ഒന്നും പുറമേക്ക് കാണുന്നത് പോലെയല്ല, സൂര്യയുടെ വിവാഹ ജീവിതം കാത്തത് ആ തീരുമാനം?, പക്ഷെ ജ്യോതികയുടെ വാദം
തമിഴ് സിനിമാ രംഗത്ത് നിന്നും തുടരെ വിവാഹ മോചന വാർത്തകളാണ് പുറത്ത് വരുന്നത്. ജയം രവി-ആരതി രവി വിവാഹ മോചന വാർത്ത ആരാധകരെ ഞെട്ടിക്കുന്നുണ്ട്. അത്രമാത്രം സ്നേഹത്തോടെയാണ് അടുത്ത കാലം വരെ ഇരുവരെയും പൊതുവേദികളിൽ കണ്ടത്. ജയം രവിയുടെ കരിയറിന് പൂർണ പിന്തുണ നൽകിക്കൊണ്ട് ആരതി രവി എന്നും ഒപ്പമുണ്ടായിരുന്നു. എന്നാൽ എന്തുകൊണ്ടോ ഇവർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ വന്നു. കഴിഞ്ഞ വർഷം നൽകിയ അഭിമുഖത്തിൽ ജയം രവിയെ പുകഴ്ത്തി ആരതി രവി സംസാരിച്ചിട്ടുണ്ട്.
ഭർത്താവെന്ന നിലയിൽ ജയം രവിക്ക് നൂറ് മാർക്ക് താൻ നൽകുമെന്നും എല്ലാ ഭർത്താക്കൻമാരും ജയം രവിയെ പോലെ ആയിരിക്കണമെന്നും ആരതി രവി പറഞ്ഞു. ആരതിയുടെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ആരതി ഈ അഭിമുഖം നൽകിയിട്ട് അധികം നാളായിട്ടില്ല. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് ഈ അഭിമുഖം പുറത്ത് വന്നത്. പിന്നീട് ജയം രവി നൽകിയ ചില അഭിമുഖങ്ങളിലും ആരതിയെ പ്രശംസിക്കുന്നുണ്ട്. താര ദമ്പതികളുടെ ജീവിതം സോഷ്യൽ മീഡിയയിലോ അഭിമുഖങ്ങളിലോ കാണുന്നത് പോലെ അല്ലെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായം.

സൂര്യ-ജ്യോതിക വിവാഹ ജീവിതവും തമിഴകത്ത് ഇപ്പോൾ ചർച്ചയാകുന്നുണ്ട്. ആരാധകരുടെ പെർഫെക്ട് കപ്പിൾസ് ആണ് സൂര്യയും ജ്യോതികയും. എന്നാൽ ഇവരും പുറമേക്ക് ചില കാര്യങ്ങളിൽ അഭിനയിക്കുകയാണോ എന്ന ചോദ്യം വരുന്നുണ്ട്. ഇതിന് കാരണങ്ങളുമുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജ്യോതിക ജനിച്ച് വളർന്ന മുംബൈയിലാണ് സൂര്യയും മക്കളുമുള്ളത്. താരം കുടുംബ സമേതം ചെന്നെെയിൽ നിന്നും മുംബൈയിലേക്ക് മാറി.
മുംബൈയിലേക്ക് മാറിയ ശേഷം ജ്യോതികയ്ക്ക് ചില മാറ്റങ്ങളും വന്നിട്ടുണ്ട്. സിനിമാ രംഗത്ത് ജ്യോതിക ഇന്ന് സജീവമാണ്. വളരെ ഫ്രീയായ ജീവിതം നടി നയിക്കുന്നു. അടുത്തിടെ ഫിലിം ഫെയർ അവാർഡിന് ജ്യോതിക ധരിച്ച വസ്ത്രം സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇത്തരം മോഡേൺ വസ്ത്രങ്ങൾ ചെന്നെെയിൽ ആയിരുന്നപ്പോൾ ജ്യോതിക ധരിച്ചിരുന്നില്ലെന്നായിരുന്നു കമന്റുകൾ.

റിപ്പോർട്ടുകൾ പ്രകാരം സൂര്യയുടെ ചെന്നെെയിലെ വീട്ടിൽ ജ്യോതികയ്ക്ക് നിയന്ത്രണങ്ങളുണ്ടായിരുന്നു. സൂര്യ-ജ്യോതിക വിവാഹത്തെ ഏറ്റവും കൂടുതൽ എതിർത്തിരുന്നത് നടന്റെ പിതാവ് ശിവകുമാറാണ്. ഒടുവിൽ വിവാഹത്തിന് ഇദ്ദേഹത്തിന് സമ്മതിക്കേണ്ടി വന്നു. എന്നാൽ വിവാഹത്തോടെ ജ്യോതിക സിനിമാ രംഗം വിട്ടു. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് തിരിച്ചെത്തിയത്.
എന്നാൽ ഭർതൃപിതാവിനും തനിക്കും ഇടയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും തന്റെ കരിയറിനെ പിന്തുണയ്ക്കുന്ന ആളുമാണ് അദ്ദേഹമെന്നാണ് ജ്യോതിക അടുത്തിടെ പറഞ്ഞത്. അങ്ങനെയെങ്കിൽ സിനിമാ നടിയെ മരുമകളാക്കില്ലെന്ന് പണ്ട് ശിവകുമാർ വാശി പിടിച്ചത് എന്തിനാണെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യം വരുന്നു. ജ്യോതികയുടെ ആഗ്രഹപ്രകാരം മുംബെെയിലേക്ക് മാറിയില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ആരാധകരുടെ മാതൃകാ ദമ്പതികളുടെ വിവാഹ ജീവിതവും പ്രശ്നത്തിലായേനെ എന്നും വാദമുണ്ട്.
തമിഴകത്തെ പല മുൻനിര നായക നടൻമാരുടെ വിവാഹ ജീവിതവും പ്രശ്നത്തിൽ കലാശിക്കുകയാണ്. ധനുഷ്-ഐശ്വര്യ രജിനികാന്ത്, ജിവി പ്രകാശ്-സൈന്ധവി എന്നിവരുടെ വിവാഹ മോചനം ഏറെ ചർച്ചയായി. നടൻ വിജയുടെ വിവാഹ ജീവിതവും സുഖകരമായല്ല മുന്നോട്ട് പോകുന്നതെന്നാണ് വിവരം. ഭാര്യ സംഗീതയെ വിജയ്ക്കൊപ്പം കണ്ടിട്ട് ഏറെ നാളുകളായി. കുടുംബ സമേതം വിജയിനെ ഇപ്പോൾ കാണാറേയില്ല. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിട്ട് പോലും ഗോസിപ്പുകളിൽ വ്യക്തത വരുത്താൻ വിജയ് തയ്യാറാകുന്നില്ല. ഗോസിപ്പുകൾ സത്യമാകുന്ന കാഴ്ചയാണ് തമിഴകത്ത് ഇന്ന് കാണുന്നത്.


Click it and Unblock the Notifications