»   »  വേണ്ടെന്ന് പറഞ്ഞ് മമ്മൂട്ടി പിന്‍വാങ്ങിയ സിനിമ മോഹന്‍ലാല്‍ ഏറ്റെടുത്തപ്പോള്‍ സംഭവിച്ചത് !!

വേണ്ടെന്ന് പറഞ്ഞ് മമ്മൂട്ടി പിന്‍വാങ്ങിയ സിനിമ മോഹന്‍ലാല്‍ ഏറ്റെടുത്തപ്പോള്‍ സംഭവിച്ചത് !!

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ പ്രധാനപ്പെട്ട രണ്ട് താരങ്ങള്‍, ഇന്ത്യന്‍ സിനിമയില്‍ മലയാളത്തിന്റെ പേര് വാനോളം ഉയര്‍ത്തിയ അതുല്യ പ്രതിഭകള്‍, സൂപ്പര്‍ സ്റ്റാര്‍ മെഗാസ്റ്റാര്‍ വിശേഷണവുമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇതിലും മികച്ചൊരു മുഖവുര മമ്മൂട്ടിക്കും മോഹന്‍ലാലിനും നല്‍കാനില്ല. എണ്‍പതുകളില്‍ സിനിമയിലെത്തിയതാണ് മോഹന്‍ലാലും മമ്മൂട്ടിയും.

വില്ലന്‍ വേഷത്തില്‍ നിന്നുമാണ് മോഹന്‍ലാല്‍ തുടങ്ങിയത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് മോഹന്‍ലാലിന്റേതായി റിലീസ് ചെയ്ത ആദ്യ ചിത്രം. തിരനോട്ടത്തിലായിരുന്നു താരം അഭിനയിച്ചിരുന്നതെങ്കിലും ആദ്യം റിലീസ് ചെയ്തത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളായിരുന്നു. കെഎസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകളിലൂടെയാണ് മമ്മൂട്ടി സിനിമയിലേക്ക് എത്തിയത്. തുടക്കത്തില്‍ ചെറിയ ചെറിയ വേഷങ്ങളായിരുന്നു താരത്തെ തേടിയെത്തിയിരുന്നത്. 1987 ല്‍ പുറത്തിറങ്ങി ന്യൂഡല്‍ഹിയാണ് താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ചത്. പിന്നീടങ്ങോട്ട് മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഊഴമായിരുന്നു. മലയാളത്തിലെ താരരാജാക്കന്‍മാരായി ഇരുവരും മാറി.

മമ്മൂട്ടി വേണ്ടെന്ന് വെച്ച സിനിമ

സിനിമ ഏറ്റെടുക്കുന്നതിന് മുന്‍പ് താരങ്ങള്‍ കഥ കേള്‍ക്കുന്നത് സ്വാഭാവികമാണ്. അത്തരത്തില്‍ ദശരഥം സിനിമയുടെ മുഖ്യവിഷയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഈ വിഷയം കേരളത്തിലെ പ്രേക്ഷകര്‍ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു മമ്മൂട്ടി.

കേട്ടപാടെ ഉപേക്ഷിച്ചു

മറ്റൊരാള്‍ക്ക് വാടകയ്ക്ക് ഗര്‍ഭപാത്രം നല്‍കുന്ന സറോഗസിയായിരുന്നു തന്റെ അടുത്ത ചിത്രത്തിനായി സംവിധായകന്‍ ബാലു കിരിയത്ത് മനസ്സില്‍ കരുതിയ വിഷയം. എന്നാല്‍ ഇത് മമ്മൂട്ടിയോട് പങ്കുവെച്ചപ്പോള്‍ ഈ വിഷയം കേരളത്തിലെ പ്രേക്ഷകര്‍ക്ക് പറ്റില്ലെന്നു പറഞ്ഞ് താരം പിന്‍വാങ്ങുകയായിരുന്നു.

ഓപ്പണ്‍ ഡേറ്റ് നല്‍കും

സിനിമയും കഥയുമൊന്നും കേള്‍ക്കാതെ മോഹന്‍ലാലും മമ്മൂട്ടിയും ഓപ്പണ്‍ ഡേറ്റ് നല്‍കുമായിരുന്നു സംവിധായകന്‍ ബാലു കിരിയത്തിന്. മികച്ച സംവിധായകനായി സിനിമയില്‍ തിളങ്ങി നില്‍ക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ വെച്ചാണ് അദ്ദേഹം പെറ്റോര്‍ണ്ിറ്റി എന്ന സിനിമ കണ്ടത്.

സിനിമയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടു

ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന തിരഞ്ഞെടുത്ത സിനിമകള്‍ പലപ്പോഴും സംവിധായകര്‍ക്ക് പ്രചോദനമേകാറുണ്ട്. അത്തരത്തില്‍ സംവിധായകന്‍ ബാലു കിരിയത്തിനെ ഏറെ സ്വാധീനിച്ച ചിത്രമായി പെറ്റോണിറ്റി മാറുകയായിരുന്നു. മമ്മൂട്ടിയുടെ ഡേറ്റ് കൈവശമുള്ളതിനാല്‍ ഈ വിഷയം മമ്മൂട്ടിയോടാണ് സംവിധായകന്‍ പങ്കുവെച്ചത്.

ലോഹിതദാസും സിബി മലയിലും ആഗ്രഹം സഫലീകരിച്ചു

ബാലു കിരിയത്തിന്റെ ആഗ്രഹം നടന്നില്ലെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ വിഷയം സിനിമയായി വന്നു. ലോഹിതദാസ് സിബി മലയില്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദശരഥം എന്ന സിനിമ ഇന്നും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്.

മറാത്തിയിലേക്ക് ഡബ്ബ് ചെയ്തു

1989 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകര്‍ക്ക് എക്കാലത്തെയും പ്രിയപ്പെട്ട മോഹന്‍ലാല്‍ ചിത്രമായി മാറി. പ്രേക്ഷക പ്രശംസയ്ക്ക് പുറമേ നിരൂപണ പ്രശംസയും ഏറെ നേടിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമ മറാത്തി ഭാഷയിലേക്ക് മൊഴി മാറ്റിയതും ഈ ചിത്രത്തിലൂടെയായിരുന്നു.

English summary
Behind the scene stories of the film Dasharatham.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam