എന്റെ സിനിമയിൽ താൻ നായകനാകും, അതിൽ ഞാനും അഭിനയിക്കും, സുരാജിനെ വിളിച്ച് പൃഥ്വി പറഞ്ഞത്
സച്ചിയുടെ സിനിമകൾ മലയാള സിനിമയിൽ പുതിയ തുടക്കത്തിന് വഴിയൊരുങ്ങിയിരുന്നു . ഇത് വരെ കാണാത്ത പല കൂട്ടുകെട്ടുകളും സിനിമയിൽ വൻ വിജയം നേടി. സച്ചിയുടെ കഥാപാത്രങ്ങൾ പലതും കോടതിയുമായി ചുറ്റിപ്പറ്റിയതാണ്.വക്കീൽ ജീവിതം അവസാനിപ്പിച്ച് സച്ചി പടി ഇറങ്ങുമ്പോൾ ഒപ്പം കൂട്ടിയത് ഇവിടെ നിന്ന് കിട്ടിയ ഒരു പിടി ജീവിതങ്ങളെയായിരുന്നു. അത് സച്ചി തന്നെ സമ്മതിച്ചിട്ടുമുണ്ട്.

സിനിമയിൽ ഓരോ നടനും എന്താണ് വേണ്ടതെന്നും എങ്ങനെയൊക്കെ അവരെ പ്രയോജനപ്പെടുത്താം എന്ന് സച്ചിയ്ക്ക് നന്നായി അറിയാമായിരുന്നു. ആ ആത്മവിശ്വാസമൊന്നുകൊണ്ടു മാത്രമാണ് 5 വർഷം മുൻപു മമ്മൂട്ടി ഉപേക്ഷിച്ച കഥയായ 'ഡ്രൈവിങ് ലൈസൻസുമായി പൃഥ്വിയെ കാണാൻ പോയത്.തിരക്കഥ വായിച്ചുകേട്ടശേഷം പൃഥ്വി ചോദിച്ചത് 'ഞാനല്ലാതെ ആരാടോ ഇതു ചെയ്യുക' എന്നായിരുന്നു.
Recommended Video
പൃഥ്വി തന്നെയായിരുന്നു ഡ്രൈവിങ് ലൈസൻസ് ചിത്രത്തിനായി സുരാജിനെ സമീപിച്ചത്. ഇന്ന് സുരാജിനെ വിളിച്ചിട്ട് പൃഥ്വി പറഞ്ഞത് ഇങ്ങനെയായിരുന്നു. എടോ താൻ നായകനായ ഒരു സിനിമ ഞാൻ നിർമിക്കുകയും അതിലൊരു റോളിൽ ഞാൻ അഭിനയിക്കുകയും ചെയ്യുന്നു' എന്നാണ്. മറ്റൊരു ഹിറ്റ് കോമ്പോ അവിടെ ജനിക്കുകയായിരുന്നു. പല താരങ്ങളുടെ ഉള്ളിലുള്ള കഴിവ് പുറത്തു കൊണ്ടു വരാൻ സച്ചിയ്ക്ക് അദ്ദേഹത്തിന്റെ സിനിമയിലൂടെ സാധിച്ചിരുന്നു.
മലയാളത്തിലെ ഹിറ്റ് കൂട്ട്കെട്ടാണ് പൃഥ്വിരാജ്- സച്ചി. ഇവർ ഒന്നിച്ച ചോക്ലേറ്റ് മുതൽ ഏറ്റവും ഒടുവിൽ പുറത്തു വന്ന അയ്യപ്പനും കോശിയും വരെ എത്തി നിൽക്കുമ്പോൾ വിജയത്തിന്റെ കണക്ക് മാത്രമേ ഇവർക്ക് പറയാനുളളൂ. സച്ചിയുടെ ഭൂരിഭാഗം ചിത്രങ്ങളിലും പൃഥ്വിയും ഉണ്ടാകും. അത്രയ്ക്ക് ദൃഢമായ ഒരു സൗഹൃദമായിരുന്നു ഇവരുടത്. പൃഥ്വിരാജിനെ പോലെ സച്ചി ചിത്രങ്ങളിലെ മറ്റൊരു സാന്നിധ്യമാണ് ബിജു മേനോൻ. ചേട്ടായീസ്, സീനിയേഴ്സിൽ ആരംഭിച്ച സൗഹൃദം സച്ചിയുടെ അവസാന ചിത്രം വരെ തുടർന്നു. ബിജുമേനോനെ ഫലപ്രദമായി ഉപയോഗിച്ച ഒരു സംവിധായകനായിരുന്നു സച്ചി. ബിജു മേനോൻ- പൃഥ്വി രാജ് കൂട്ട്കെട്ടിലൂടെ മലയാളത്തിൽ മറ്റൊരു ഹിറ്റ് കോമ്പോയെ കണ്ടെത്താൻ അദ്ദേഹത്തിനായി. ചെയ്യാൻ ബാക്കിയാക്കിയ നിരവധി ചിത്രങ്ങൾ ഭൂമിയിൽ ഉപേക്ഷിച്ചിട്ടാണ് പ്രിയ സച്ചി യാത്രയായിരിക്കുന്നത്.


Click it and Unblock the Notifications