സുരക്ഷിതമായ കൈകൾ! ഹൃദയസ്പർശിയായ ചിത്രം പങ്കുവെച്ച് ഗായിക സിത്താര
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണ കുമാർ. പ്രിയ ഗായികയുടെ വേറിട്ട സംഗീത ആലാപന ശൈലിയാണ് സിത്താരയെ പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് അടുപ്പിക്കുന്നത് . ഫാസ്റ്റ് നമ്പർ, പ്രണയ ഗാനം എന്നിങ്ങനെ ഏത് തരത്തിലുള്ള ഗാനങ്ങളും സിത്താരയുടെ കൈകളിൽ ഭഭ്രമായിരിക്കും. പോയ വർഷം പുറത്തിറങ്ങി ഭൂരിഭാഗം ഹിറ്റ് ഗാനങ്ങളുടേയും അവകാശി സിത്താരയാണ്. പാട്ടിൽ മാത്രമല്ല നൃത്തത്തിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമാണ് സിത്താര. കുടുംബത്തിലെ ചെറിയ സന്തോഷങ്ങളും സംഗീത വിശേഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. സിത്താരയെ പോലെ മകൾ സാവൻ ഋതുവിനും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ട്. സായുവിന്റെ പാട്ടുകളും വൈറലാണ്.
ഇപ്പോൾ മകൾക്കൊപ്പമുളള ഏറ്റവും സന്തോഷകരമായ നിമിഷം പങ്കുവെച്ചിരിക്കുകയാണ് സിത്താര. തന്റെ ബാൻഡായ പ്രൊജക്ട് മലബാറിക്കസിന്റെ സംഗീത പരിപാടികളുമായി താര ഷാർജയിലായിരുന്നു. നാട്ടിൽ മടങ്ങിയെത്തിയതിലുളള സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. മകളുമായി കെട്ടിപ്പിടിച്ച കിടക്കുന്ന ചിത്രമാണ് സിത്താര പങ്കുവെച്ചിരിക്കുന്നത്. അമ്മയുടേയും മകളുടേയുൺ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.


Click it and Unblock the Notifications











