»   » ബച്ചനും ശ്രീദേവിയും വീണ്ടും ഒന്നിയ്ക്കുന്നു

ബച്ചനും ശ്രീദേവിയും വീണ്ടും ഒന്നിയ്ക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ പഴയകാലത്തെ മികച്ച ജോഡികളില്‍ ഒന്നായിരുന്നു അമിതാഭ് ബച്ചന്‍ ശ്രീദേവി ജോഡി. പല ചിത്രങ്ങളിലും ഇവര്‍ തമ്മിലുള്ള സുന്ദരമായ രസതന്ത്രം പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചതാണ്. ഇപ്പോഴിതാ ഇരുവരുടെയും ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. രണ്ടുപേരും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിയ്ക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഖുദാ ഗവാ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് രണ്ടുപേരും വീണ്ടും ഒന്നിച്ചെത്തുന്നതെന്നാണ് കേള്‍ക്കുന്നത്. ബോളിവുഡിന്റെ ഇഷ്ടചിത്രങ്ങളിള്‍ ഒന്നാണ് ഖുദാ ഗവാ. അന്ന് ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും വലിയ തരംഗമായ ചിത്രമായിരുന്നു ഇത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള തിരക്കഥാ ജോലികള്‍ പുരോഗമിക്കുകയാണെന്നും തിരക്കഥ പൂര്‍ത്തിയായാലുടന്‍ ഇതുസംബന്ധിച്ച് ഔദ്യോഗികപ്രഖ്യാപനമുണ്ടാകുമെന്നുമാണ് അറിയുന്നത്.

ചിത്രത്തിന്റെ രണ്ടാം ഭാഗം സംബന്ധിച്ച് ബച്ചന് ഒരു വണ്‍ലൈന്‍ ഐഡിയ കൊടുത്തിട്ടുണ്ടെന്നും തിരക്കഥ പൂര്‍ത്തിയായാലുടന്‍ അദ്ദേഹവുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നുമാണ് നിര്‍മ്മാതാവ് മനോജ് ദേശായ് പറയുന്നത്. ബച്ചന്‍ സമ്മതം മൂളിയാന്‍ ഉടന്‍തന്നെ ശ്രീദേവിയുമായും ചര്‍ച്ചകള്‍ നത്തുമെന്ന് ദേശായ് പറയുന്നു.

ശ്രീദേവി ഇപ്പോള്‍ അഭിനയത്തില്‍ വീണ്ടും സജീവമാവുകയാണ്. തിരിച്ചുവരവ് ചിത്രമായ ഇംഗ്ലീഷ് വിംഗ്ലീഷിന് വലിയ പ്രശംസയായിരുന്നു ലഭിച്ചിരുന്നു. ഈ ചിത്രത്തില്‍ ശ്രീദേവിയ്‌ക്കൊപ്പം അതിഥി താരമായി അമിതാഭ് ബച്ചനും എത്തിയിരുന്നു.

ബച്ചനും ശ്രീദേവിയും വീണ്ടും ഒന്നിയ്ക്കുന്നു

1992ല്‍ പുറത്തിറങ്ങിയ ഖുദാ ഗവായ്ക്കു പുറമേ ബച്ചനും ശ്രീദേവിയും ഒന്നിച്ചഭിനയിച്ച് ചില ബോളിവുഡ് ചിത്രങ്ങള്‍

ബച്ചനും ശ്രീദേവിയും വീണ്ടും ഒന്നിയ്ക്കുന്നു

1991ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. അമിതാഭ്, ശ്രീദേവി എന്നിവര്‍ക്കൊപ്പം ആമീര്‍ ഖാനും സല്‍മാന്‍ ഖാനും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി.

ബച്ചനും ശ്രീദേവിയും വീണ്ടും ഒന്നിയ്ക്കുന്നു

1986ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലും ബച്ചനും ശ്രീദേവിയും ഒന്നിച്ചെത്തി. കെ ഭാഗ്യരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ഇവര്‍ക്കൊപ്പം ജയപ്രദ സദാശിവ് അമ്രാപര്‍കര്‍ എന്നിവരും അഭിനയിച്ചിരുന്നു. മികച്ചൊരു ത്രില്ലറായിരുന്നു ഈ ചിത്രം.

ബച്ചനും ശ്രീദേവിയും വീണ്ടും ഒന്നിയ്ക്കുന്നു

1984ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലും ബച്ചന്‍ ശ്രീദേവി എന്നിവര്‍ ജോഡിചേര്‍ന്നു. ടി രാമറാവു സംവിധാനം ചെയ്ത ചിത്രത്തില്‍ ഉല്‍പ്പല്‍ ദത്ത, ഖാദര്‍ ഖാന്‍ എന്നിവരും പ്രധാന വേഷത്തില്‍ എത്തി. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍പ്പെടുന്നതായിരുന്നു ഈ ചിത്രം.

ബച്ചനും ശ്രീദേവിയും വീണ്ടും ഒന്നിയ്ക്കുന്നു

1990ല്‍ റിലീസ് ചെയ്ത ഈ ചിത്രവും ബച്ചന്‍-ശ്രീദേവി എന്നിവര്‍ ഒന്നിച്ച ചിത്രമായിരുന്നു. ഇവര്‍ക്കൊപ്പം പ്രധാന കഥാപാത്രമായി ജയപ്രദ, രാധിക എന്നിവരുമെത്തി.

English summary
Bollywood megastar Amitabh Bachchan and Sridevi are likely to unite again on screen for the sequel of their hit 1992 film 'Khuda Gawah'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam