റിമ കല്ലിങ്കലായിരുന്നു നായികയാവേണ്ടത്! പ്രതീക്ഷകള്‍ തകരുന്നത് വലിയ വിഷമമുള്ള കാര്യമാണെന്ന് ഭദ്രന്‍
സ്ഫടികം പോലെ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത ഭദ്രന്‍ ഏറെ കാലമായി സിനിമാ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഭദ്രന്‍ വീണ്ടും സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്. സൗബിന്‍ ഷാഹിറിനെ നായകനാക്കി ഒരുക്കുന്ന ജൂതന്‍ എന്ന സിനിമയാണ് ഭദ്രന്റെ സംവിധാനത്തിലെത്തുന്ന ചിത്രം. ജോജു ജോര്‍ജാണ് പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
സിനിമയില്‍ മംമ്ത മോഹന്‍ദാസ് ആണ് നായിക. ആദ്യം റിമ കല്ലിങ്കലിനെ നായികയാക്കാന്‍ ആയിരുന്നു തീരുമാനിച്ചിരുന്നത്. സിനിമയുടെ മോഷന്‍ പോസ്റ്ററിലും റിമയുടെ പേരുണ്ടായിരന്നു. എന്നാല്‍ സ്‌ക്രീപ്റ്റ് എഴുതി പൂര്‍ത്തിയായതോടെ ആ റോളിലേക്ക് മംമ്തയാണ് കൂടുതല്‍ അനുയോജിക്കുകയെന്ന് തോന്നിയതോടെ ആ തീരുമാനം മാറ്റുകയായിരുന്നു.

മാത്യഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭദ്രന്‍ ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ പ്രശസ്തയായ, വളരെ സീരിയസായ നടിയുടെ റോളാണിത്. കഥയെഴുതി വന്നപ്പോള്‍ ആ വേഷത്തിന് മംമ്തയായിരിക്കും കൂടുതല്‍ അനുയോജ്യമാകുകയെന്ന് തോന്നി. പ്രതീക്ഷകള്‍ തകര്‍ന്ന് പോകുന്നത് വലിയ വിഷമമുള്ള കാര്യമാണ്. എന്നിരുന്നാലും അഡ്വാന്‍സ് ഒന്നും നേരത്തെ കൂട്ടി നല്‍കിയിരുന്നില്ല. ബജറ്റും അങ്ങനെ എല്ലാ ഘടകങ്ങളും കണക്കിലെടുത്താണ് ഈ തീരുമാനം. അടുത്ത വര്‍ഷം ജനുവരിയിലോ മാര്‍ച്ചിലോ ഷൂട്ടിങ് ആരംഭിക്കും. അതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഭദ്രന്‍ പറയുന്നു.


Click it and Unblock the Notifications