സുരേഷ് ഗോപി എന്നെ കെട്ടിപ്പിടിച്ച് ഉമ്മ തന്നിട്ടാണ് പോയത്; ഒര്‍ജിനല്‍ എലിയെ തീറ്റിച്ച കഥ പറഞ്ഞ് ഭദ്രന്‍

യുവതുര്‍ക്കി എന്ന സിനിമയില്‍ നടന്‍ സുരേഷ് ഗോപി പച്ച എലിയെ കടിച്ച് തിന്നുന്നത് വലിയ വാര്‍ത്തയായിരുന്നു. സിനിമയടെ പിന്നാമ്പുറ കഥ അടുത്തിടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയിരുന്ന സേതു അടൂര്‍ വെളിപ്പെടുത്തിയിരുന്നു. താന്‍ മനസില്‍ കാണുന്ന ഷോട്ട് എടുക്കുന്നതാണ് സംവിധായകന്‍ ഭദ്രന്റെ സ്വഭാവം. അതിന് വേണ്ടി എന്ത് വില കൊടുക്കാനും അദ്ദേഹം തയ്യാറാണെന്നും സേതു പറഞ്ഞിരുന്നു.

അങ്ങനെയാണ് സുരേഷ് ഗോപിയെ കൊണ്ട് ഒര്‍ജിനല്‍ എലിയെ തീറ്റിക്കുന്നത്. ഓണ്‍ലൈനിലൂടെ വീണ്ടും തന്റെ സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ കണ്ടതോടെ അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഭദ്രനിപ്പോള്‍. യുവതുര്‍ക്കിയിലെ ഈ രംഗം ചെയ്യാനുണ്ടായ സാഹചര്യത്തെ കുറിച്ചും സുരേഷ് ഗോപി നല്ല സ്‌നേഹമുള്ള വ്യക്തിയാണെന്നും ഭദ്രന്‍ പറയുന്നു.

 സുരേഷ് ഗോപി തിന്നത് പച്ച എലിയെ തന്നെ

'ശരിയാണ് അത് ജീവനുള്ള എലി തന്നെയാണ്. സുരേഷ് ഗോപിയെ കൊണ്ട് ഞാനതിനെ തീറ്റിച്ചു എന്നല്ല എഴുതേണ്ടത്. പകരം ആ കലാകാരന്‍ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ജീവനുള്ള എലിയെ പോലും കടിക്കാന്‍ തയ്യാറായി എന്നതാണ്. എലിയെ കഴിക്കുന്ന സീന്‍ എടുക്കുന്നതിന് വേണ്ടി ആര്‍ട്ട് ഡയറക്ടര്‍ ഒരു എലിയുടെ മോഡല്‍ ഉണ്ടാക്കി കൊണ്ട് വന്നു. അതെനിക്ക് അംഗീകരിക്കാന്‍ സാധിച്ചില്ല. കാരണം എന്റെ മനസിലെ ഷോട്ട് എന്ന് പറയുന്നത് എലിയെ കടിക്കുന്ന ഷോട്ടില്‍ ഫുള്‍ ക്ലോസപ്പില്‍ എലിയുടെ കണ്ണിലേക്ക് ചെന്ന് അതിന്റെ പളുങ്ക് പോലത്തെ കറുത്ത കണ്ണിലെ ദൈന്യതയും പിടപ്പും ഒപ്പി എടുക്കുക എന്നതായിരുന്നു.

 സുരേഷ് ഗോപി തിന്നത് പച്ച എലിയെ തന്നെ

ജീവന്‍ തുടിക്കുന്ന ആ ഷോട്ട് എലിയുടെ മോഡല്‍ വച്ച് ചെയ്താല്‍ കിട്ടില്ല. ഞാന്‍ അത് പറഞ്ഞപ്പോള്‍ സുരേഷ് സന്തോഷത്തോടെയാണ് ചെയ്യാന്‍ റെഡിയായത്. തീഹാര്‍ ജയിലിന്റെ പശ്ചാതലത്തില്‍ അന്നത്തെ കാലത്ത് ഹൈടെക് ആയെടുത്ത ഒരു സിനിമയായിരുന്നു തുവതുര്‍ക്കി. ഞങ്ങള്‍ എലിയെ കൊണ്ട് വന്ന് ചുടുവെള്ളവും ഡെറ്റോളും ഉപയോഗിച്ച് ഉരച്ച് കഴുകി വൃത്തിയാക്കിയാണ് ഉപയോഗിച്ചത്. തീഹാര്‍ ജയിലിന്റെ അവസ്ഥ വളരെ മോശമായിരുന്നു. വൃത്തികെട്ട അന്തരീക്ഷം. ആ പശ്ചാതലത്തില്‍ ഒരു കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറായ സുരേഷ് ഗോപിയുടെ മഹത്വമാണ് എടുത്ത് പറയേണ്ടത്.

സുരേഷ് ഗോപി തിന്നത് പച്ച എലിയെ തന്നെ

സുരേഷ് ഗോപി വളരെ സ്‌നേഹമുള്ള വ്യക്തിയാണെന്നാണ് ഭദ്രന്‍ പറയുന്നത്. മലയാള സിനിമയിലെ ഏറ്റവും ഇമ്പമുള്ള ചേട്ടാ വിളി സുരേഷിന്റേതാണ്. അദ്ദേഹം എംപി ആയതിന് ശേഷം എന്നെ വിളിച്ച് ഭദ്രന്‍ ചേട്ടാ ഞാന്‍ അതുവഴി വരുന്നുണ്ട്. എനിക്ക് നിങ്ങളുടെ നാടന്‍ ഏത്തക്കാ പുഴുങ്ങിയതും ചൂട് ഇഡ്‌ലിയും വേണമെന്നും പറഞ്ഞു. പിന്നെന്താ നീ വാ എന്ന് ഞാന്‍ പറഞ്ഞു. അന്ന് എന്റെ വീടിന്റെ പൂമുഖത്തിരുന്ന് സംസാരിക്കുന്നതിനിടെ ഞാന്‍ ഈ വിഷയം എടുത്തിട്ടു. നിനക്കോര്‍മ്മയുണ്ടോ സുരേഷേ അന്ന് യുവതുര്‍ക്കിയില്‍ എലിയെ കടിക്കുന്ന ഷോട്ട്, ചേട്ടാ ഓര്‍മ്മിപ്പിക്കല്ലേന്നായിരുന്നു സുരേഷ് പറഞ്ഞത്.

സുരേഷ് ഗോപി തിന്നത് പച്ച എലിയെ തന്നെ

ഈ സംസാരത്തിനിടയില്‍ 'റെവണന്റ്' എന്ന സിനിമയെ കുറിച്ചുള്ള സംഭവം ഞാന്‍ സുരേഷുമായി പങ്കുവെച്ചു. രണ്ട് ഓസ്‌കാര്‍ നേടിയ ലോക പ്രശസ്തനായ ഒരു നടന്‍ അദ്ദേഹത്തിന്റെ സിനിമയില്‍ പട്ടിണി കിടന്ന് മടുത്ത് ഒരു മൃഗത്തിന്റെ കരള്‍ കടിച്ച് പറിച്ച് കഴിക്കുന്ന ഒരു ഷോട്ടുണ്ട്. ആര്‍ട്ട് ഡയറക്ടര്‍ ഉണ്ടാക്കി കൊടുത്ത കരള്‍ കഴിക്കുന്നതിനിടയില്‍ അദ്ദേഹം പറഞ്ഞു, എനിക്കിത് ചെയ്തിട്ട് ശരിയാവുന്നില്ല. 'Bring the orgina liver' എന്നാലേ ലിവര്‍ പച്ചയ്ക്ക് തിന്നുന്ന ഒരു ഭാവം എന്റെ മുഖത്ത് വരികയുള്ളു എന്ന്.

Recommended Video

സുരേഷ് ഗോപിയുടെ കാവല്‍ ഒരൊന്നൊന്നര സിനിമ | FilmiBeat Malayalam
 സുരേഷ് ഗോപി തിന്നത് പച്ച എലിയെ തന്നെ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിന്നെ കൊണ്ട് ഒരു എലിയെ തീറ്റിച്ചപ്പോള്‍ എന്തൊരു ചര്‍ച്ചയായിരുന്നു അതിനെ പറ്റി. ആ ഒര്‍ജിനല്‍ എലിയെ കടിക്കുമ്പോള്‍ നിന്റെ മുഖത്ത് ഉണ്ടാകുന്ന എക്‌സ്പ്രഷന്‍ കിട്ടാന്‍ വേണ്ടിയാണ് അന്ന് ഞാനത് ചെയ്യിപ്പിച്ചതെന്ന് സുരേഷിനോട് പറഞ്ഞു. സുരേഷ് എന്നെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നിട്ടാണ് പോയതെന്നും മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ ഭദ്രന്‍ പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X