ആര്യയുടെ മകള്‍ റോയ അച്ഛനൊപ്പം ആഘോഷത്തില്‍, ചിത്രങ്ങളുമായി രോഹിത്, കമന്‍റുമായി ആര്യയും
പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരപുത്രിയാണ് റോയ. ആര്യയുടേയും രോഹിത്തിന്റേയും മകളായ റോയയുടെ വിശേഷങ്ങള്‍ ചോദിച്ചും ആരാധകര്‍ എത്താറുണ്ട്. ബിഗ് ബോസ് സീസണ്‍ രണ്ടില്‍ പങ്കെടുത്തപ്പോഴായിരുന്നു ആര്യ വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞത്. അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലനായിരുന്നു ആര്യയെ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. പരസ്പര സമ്മതത്തോടെ വേര്‍പിരിയുകയായിരുന്നു ഇരുവരും.
മകളുടെ കാര്യങ്ങള്‍ക്കായി ഇരുവരും ഒന്നിക്കാറുണ്ട്. അച്ഛന് അരികിലേക്കും മകള്‍ പോവാറുണ്ട്. അച്ഛന്‍ നാളുകള്‍ക്ക് ശേഷം നാട്ടിലേക്കെത്തിയപ്പോള്‍ മകള്‍ അദ്ദേഹത്തിനൊപ്പം പോയെന്ന് ആര്യ പറഞ്ഞിരുന്നു. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി രോഹിതും എത്താറുണ്ട്. റോയ അച്ഛനൊപ്പം വെക്കേഷന്‍ ആഘോഷിച്ചപ്പോള്‍ വീണയ്‌ക്കൊപ്പമാണ് ആര്യ. ഇവരുടെ വെക്കേഷന്‍ ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

അച്ഛനും മകളും
നാളുകള്‍ക്ക് ശേഷമായി റോയ വീണ്ടും അച്ഛനരികിലേക്ക് എത്തിയിരിക്കുകയാണ്. പൊന്‍മുടിയില്‍ നിന്നുള്ള ചിത്രങ്ങളായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. അച്ഛനൊപ്പമുള്ള യാത്ര ആഘോഷിക്കുന്ന റോയയൊണ് ചിത്രങ്ങളില്‍ കാണുന്നത്. അതീവ സന്തോഷത്തോടെ ചിത്രങ്ങള്‍ക്ക് പസ് ചെയ്തിരിക്കുകയാണ് റോയ. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ വൈറലായി മാറിയത്. നേരത്തെയും റോയ അച്ഛനരികിലേക്ക് വെക്കേഷന്‍ ആഘോഷത്തിനായി പോയിരുന്നു. മകള്‍ അച്ഛന് അരികിലാണെന്ന് ആര്യയും പറഞ്ഞിരുന്നു.

കമന്‍റുമായി ആര്യ
രോഹിത്ത പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് ലൈക്കുമായി ആ്‌ര്യയും എത്തിയിട്ടുണ്ട്. ചില ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റും പോസ്റ്റ് ചെയ്തിട്ടുണ്ട് താരം. മകളുടെ കാര്യങ്ങള്‍ക്കായി രോഹിത്തിനൊപ്പം പോവാറുണ്ട് ആര്യ. അച്ഛനും മകളും ഒരുമിച്ചുള്ള നിമിഷങ്ങള്‍ ആസ്വദിക്കട്ടെ, നാട്ടിലെത്തിയാല്‍ അദ്ദേഹത്തിന് അരികിലേക്ക് മകള്‍ പോവാറുണ്ടെന്നും നേരത്തെ താരം പറഞ്ഞിരുന്നു. വിവാഹ മോചനത്തിന് ശേഷം ഇനിയുള്ള ജീവിതം മകള്‍ക്ക് വേണ്ടിയാണെന്ന് ആര്യ പറഞ്ഞിരുന്നു. സ്വന്തമായി ബോട്ടീക് തുടങ്ങിയപ്പോള്‍ മകളുടേയും തന്റേയും പേര് ചേര്‍ത്തായിരുന്നു ആര്യ പേരിട്ടത്.

വീണയ്‌ക്കൊപ്പം
അച്ഛനും മകളും പൊന്‍മുടിയില്‍ വെക്കേഷന്‍ ആഘോഷിക്കുമ്പോള്‍ ആര്യ വീണയ്‌ക്കൊപ്പമായിരുന്നു. വീണയ്ക്കും മകനുമൊപ്പമായി യാത്ര നടത്തുകയായിരുന്നു താരം. വീണയുമായുള്ള സൗഹൃദം തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും രണ്ടാള്‍ക്കും പരസ്പരം നന്നായി അറിയാമെന്നും ആര്യ നേരത്തെ പറഞ്ഞിരുന്നു. ബിഗ് ബോസില്‍ മത്സരിക്കാനായി വീണയും എത്തിയിരുന്നു. വീണ പുറത്തായപ്പോള്‍ ഏറെ സങ്കടപ്പെട്ടതും ആര്യയായിരുന്നു.
Recommended Video

വിവാഹത്തെക്കുറിച്ച്
പരസ്പരമുള്ള പഴിചാരലുകളില്ലാതെയായിരുന്നു രോഹിത്തും ആര്യയും വേര്‍പിരിഞ്ഞത്. പക്വതയില്ലാത്ത പ്രായത്തില്‍ സംഭവിച്ചതാണ് തന്റെ വിവാഹമെന്നായിരുന്നു ആര്യ പറഞ്ഞത്. വിവാഹമോചനത്തിന് ശേഷവും സൗഹൃദം നിലനിര്‍ത്തുന്നുണ്ട് ഇരുവരും. താന്‍ പ്രണയത്തിലാണെന്നും വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്നും ആര്യ ഇടയ്ക്ക് പറഞ്ഞിരുന്നു. മകളേയും അദ്ദേഹത്തിന് ഇഷ്ടമാണെന്നും അവര്‍ കൂട്ടാണെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications