2014 സിസിഎല്‍ കാഴ്ചകളിലേക്കൊരു യാത്ര
ഇത്തവണ ലിസി, പ്രിയദര്‍ശന്‍ ബന്ധം വേര്‍പിരിഞ്ഞതും അതിനു ചുവടുപിടിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍ അമ്മ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറി നില്‍ക്കുന്നതും എല്ലാം സെലിബ്രിറ്റി ക്രിക്കറ്റില്‍ കേരളത്തിന്റെ താളം തെറ്റിച്ചിട്ടുണ്ട്. എങ്കിലും ആവേശമാര്‍ന്ന പോരാട്ടം കാഴ്ചവെക്കാന്‍ തന്നെയാണ് കേരള ടീമിന്റെ പുറപ്പാട്. ഇത്തവണ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ നയിക്കുന്നത് യുവതാരം ആസിഫ് അലിയാണ്. മോഹന്‍ലാല്‍ ഇത്തവണ നോണ്‍ പ്ലെയിങ് ക്യാപ്റ്റനായിരിക്കും.

കഴിഞ്ഞ വര്‍ഷത്തെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് കാഴ്ച്ചകള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. അത്രയും ആവേശകരമായ ഒരു മത്സരമായിരുന്നു എല്ലാ ടീമുകളും കാഴ്ചവെച്ചത്. വന്‍ താരനിര തന്നെയായിരുന്നു കളികളത്തിലും പുറത്തും എത്തിയത്. മോഹന്‍ലാലും, മമ്മൂട്ടിയും, സല്‍മാന്‍ ഖാനും, തെന്നിന്ത്യന്‍ താര സുന്ദരികളും സിസിഎല്ലിന്റെ ഭാഗമായി. 2014 ലെ ആവേശമാര്‍ന്ന സിസിഎല്‍ കാഴ്ചകള്‍..

2014 സിസിഎല്‍ കാഴ്ചകളിലേക്കൊരു യാത്ര
2014ല്‍ മോഹന്‍ലാല്‍ നയിച്ച അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ടീമിന്റെ ആവേശം.

2014 സിസിഎല്‍ കാഴ്ചകളിലേക്കൊരു യാത്ര
ആവേശ പെരുമഴ തീര്‍ക്കാന്‍ സൂപ്പര്‍ താരങ്ങള്‍ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ അണിനിരന്നു

2014 സിസിഎല്‍ കാഴ്ചകളിലേക്കൊരു യാത്ര
താരസംഘടനയായ അമ്മ സ്‌പോള്‍സര്‍ ചെയ്യുന്ന കേരള സ്‌ട്രൈക്കേഴ്‌സിന്റെ 2014 സീസണിലെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു മൈഥിലി.

2014 സിസിഎല്‍ കാഴ്ചകളിലേക്കൊരു യാത്ര
ഭാവനയും ലിസിയുമായിരുന്നു കഴിഞ്ഞ സിസിഎല്ലിലെ ആവേശം പകര്‍ന്ന വനിതാ താരങ്ങള്‍. കളി അറിയില്ലെങ്കിലും ഭാവന ക്രിക്കറ്റിനെക്കുറിച്ച് അഭിപ്രായങ്ങളൊക്കെ പറഞ്ഞ് രസിപ്പിച്ചു.

2014 സിസിഎല്‍ കാഴ്ചകളിലേക്കൊരു യാത്ര
മഹാരാഷ്ട്ര ടീമായ വീര്‍ മറാത്തിയുടെ ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് ജനീലിയ എത്തിയത്.

2014 സിസിഎല്‍ കാഴ്ചകളിലേക്കൊരു യാത്ര
തമിഴ് താരങ്ങള്‍ക്ക് ആവേശ പകര്‍ന്നാണ് തൃഷ സിസിഎല്ലില്‍ പാറി നടന്നത്. ചെന്നൈ റൈനോസിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു തൃഷ.

2014 സിസിഎല്‍ കാഴ്ചകളിലേക്കൊരു യാത്ര
തെന്നിന്ത്യന്‍ സുന്ദരി പ്രിയാമണിക്ക് എല്ലാ ക്രിക്കറ്റ് ടീമുകളുമായി ബന്ധമുണ്ടായിരുന്നു.

2014 സിസിഎല്‍ കാഴ്ചകളിലേക്കൊരു യാത്ര
ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂറും എത്തിയിരുന്നു സിസിഎല്‍ കാണാന്‍

2014 സിസിഎല്‍ കാഴ്ചകളിലേക്കൊരു യാത്ര
അമ്മ കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ വീഴ്ത്തി കര്‍ണാടക ബുള്‍ഡോസേഴ്‌സ് ടീം കിരീടം സ്വന്തമാക്കി.


Click it and Unblock the Notifications











