»   » മലയാളത്തില്‍ പൊലീസുകാരുടെ തിക്കും തിരക്കും... നിവിനും മമ്മൂട്ടിയ്ക്കുമൊപ്പം മഞ്ജുവും

മലയാളത്തില്‍ പൊലീസുകാരുടെ തിക്കും തിരക്കും... നിവിനും മമ്മൂട്ടിയ്ക്കുമൊപ്പം മഞ്ജുവും

Written By:
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഇപ്പോള്‍ പൊലീസുകാരുടെ തിക്കും തിരക്കുമാണല്ലോ. ആക്ഷന്‍ ഹീറോ ബിജു തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിയ്ക്കുമ്പോള്‍, അടുത്ത മത്സരത്തിന് കാക്കിയും ഇട്ട് റെഡിയായി നില്‍ക്കുകയാണ് ആസിഫ് അലിയും മമ്മൂട്ടിയും

ആസിഫ് അലി നായകനായ ഇത് താന്‍ടാ പൊലീസ് റിലീസിന് തയ്യാറെടുക്കുന്നു. മമ്മൂട്ടിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നു. ഇവരോടൊപ്പം ഐപിഎസ് ശ്രീബാലയായി മഞ്ജു വാര്യരുമുണ്ട്.

മലയാളത്തില്‍ പൊലീസുകാരുടെ തിക്കും തിരക്കും... നിവിനും മമ്മൂട്ടിയ്ക്കുമൊപ്പം മഞ്ജുവും

ഇപ്പോള്‍ കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ് നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജു. സബ് ഇന്‍സ്‌പെക്ടര്‍ ബിജു എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്

മലയാളത്തില്‍ പൊലീസുകാരുടെ തിക്കും തിരക്കും... നിവിനും മമ്മൂട്ടിയ്ക്കുമൊപ്പം മഞ്ജുവും

ഇത് താന്‍ടാ പൊലീസ് എന്ന ചിത്രത്തിലാണ് ആസിഫ് അലിയുടെ പൊലീസ് വേഷം. അഭിരാമി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ പൊലീസ് ഡ്രൈവറായിട്ടാണ് ആസിഫ് എത്തുന്നത്

മലയാളത്തില്‍ പൊലീസുകാരുടെ തിക്കും തിരക്കും... നിവിനും മമ്മൂട്ടിയ്ക്കുമൊപ്പം മഞ്ജുവും

മഞ്ജു വാര്യര്‍ ആദ്യമായി കാക്കി അണിയുന്ന ചിത്രമാണ് വേട്ട. അരുണ്‍ലാല്‍ രാമചന്ദ്രന്റെ തിരക്കഥയില്‍ രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐപിഎസ് ശ്രീബാല എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിയ്ക്കുന്നത്. മഞ്ജുവിനൊപ്പം ചിത്രത്തില്‍ ഇന്ദ്രജിത്തും പൊലീസ് വേഷത്തിലെത്തുന്നു

മലയാളത്തില്‍ പൊലീസുകാരുടെ തിക്കും തിരക്കും... നിവിനും മമ്മൂട്ടിയ്ക്കുമൊപ്പം മഞ്ജുവും

രണ്‍ജി പണിക്കറുടെ മകന്‍ നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മമ്മൂട്ടിയുടെ പൊലീസ് വേഷം. രാജന്‍ സക്കറിയ എന്നാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്

മലയാളത്തില്‍ പൊലീസുകാരുടെ തിക്കും തിരക്കും... നിവിനും മമ്മൂട്ടിയ്ക്കുമൊപ്പം മഞ്ജുവും

അടുത്ത ചിത്രത്തില്‍ ചാക്കോച്ചനും കാക്കിയണിയുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന സ്‌കൂള്‍ ബസിന് വേണ്ടിയാണ് കുഞ്ചാക്കോ ബോബന്‍ ആദ്യമായി പൊലീസ് വേഷമിടുന്നത്. ജയസൂര്യ ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു

English summary
Back to back police role is coming in malayalam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam