For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആട് തോമയെന്ന പേരിടുന്നത് മരണത്തിന് തുല്യമായിരുന്നു! സ്ഫടികത്തിനെ കുറിച്ച് ഭദ്രന്റെ വെളിപ്പെടുത്തല്‍!

  |

  എക്കാലത്തും ചര്‍ച്ച ചെയ്യപ്പെടുന്ന മോഹന്‍ലാല്‍ ചിത്രമാണ് സ്ഫടികം. സിനിമയെ കുറിച്ചുള്ള ഓരോ വിശേഷവും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ആട് തോമ എന്ന കഥാപാത്രത്തിലൂടെ മോഹന്‍ലാല്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. മോഹന്‍ലാലും സംവിധായകന്‍ ഭദ്രന്‍ തുടങ്ങി അണിയറ പ്രവര്‍ത്തകരെല്ലാം സിനിമയെ കുറിച്ച് പറയുമ്പോള്‍ വാചാലരാവും.

  തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ അടുത്തിടെ നടത്തിയ ചില പ്രസ്താവനകള്‍ സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. സന്ദേശം, വരവേല്‍പ്പ്, തുടങ്ങി സിനിമകള്‍ ഇഷ്ടമല്ലെന്നും നരസിംഹം ഒരു തവണ കണ്ടിരിക്കാന്‍ പറ്റുന്ന സിനിമയാണെന്നുമായിരുന്നു ശ്യാം പുഷ്‌കരന്‍ പറഞ്ഞത്. അതേ സമയം മോഹന്‍ലാലിന്റെ സ്ഫടികം തന്നെ ഏറെ സ്വാധീനിച്ച മലയാള സിനിമയാണെന്നും താരം പറഞ്ഞിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ ഭദ്രന്‍ സ്ഫടികം ഇപ്പോഴും ആരാധകര്‍ക്ക് മറക്കാനാവാത്തെ ചിത്രമായി മാറിയതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. അടുത്തിടെ ഒരു ചാനല്‍ അഭിമുഖത്തിലായിരുന്നു പഴയ ഓര്‍മ്മകള്‍ അദ്ദേഹം പങ്കുവെച്ചത്.

   ഭദ്രന്റെ വാക്കുകളിലേക്ക്...

  ഭദ്രന്റെ വാക്കുകളിലേക്ക്...

  സ്ഫടികത്തിന്റെ തിരക്കഥ രണ്ടരവര്‍ഷത്തിനിടയ്ക്ക് നിരവധി തവണ തിരുത്തി എഴുതിയിരുന്നു. അതായിരിക്കാം സിനിമാപ്രേമികള്‍ക്ക് ഇപ്പോഴും മറക്കാനാവാത്ത ചിത്രമായി അത് മാറിയതെന്നാണ് സംവിധായകന്‍ ഭദ്രന്‍ പറയുന്നത്. ചിത്രത്തിന്റെ പേര് ആട് തോമ എന്നാക്കണമെന്ന് നിര്‍മാതാവ് പല തവണ പറയുകയുണ്ടായി. അങ്ങനെ സംഭവിച്ചാല്‍ അത് തന്റെ മരണത്തിന് തുല്യമാണെന്നാണ് താന്‍ പ്രതികരിച്ചതെന്നും ഭദ്രന്‍ പറയുന്നു. കഴിഞ്ഞ ദിവസം പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത്തരം വെളിപ്പെടുത്തല്‍ നടത്തിയത്.

   സിനിമയുടെ വിഷയം

  സിനിമയുടെ വിഷയം

  സ്ഫടികത്തിന്റെ ഭാഗമായ അണിയറ പ്രവര്‍ത്തകരെല്ലാം സിനിമയെ കുറിച്ച് പറയുമ്പോള്‍ രണ്ടാമത് വരുന്ന ഘടകങ്ങളാണ്. അത് നടീ-നടന്മാര്‍, സംവിധായകന്‍, തിരക്കഥ അങ്ങനെ എന്തുമായി കൊള്ളട്ടെ. അതിനേക്കാളുപരി ആ ചിത്രത്തിലൂടെ പകര്‍ന്ന് നല്‍കാനുദ്ദേശിച്ച സന്ദേശമാണ് സ്ഫടകത്തിന്റെ ഹൈലൈറ്റ്. അങ്ങനെയൊരു ചലച്ചിത്രം അന്നേവരെ ഭൂമുഖത്തുണ്ടായിട്ടില്ല. പേരന്റിംഗ് ആണ് അതുയര്‍ത്തിയ വിഷയം.

   സ്ഫടികം എന്ന പേരിട്ടത്

  സ്ഫടികം എന്ന പേരിട്ടത്

  അധ്യാപകനായ ഒരു അച്ഛന്‍ മകനെ എങ്ങനെ വളര്‍ത്തുന്നു എന്നതാണ് ചിത്രം പറഞ്ഞത്. മാത്രമല്ല ഒരു റൗഡിയുടെ മനം മാറ്റമായിരുന്നില്ല. ഒരു പിതാവിന്റെ തിരിച്ചറിവായിരുന്നു. സാധാരണ സിനിമകളില്‍ കാണുന്ന സ്ഥിരം ഒരു മനംമാറ്റ കഥയാണ്. പള്ളീലച്ചനോ കാമുകിയോ സാഹചര്യങ്ങളോ സന്ദര്‍ഭങ്ങളോ എല്ലാം മനം മാറ്റാം. ഇവിടെ അപ്പന്‍ തന്നെ തിരിച്ചറിയുകയാണ് തന്റെ മകനെ വഴി തിരിച്ച് വിട്ടല്ലോ എന്ന്. ആ അച്ഛന്റെ കാഴ്ചപ്പാടിലാണ് ചിത്രത്തിന് സ്ഫടികം എന്ന പേരിട്ടതെന്നും ഭദ്രന്‍ പറയുന്നു.

   നിര്‍മാതാവിന്റെ ആവശ്യം

  നിര്‍മാതാവിന്റെ ആവശ്യം

  എന്നാല്‍ സ്ഫടികമെന്ന പേര് വേണ്ട ആട് തോമയെന്ന് മതിയെന്നായിരുന്നു നിര്‍മാതാവ് മോഹന്‍ സാര്‍ ആവുന്നത്ര എന്നോട് പറഞ്ഞത്. പേര് ആട് തോമയെന്നാക്കുന്നത് എന്റെ മരണത്തിന് തുല്യമാണെന്ന് ഞാനും പറഞ്ഞു. ആട് തോമ അയാളുടെ സ്വഭാവമാണ്. ഈ സ്വഭാവത്തിന്റെ ആത്മപരിശോധനയാണ് സിനിമയുടെ കഥ. അത് കൊണ്ടല്ലേ, സ്ഫടികത്തിന് രണ്ടാം ഭാഗമില്ലെന്ന് പറയുന്നതെന്നും ഭദ്രന്‍ പറയുന്നു.

   സ്ഫടികം

  സ്ഫടികം

  1995 മാര്‍ച്ച് മുപ്പതിനായിരുന്നു മോഹന്‍ലാലിനെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം റിലീസിനെത്തുന്നത്. ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തില്‍ ആട് തോമയായി മോഹന്‍ലാല്‍ തകര്‍ത്തഭിനയിച്ചു. ഒപ്പം തിലകന്‍, ഉര്‍വ്വശി, ചിപ്പി, കെപിഎസി ലളിത, നെടുമുടി വേണു, രാജന്‍ പി ദേവ്, അശോകന്‍, തുടങ്ങി വമ്പന്‍ താരങ്ങളായിരുന്നു അണിനിരന്നത്. ഭദ്രന്‍ തിരക്കഥ എഴുതിയ സിനിമയ്ക്ക് രാജേന്ദ്രബാബുവായിരുന്നു സംഭാഷണം ഒരുക്കിയത്. 1995 ലെ ഏറ്റവും സാമ്പത്തിക ലാഭം കിട്ടിയ സിനിമയായിരുന്നിത്. അന്നത്തെ കാലത്ത് അഞ്ച് കോടിയോളം രൂപ സിനിമ സ്വന്തമാക്കിയെന്നാണ് വിക്കി പീഡിയയില്‍ പറയുന്ന കണക്കുകളില്‍ കാണിക്കുന്നത്. മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഫിലിം ഫെയര്‍ അവാര്‍ഡ്, തുടങ്ങി ആട് തോമയിലൂടെ മോഹന്‍ലാലിനെ തേടി എത്തിയത് ഒരുപാട് അംഗീകരാങ്ങളായിരുന്നു.

  English summary
  Badran opens about Mohanlal's Spadikam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X