twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആശയദാരിദ്രമെങ്കില്‍ വേറെ വല്ല പണിക്കും പൊയ്ക്കൂടേ?ബഡായി ബംഗ്ലാവ് അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കൊലവിളി

    |

    ബഡായി ബംഗ്ലാവ് പുത്തന്‍ പതിപ്പിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.ബഡായി ബംഗ്ലാവ് പുത്തന്‍ പതിപ്പിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ പരിപാടിയുടെ അടുത്ത സീസണ്‍ എത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പിലായിരുന്നു. ഇത്തവണത്തെ ആതിഥേയരെക്കുറിച്ചായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. ബംഗ്ലാവിന്റെ മുതലാളി മുകേഷ് തന്നെയാണെന്ന സ്ഥിരീകരണം നേരത്തെ പുറത്തുവന്നിരുന്നു. താമസക്കാര്‍ മാറിയേക്കുമെന്നും അറിയിച്ചിരുന്നു. അമ്മായിയുടെ കല്യാണത്തോടെയാണ് ബഡായി ബംഗ്ലാവ് സീസണ്‍ 2 തുടങ്ങിയത്. ആര്യയുടേയും രമേഷ് പിഷാരടിയുടേയും ധര്‍മ്മജന്റെയും അഭാവം ശരിക്കും പ്രകടമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

    പിഷാരടിയും ആര്യയും എവിടെ? അവരില്ലാതെ എന്ത് ബഡായി ബംഗ്ലാവ്! ആദ്യ എപ്പിസോഡിന് വിമര്‍ശനപ്പെരുമഴ!പിഷാരടിയും ആര്യയും എവിടെ? അവരില്ലാതെ എന്ത് ബഡായി ബംഗ്ലാവ്! ആദ്യ എപ്പിസോഡിന് വിമര്‍ശനപ്പെരുമഴ!

    കെട്ടിലും മട്ടിലും പുതുമയെന്നത് നല്ല കാര്യമാണെങ്കിലും ഇപ്പോഴത്തെ മാറ്റത്തെ അംഗീകരിക്കാന്‍ പ്രേക്ഷകര്‍ തയ്യാറായിട്ടില്ല. പിഷാരടിക്കും ആര്യയ്ക്കും പകരമെത്തിയ മിഥുനേയും ലക്ഷ്മിയേയും ഉള്‍ക്കൊള്ളാന്‍ അവര്‍ തയ്യാറായിട്ടില്ല. ചാനലിന്‍രെ ഫേസ്ബുക്ക് പേജിലും വീഡിയോയ്ക്കും ചിത്രത്തിന് കീഴിലും ആരാധകരുടെ പൊങ്കാലയാണ്. മറ്റൊചു ചാനലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ മിഥുന്‍ വന്നതില്‍ പ്രശ്‌നമില്ലെന്നും ആര്യയും പിഷാരടിയും തിരിച്ചുവരണമെന്നുമുള്ള നിലപാടിലാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയിലൂടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ആദ്യഭാഗത്തെക്കുറിച്ചുള്ള വിമര്‍ശനം ഇപ്പോഴും അതോ പോലെ തുടരുകയാണ്.

    വി വാണ്ട് ആര്യ ആന്‍റ് പിഷു

    വി വാണ്ട് ആര്യ ആന്‍റ് പിഷു

    വി വാണ്ട് ആര്യ ആന്റ് പിഷാരടി ക്യാംപയിനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ബഡായി ബംഗ്ലാവിലേക്ക് ഇവരെ തിരികയെത്തിക്കാതെ ഇനി പരിപാടി കാണുന്നില്ലെന്നാണ് ചിലര്‍ പറയുന്നത്. ചാനലിന്‍രെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ആരാധകര്‍ രോഷപ്രകടനം നടത്തുന്നത്. ആര്യയും പിഷാരടിയുമാണ് ബംഗ്ലാവിന്‍രെ മൂലക്കല്ലെന്നും അവരില്ലാതെ പരിപാടിക്ക് പൂര്‍ണ്ണത വരില്ലെന്നും അവര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പരിപാടിയെക്കുറിച്ചുള്ള വിമര്‍ശനങ്ങളാണ് ഇപ്പോള്‍ അരങ്ങുതകര്‍ക്കുന്നത്.

    ലക്ഷ്മി കുളമാക്കി

    ലക്ഷ്മി കുളമാക്കി

    മിഥുനൊപ്പം എത്തിയ ലക്ഷ്മി ആദ്യ എപ്പിസോഡ് തന്നെ കുളമാക്കി കൈയ്യില്‍ത്തന്നുവെന്നും വല്ലാത്തൊരു വെറുപ്പിക്കലായി പോയി പരിപാടിയെന്നുമാണ് ഒരാള്‍ കുറിച്ചിട്ടുള്ളത്. ഇങ്ങനെ പോവുകയാണെങ്കില്‍ കാണാനാളില്ലാതെ അടുത്ത് തന്നെ പരിപാടിക്ക് താഴിടേണ്ടി വരുമെന്നാണ് മറ്റൊരാള്‍ കുറിച്ചിട്ടുള്ളത്. പ്രതീക്ഷയോടെയാണ് കാത്തിരുന്നതെന്നും എല്ലാം വെറുതയായെന്നുമാണ് വേറൊരാളുടെ നിരാശ.

    പിഷാരടിയുടെ ഏഴയലത്ത് പോലുമെത്തില്ല

    പിഷാരടിയുടെ ഏഴയലത്ത് പോലുമെത്തില്ല

    കൗണ്ടറിന്റെ കാര്യത്തില്‍ പിഷാരടിയുടെ ഏഴയലത്ത് പോലുമെത്താന്‍ മിഥുനാവില്ലെന്നും എന്തിനാണ് ഇങ്ങനെയൊരു വെറുപ്പിക്കലെന്ന് ചോദിച്ചവരും കുറവല്ല. അവതാരകനെന്ന നിലയില്‍ മിഥുന്‍ കിടുവാണ്, പക്ഷേ രമേഷ് പിഷാരടിയെ വെല്ലുന്ന തരത്തിലുള്ള കൗണ്ടറൊന്നും അദ്ദേഹത്തില്‍ നിന്നും വരില്ലെന്നാണ് മറ്റൊരാള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. ഇങ്ങനെയൊരു താരതമ്യത്തിലേക്ക് തങ്ങളെ നയിച്ച അണിയറപ്രവര്‍ത്തകരെ കുറ്റപ്പെടുത്തുന്നവരും കുറവല്ല.

    പഴയ ആളുകളും വേണം

    പഴയ ആളുകളും വേണം

    പുതിയ ആളുകള്‍ ഉണ്ടായിക്കോട്ടെ, എന്നുവെച്ച് പഴയവരെ നിര്‍ത്തരുന്നതുണ്ടോയെന്നാണ് മറ്റൊരാളുടെ ചോദ്യം. പെട്ടെന്ന് സുപ്രഭാതത്തില്‍ ഈ മാറ്റം ഉള്‍ക്കൊള്ളാന്‍ പ്രേക്ഷകര്‍ക്ക് കഴിഞ്ഞില്ലെന്ന കാര്യമാണ് ഇപ്പോള്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നത്. പിഷുവും ആര്യയും ഇല്ലാതെ എന്ത് ബംഗ്ലാവ് എന്നാണ് ആരാധകരുടെ ചോദ്യം. ഒരൊറ്റ എപ്പിസോഡ് പോലും മിസ്സാവാതെ കുത്തിയിരുന്ന് കണ്ടതിന് പിന്നിലെ കാരണം ഇവരാണെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്.

    എംഡിക്ക് കത്ത്

    എംഡിക്ക് കത്ത്

    ആ മിഥുന് കോമഡി സ്റ്റാഴ്സിൽ കാണിക്കുമ്പോലെ മൂക്കത്ത് വിരൽ വെക്കാനും തൊഴുത് നിൽക്കാനുമല്ലാതെ ഒരു തേങ്ങാകൊലയും അറിയുകേലാ...
    നിങ്ങൾ എത്രയും പെട്ടെന്ന് പിഷാരടിയെ ബഡായി ബംഗ്ലാവിലോട്ട് തിരിച്ച് വിളിക്കണം...പിഷാരടി ഇല്ലാത്തോണ്ട് ഇപ്പോളത്തെ ബഡായി ബംഗ്ലാവിൽ ഞങ്ങളുടെ ഇപ്പോളത്തെ സൂപ്പർ സ്റ്റാർ അമ്മായിയും ഒക്കെയാണ്....
    എത്രയും പെട്ടെന്ന് പിഷാരടിയെ തിരികെ കൊണ്ട് വരുക. തിരികെ കൊണ്ട് വന്നില്ലേൽ ആ പരുപാടി യൂറ്റൂബിൽ ഇട്ട് ഞങ്ങളെ വെറുപ്പിക്കരുതെന്നാണ് ഒരാള്‍ കുറിച്ചിട്ടുള്ളത്. എംഡിക്ക് തുറന്ന കത്തുമായി എത്തിയിരിക്കുകയാണ് ഒരാള്‍.

    ആശയദാരിദ്രമുണ്ടെങ്കില്‍

    ആശയദാരിദ്രമുണ്ടെങ്കില്‍

    ആശയ ദാരിദ്ര്യം... അമ്മായി യെ കൊണ്ട് മാത്രം പ്രേക്ഷകരെ മടുപ്പിച്ചു ഇന്നലെ മുന്നോട്ട് പോയി... സത്യം പറഞ്ഞാൽ ഇന്നലെ മുഴുവൻ ഇരുന്നു കണ്ടു... എന്തെങ്കിലും വരുമെന്ന പ്രേതീക്ഷയിൽ... ഇനിയും ഇതിന്റെ മുന്നിൽ ഇരുന്നു സമയം കളയില്ല... ഇതിൽ കൂടുതൽ ബഡായ് വരാനില്ല.. പ്രതീക്ഷിക്കുന്നില്ല. ആശയദാരിദ്രമാണെങ്കില്‍ മറ്റെന്തെങ്കിലും പരിപാടിക്ക് പോയ്ക്കൂടേയെന്നും ചോദിക്കുന്നുണ്ട്.

     കോമഡി ഉത്സവം കയറിവരുന്നു

    കോമഡി ഉത്സവം കയറിവരുന്നു

    മിഥുന്‍റെ അവതരണത്തിനിടയില്‍ കോമഡി ഉത്സവം കയറി വരുന്നുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്, മിഥുനോട് ഇഷ്ടമാണ്, പക്ഷേ ഇവിടെ പിഷാരടി വന്നേ മതിയാവൂയെന്നാണ് ആരാധകരുടെ നിലപാട്. പ്രമോ വീഡിയോയുള്‍പ്പടെ എല്ലായിടത്തും ഇത്തരത്തിലുള്ള കമന്‍റുകളാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

     താരങ്ങളുടെ പേജിലും

    താരങ്ങളുടെ പേജിലും

    ആര്യയുടേയും രമേഷ് പിഷാരടിയുടേയും പേജുകളിലും ആരാധകര്‍ അഭ്യര്‍ത്ഥനയുമായി എത്തിയിട്ടുണ്ട്. ബഡായി ബംഗ്ലാവിലേക്ക് തിരിച്ചുവരൂയെന്നാണ് ആരാധകര്‍ പറയുന്നത്. മറ്റൊരു ചാനലില്‍ പരിപാടിയുമായി എത്തുന്നുണ്ട് ഇരുവരും. മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുന്നതിനെക്കുറിച്ചും പിഷാരടി വ്യക്തമാക്കിയിരുന്നു.

    English summary
    Badayi Bungalow controversy still going on.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X