നിവിന്‍ ഭയങ്കര കരച്ചിലാണ്; മേക്കപ്പ്മാന്റെ വിയോഗത്തില്‍ നെഞ്ച് നീറി നിവിന്‍ പോളി, ഷാബുവിനെ കുറിച്ച് ബാദുഷ

നഷ്ടങ്ങള്‍ക്ക് മാത്രമായൊരു വര്‍ഷമായി 2020 മാറി കൊണ്ടിരിക്കുകയാണ്. ഒത്തിരി പ്രമുഖ താരങ്ങളുടെ വേര്‍പാടുകള്‍ കണ്ടു. ഇപ്പോള്‍ നടന്‍ നിവിന്‍ പോളിയുടെ സന്തത സഹചാരിയായി ഒപ്പമുണ്ടായിരുന്ന മേക്കപ്പ്മാന്‍ ഷാബുവിന്റെ അപ്രതീക്ഷിത വിയോഗം താരങ്ങളെ ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. വയനാട് സ്വദേശിയായ ഷാബുവാണ് ഇന്നലെ ഒരു അപകടത്തില്‍പ്പെട്ടത്.

ക്രിസ്തുമസ് സ്റ്റാര്‍ കെട്ടാന്‍ വേണ്ടി മരത്തില്‍ കയറിയപ്പോല്‍ ഷാബു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്റേണല്‍ ബ്ലീഡിങ് ഉണ്ടായതോടെ രക്ഷിക്കാന്‍ സാധിച്ചില്ല. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും ഷാബുവിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്. സുഹൃത്തിന്റെ വേര്‍പാടില്‍ നിവിന്‍ പോളിയ്ക്ക് കരച്ചിലടക്കാന്‍ പറ്റുന്നില്ലെന്ന് പറയുകയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ.

തട്ടത്തിൻ മറയത്ത് മുതൽ ഒപ്പമുണ്ട്

തട്ടത്തിൻ മറയത്ത് മുതൽ ഒപ്പമുണ്ട്

നിവിന്‍ പോളിയുടെ സൂപ്പര്‍ഹിറ്റ് സിനിമ തട്ടത്തിന്‍ മറയത്ത് മുതല്‍ മേക്കപ്പ്മാനായി ഷാബു ഒപ്പമുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ നിവിന്‍ അഭിനയിച്ച സിനിമയിലും ഷാബു ആയിരുന്നു. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് വേണ്ടി തയ്യാറെടുക്കവേയാണ് അപ്രതീക്ഷിത വിയോഗം. നിവിന്റെ പ്രതികരണം എന്താണെന്ന് അറിയാന്‍ കാത്തിരിക്കുന്നവരോട് താരം കരച്ചിലാണെന്ന് പറയുകയാണ് ബാദുഷ. മനോരമയ്ക്ക് നല്‍കിയ പ്രതികരണത്തിലൂടെയാണ് കൂടുതല്‍ വിവരങ്ങള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വ്യക്തമാക്കിയത്.

മേക്കപ്പ് ആർട്ടിസ്റ്റായ സഹോദരനും

മേക്കപ്പ് ആർട്ടിസ്റ്റായ സഹോദരനും

ഈ വാര്‍ത്തയുടെ ഷോക്കില്‍ നിന്നും ഞങ്ങളെല്ലാവരും മുക്തരായിട്ടില്ല. അവന്‍ വളരെ ചെറുപ്പമാണല്ലോ. ഷാബുവിന്റെ ചേട്ടനായ മേക്കപ്പ്മാന്‍ ഷാജി എനിക്കൊപ്പം 'റസ്റ്റ് ഇന്‍ പീസ്' എന്ന സിനിമയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ഷാബുവിന് ഇങ്ങനൊരു അപകടം പറ്റി എന്ന് വിളി വന്നപ്പോള്‍ ഞങ്ങളെല്ലാവരും കൂടി ഷാജിയെ അങ്ങോട്ട് അയച്ചു. പക്ഷേ ഷാജി തൃശൂര്‍ എത്തിയപ്പോഴെക്കും ഷാബു മരിച്ചു എന്ന അറിയിപ്പ് കിട്ടി.

ഷാബുവിന്റെ രീതികൾ

ഷാബുവിന്റെ രീതികൾ

എവിടെ വച്ച് കണ്ടാലും ഓടി വന്ന് കെട്ടിപിടിച്ച് വര്‍ത്തമാനം പറയുന്നതായിരുന്നു ഷാബുവിന്റെ രീതി. എപ്പോള്‍ വിളിച്ചാലും കൃത്യമായി കാര്യങ്ങള്‍ പറയും. അത് നിവിനെ അറിയിക്കുകയും ചെയ്യും. താരങ്ങളോടും ടെക്‌നീഷ്യന്‍സനോടുമൊക്കെ വളരെ അടുത്ത ബന്ധമായിരുന്നു ഷാബുവിന് ഉണ്ടായിരുന്നത്. ഒരാളെ പരിചയപ്പെട്ടാല്‍ വളരെ വേഗത്തില്‍ സൗഹൃദത്തിലേക്ക് എത്തിക്കുന്നതായിരുന്നു അവന്റെ രീതി. ചിരിച്ചോണ്ട് മാത്രമേ എപ്പോഴും ഷാബുവിനെ കാണാനും പറ്റാറുള്ളു.

Recommended Video

2020ൽ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങിയ മലയാള സിനിമയിലെ പ്രധാനതാരങ്ങൾ
 ഷാബുവിനെ ഓര്‍ത്ത് കരഞ്ഞ് നിവിന്‍ പോളി

ഷാബുവിനെ ഓര്‍ത്ത് കരഞ്ഞ് നിവിന്‍ പോളി

നേരത്തെ സിനിമയില്‍ മേക്കപ്പ് സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു ഷാബു. ഇപ്പോള്‍ എട്ട് വര്‍ഷത്തോളമായി നടന്‍ നിവിന്‍ പോളിയ്ക്ക് ഒപ്പമാണ് ഉണ്ടായിരുന്നത്. ഈ അടുത്ത് നിവിന്‍ നായകനായി അഭിനയിച്ച 'കനകം കാമിനി കലഹം' എന്ന സിനിമയുടെ മേക്കപ്പ്മാനും ഷാബുവായിരുന്നു. അവന് അപകടം പറ്റിയെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ നിവിനെ വിളിക്കുന്നുണ്ട്. പക്ഷേ കിട്ടുന്നില്ല. ഇന്നലെ രാത്രി സംവിധായകന്‍ ഹനീഫ് അദേനി എന്നെ വിളിച്ചു. നിവിന്‍ ഭയങ്കര കരച്ചിലാണെന്ന് പറഞ്ഞു. ഷാബുവുമായി നിവിന് അത്രത്തോളം അടുപ്പമായിരുന്നു. അവസാനമായി അവനെ ഒരുനോക്ക് കാണാന്‍ നിവിനും സുഹൃത്തുക്കളും വയനാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്ന് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X