്കൊപ്പം
കുഞ്ചാക്കോ ബോബനൊപ്പം കിലുക്കം കിലുക്കത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ജയസൂര്യയായിരുന്നു. ഇരുവരും ചിത്രത്തില്‍ നായകന്മാരായിരുന്നു. ജയസൂര്യയ്‌ക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളും നയന്‍സ് പുറത്ത് വിട്ടിരുന്നു. കിലുക്കം കിലുകിലുക്കം മുതല്‍ ട്രിവാന്‍ഡ്രം ലോഡ്ജ് വരെ എന്ന് പറഞ്ഞായിരുന്നു നയന്‍താര ചിത്രം പങ്കുവെച്ചത്. ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടി എ്ന്ന ചിത്രത്തിലെ പ്രകടനത്തെ കുറിച്ചും നടി പറഞ്ഞിരുന്നു.
മോഹന്‍ലാലിനൊപ്പം
കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ക്കൊപ്പം മാത്രമല്ല കിലുക്കം കിലുകിലുക്കത്തില്‍ മോഹന്‍ലാലുമുണ്ടായിരുന്നു. തന്റെ കരിയര്‍ തുടങ്ങിയത് തന്നെ ഇതിഹാസ താരത്തിനൊപ്പമായിരുന്നു. അതാണ് തന്റെ ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമെന്നും പറഞ്ഞാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചത്. അമ്മയുടെ മീറ്റിംഗിലെത്തിയ മോഹന്‍ലാലിനൊപ്പം നിന്നിട്ടുള്ള സെല്‍ഫിയും നയന്‍സ് പങ്കുവെച്ചിരുന്നു.
മമ്മൂട്ടിയ്‌ക്കൊപ്പം
ഈ പട്ടണത്തില്‍ ഭൂതം, ലൗഡ് സ്പീക്കര്‍ എന്നിങ്ങനെ മമ്മൂട്ടിയ്‌ക്കൊപ്പവും നയന്‍താര അഭിനയിച്ചിരുന്നു. ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷം നോക്കുമ്പോള്‍ ഞാന്‍ വേറെ ഒരാളെ പോലെയുണ്ട്. എന്നാല്‍ മമ്മൂട്ടി അതുപോലെ തന്നെയുണ്ടെന്നും പറഞ്ഞായിരുന്നു മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം നയന്‍താര പങ്കുവെച്ചിരിക്കുന്നത്.


Click it and Unblock the Notifications











