twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാവ്യ മാധവനും പാര്‍വതിയും മടിച്ചുനിന്നപ്പോള്‍ മഞ്ജു വാര്യര്‍ വാശി കാണിച്ച് വിജയം സ്വന്തമാക്കി!

    |

    താരങ്ങള്‍ തങ്ങളുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കുമ്പോള്‍ ശബ്ദത്തിലൂടെ അവരെ സഹായിക്കുന്നവരാണ് ഡബ്ബിംഗ് ആര്‍ടിസ്റ്റുകള്‍. സ്വന്തം ശബ്ദത്തിലല്ലാതെയാണ് പല താരങ്ങളും സംസാരിക്കാറുള്ളത്. അന്യഭാഷ താരങ്ങള്‍ മാത്രമല്ല മലയാളത്തിലുള്ളവരും ഡബ്ബിംഗ് ആര്‍ടിസ്റ്റുകളുടെ സഹായം തേടാറുണ്ട്. ശ്രീജയും ആനന്ദനവല്ലിയും ഭാഗ്യലക്ഷ്മിയും ഷോബി തിലകനുമെല്ലാം ശബ്ദത്തിലൂടെയാണ് പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയത്.

    അഭിമുഖങ്ങളിലും മറ്റും പങ്കെടുക്കുമ്പോഴാണ് താരങ്ങളുടെ യഥാര്‍ത്ഥ ശബ്ദം പുറത്തുവരുന്നത്. തങ്ങള്‍ക്ക് ശബ്ദം നല്‍കുന്നവരോട് നന്ദി പറഞ്ഞും ഇവരെത്താറുണ്ട്. ഇത് ഇവരുടെ തന്നെ ശബദ്മല്ലേയെന്ന് പലപ്പോഴും പ്രേക്ഷകര്‍ക്ക് തോന്നാറുമുണ്ട്. താന്‍ ശബ്ദം നല്‍കിയ നായികമാരെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് ഭാഗ്യലക്ഷ്മി. സ്വന്തം ശബ്ദം ഉപയോഗിച്ച് നോക്കണമെന്ന് പാര്‍വതിയോടും കാവ്യ മാധവനോടും പറഞ്ഞിരുന്നുവെന്നും അവര്‍ അതിന് മടി കാണിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

    പാര്‍വതിയോട് പറഞ്ഞത്

    പാര്‍വതിയോട് പറഞ്ഞത്

    പാര്‍വതി ഒരു ഫിലിമില്‍ ഡബ്ബ് ചെയ്യാന്‍ വന്നപ്പോള്‍ ഞാന്‍ പാര്‍വതിയോട് പറഞ്ഞിരുന്നു ‘പാര്‍വതി നീ സ്വന്തമായിട്ട് ഡബ്ബ് ചെയ്യണം. അങ്ങനെ പാര്‍വതിക്ക് ഞാന്‍ മൈക്കിന്റെ മുന്‍പില്‍ നിര്‍ത്തി പഠിപ്പിച്ച് കൊടുത്തൂ. പാര്‍വതിയുടെ പ്രശ്നം എന്തെന്നാല്‍ പാര്‍വതി വളരെ ലോ വോയിസില്‍ മാത്രമേ സംസാരിക്കുള്ളൂ. പാര്‍വതി ദേഷ്യപ്പെടുന്ന സീന്‍ ആണെങ്കില്‍ പോലും അവരുടെ ശബ്ദത്തില്‍ ആ ശക്തി വരില്ല പക്ഷെ മുഖഭാവം കറക്റ്റ് ആയിരിക്കും.

    കാവ്യ മാധവനോട് പറഞ്ഞത്

    കാവ്യ മാധവനോട് പറഞ്ഞത്

    ‘കൊച്ചു കൊച്ചു സന്തോഷങ്ങള്‍' എന്ന സിനിമയുടെ ഡബ്ബിംഗിനെ കാവ്യയോടും ഞാന്‍ പറഞ്ഞു ‘നീ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തു പഠിക്കൂവെന്ന്', പക്ഷെ കാവ്യയും എനിക്ക് ഇത് കഴിയില്ലെന്ന് പറഞ്ഞു മാറിനില്‍ക്കുകയായിരുന്നു. അതിലെപ്പോഴും വിജയിച്ചു നിന്നത് മഞ്ജു വാര്യര്‍ തന്നെയായിരുന്നു. ‘തൂവല്‍ കൊട്ടാരം' എന്ന സിനിമയ്ക്ക് വേണ്ടിയാണ് മഞ്ജു ആദ്യമായി ഡബ്ബ് ചെയ്തത്.

    Recommended Video

    Manju warrier cute location scenes | FilmiBeat Malayalam
    മഞ്ജു വാര്യരുടെ വാശി

    മഞ്ജു വാര്യരുടെ വാശി

    മഞ്ജു അത് പെട്ടെന്ന് ക്ലിക്ക് ചെയ്യുകയും, തനിക്ക് തന്റെ ശബ്ദം തന്നെ വേണമെന്നു ഒരു വാശിയുണ്ടാകുകയും ചെയ്തിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച നടി മഞ്ജു വാര്യര്‍ ആണെന്ന് പറയാറുണ്ട്. ശരിയാണ് മഞ്ജു മികച്ച നടി തന്നെയാണ്. പക്ഷെ മഞ്ജുവിനെ പോലെ കഴിവുള്ള നടിമാര്‍ വേറെയും ഇവിടെയുണ്ട് പക്ഷെ അവരെ മഞ്ജുവിനോളം അംഗീകരിക്കാത്തത് മറ്റു ഡബ്ബിംഗ് ആര്‍ട്ടിസ്സ്റ്റുകളുടെ ശബ്ദം ഉപയോഗിക്കുന്നത് കൊണ്ടായിരിക്കാമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

    മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍

    മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍

    മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. സാക്ഷ്യത്തിലൂടെ തുടങ്ങി ലളിതം സുന്ദരത്തിലെത്തി നില്‍ക്കുകയാണ് താരത്തിന്‍റെ സിനിമാവിശേഷം. വിവാഹശേഷം കുടുംബിനിയായി ഒതുങ്ങിക്കഴിയുകയായിരുന്ന താരം വിവാഹമോചനത്തിന് ശേഷമായാണ് രണ്ടാംവരവ് നടത്തിയത്. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ആരാധകര്‍ ശക്തമായ പിന്തുണയാണ് ഈ താരത്തിന് നല്‍കിയിട്ടുള്ളത്.

    നായികമാരെക്കുറിച്ച്

    നായികമാരെക്കുറിച്ച്

    രേവതി, ഉര്‍വശി, ശോഭന തുടങ്ങിയവരുടെ ശബ്ദം തന്‍റെ ശബ്ദവുമായി സാമ്യമുള്ളത് പോലെ തോന്നാറുണ്ടെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ഒരുപാഠ് അഭിനന്ദനങ്ങള്‍ നേടിത്തന്ന സിനിമകളിലൊന്നാണ് ചിന്താവിഷ്ടയായ ശ്യാമള, ഡബ്ബിംഗാണെന്ന് തോന്നിയതേയില്ലെന്നായിരുന്നു പലരും പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും ഭാഗ്യലക്ഷ്മിക്ക് ലഭിച്ചിരുന്നു.

    English summary
    Baghyalakshmi about Manju warrier Kavya Madhavan and Parvathy Jayaram
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X