ഫഹദേ, മോനെ... സ്ഥിരം നാടക വേദിയുടെ മാറാപ്പു നീ പൊളിച്ചടുക്കി! ട്രാന്‍സ് കണ്ട ഭദ്രന്‍ പറയുന്നു

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഫെബ്രുവരി ഇരുപതിന് റിലീസിനെത്തിയ സിനിമയെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു വന്നത്. ഇപ്പോഴിതാ സംവിധായകന്‍ ഭദ്രന്‍ ട്രാന്‍സ് കണ്ടതിന് ശേഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ഫഹദിനെ അനുമോദിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

'പല പാഴ് വാക്കുകളും കേട്ടാണ് ഞാന്‍ ട്രാന്‍സ് കാണാന്‍ കേറിയത്. എവിടെയോ മനസ്സ് അപ്പഴും പറയുന്നുണ്ടായിരുന്നു, ഇതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ കരുത്തുള്ളവരാണ്, അതുകൊണ്ട് തന്നെ ഒരു മോശപ്പെട്ട സിനിമാ ആവില്ല എന്ന്. മനസ്സ് പറഞ്ഞത് പോലെ സംഭവിച്ചു. The Trance is an incomparable experience for a human Mind. എവിടെയൊക്കയോ ഞാനും ആ വലയത്തില്‍ നഷ്ട്ടപെട്ടു!
An excellent Depiction!

trance-movie

സിനിമകളില്‍ സ്ഥിരം കേള്‍ക്കുന്ന, ഒരിടത്തൊരു ആന ഉണ്ടാരുന്നു, ആ ആനയ്ക്കു ഒരു പാപ്പാന്‍ ഉണ്ടായിരുന്നു, പാപ്പാന് ഒരു പെണ്ണുണ്ടാരുന്നു... അങ്ങനെ അല്ലാത്ത ഒരു കഥയെ, മലയാളി എന്തെ ഇങ്ങനെ പറയുന്നതെന്ന് ഓര്‍ത്തു ദുഃഖം തോന്നി. ഈ കാലഘട്ടത്തിനു അനിവാര്യമായ സിനിമയാണ് ട്രാന്‍സ്. ക്രിസ്തു 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് യഹൂദ പുരോഹിതന്മാരെ വിളിച്ചു, 'വെള്ളയടിച്ച കുഴിമാടങ്ങളെ' എന്ന് ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഞാന്‍ പറയട്ടെ, ക്രിസ്തുവിനോ അവിടുത്തെ വചനത്തിനോ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ ക്രിസ്തുവിനെ കച്ചവടം ചെയ്യുന്നവരുടെ മുഖത്തു ഒരു കാറി തുപ്പലാരുന്നു ഈ ചലച്ചിത്രം.

ഇതൊരു മതത്തെ മാത്രം അടച്ച് ആക്ഷേപിച്ചതായി കണ്ടാല്‍ കഷ്ട്ടം! വെള്ളയടിച്ച പുരോഹിത വര്‍ഗ്ഗം ഉള്ള എല്ലാ മതങ്ങള്‍ക്കും, മതഭ്രാന്തന്മാര്‍ക്കും നേരെയാണ് ഈ ചിത്രം. ഫഹദേ, മോനെ... സ്ഥിരം നാടക വേദിയുടെ മാറാപ്പു നീ പൊളിച്ചടുക്കി. 'You lived in the Trance' നീ ഹീറോയാടാ ... ഹീറോ'.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X