ബഡായി ബംഗ്ലാവിലേക്ക് ഇത്തവണ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും! വീഡിയോ പുറത്ത്

തിരക്കഥ ഒരുക്കുന്ന നിരവധി കൂട്ടുകെട്ടുകളാണ് കേരളത്തിലുള്ളത്. അതില്‍ ശ്രദ്ധേയരാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയാണ് ഇരുവരും ഒന്നിച്ചൊരു സംരംഭം എത്തിക്കുന്നത്. ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയും ഒരു യമണ്ടന്‍ പ്രേമകഥയും ഇതേ കൂട്ടുകെട്ടില്‍ തിയറ്ററുകളിലേക്ക് എത്തി. ദുല്‍ഖറിനെ നായകനാക്കി ഒരുക്കിയ യമണ്ടന്‍ പ്രേമകഥയാണ് ഇരുവരുടെയും ഏറ്റവും പുതിയ ചിത്രം.

badai-bungalow-season-2

കഴിഞ്ഞ മാസം അവസാനത്തോടെ തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളുമായി വിഷ്ണുവും ബിബിനും ബഡായി ബംഗ്ലാവിന്റെ ഫ്‌ളോറില്‍ എത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റിലെ ഹിറ്റ് പരിപാടികളില്‍ ഒന്നായ ബഡായി ബംഗ്ലാവില്‍ നടന്‍ മുകേഷാണ് കാരണവര്‍. അവതാരകന്‍ മിഥുന്‍ രമേഷും ഭാര്യ ലക്ഷ്മിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ബഡായി ബംഗ്ലാവില്‍ എത്തിയതിന് പിന്നാലെ വിശേഷങ്ങള്‍ പങ്കുവെച്ച് കൊണ്ട് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു.

മിമിക്രി താരവും നടനുമായ രമേഷ് പിഷാരടിയും ധര്‍മജന്‍ ബോള്‍ഗാട്ടിയുമായിരുന്നു ബഡായ് ബംഗ്ലാവ് സീസണ്‍ ഒന്നിലെ ശ്രദ്ധേയ താരങ്ങള്‍. രണ്ടാം സീസണ്‍ വന്നപ്പോള്‍ ഇരുവരും മാറി നില്‍ക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം ആര്യയുടെ കുറവും ആരാധകരില്‍ നിരാശ ഉണ്ടാക്കിയിരുന്നു. പഴയത് പോലെ തമാശകളും മറ്റുമായി ബഡായ് ബംഗ്ലാവ് മുന്നോട്ട് തന്നെയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X