ബഷീറിനും മഷൂറയ്ക്കും അരികിലേക്ക് സുഹാനയും മക്കളും! പുതിയ സന്തോഷം പങ്കുവെച്ച് കുടുംബം! വീഡിയോ വൈറല്‍
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ബിഗ് ബോസ് ആദ്യ സീസണില്‍ ബഷീര്‍ ബഷിയും മത്സരിച്ചിരുന്നു. വെള്ളപ്പാറ്റയെന്നായിരുന്നു താരത്തെ മറ്റുള്ളവര്‍ വിളിച്ചിരുന്നത്. മോഡലിംഗും അഭിനയവും ബിസിനസുമൊക്കെയായി സജീവമായ ബഷീറിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കിയത് ഈ പരിപാടിയിലേക്ക് എത്തിയതിന് ശേഷമായിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. രണ്ട് വിവാഹം നടത്തിയതുമായി ബന്ധപ്പെട്ട് പലരും അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നു.
സുഹാനയുടെ സമ്മതത്തോടെയാണ് മഷൂറയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. എന്‍രെ ഇഷ്ടത്തെക്കുറിച്ച് അറിഞ്ഞ അവളും ഈ തീരുമാനത്തിന് പിന്തുണയേകുകയായിരുന്നു. ഇരുവീടുകളിലായാണ് രണ്ട് ഭാര്യമാരും താമസിക്കുന്നത്. നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ലാതെ സന്തുഷ്ടമായ കുടുംബ ജീവിതമാണ് താന്‍ നയിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. എന്‍രെ കാര്യം ഇങ്ങനെയാണെങ്കിലും എല്ലായിടത്തും ഇതായിരിക്കില്ല അവസ്ഥയെന്നായിരുന്നും ബഷീര്‍ ബഷി പറഞ്ഞിരുന്നു.
ബഷീര്‍ ബഷി മാത്രമല്ല അദ്ദേഹത്തിന്‍രെ ഭാര്യമാരും മക്കളുമൊക്കെ പ്രേക്ഷകര്‍ക്ക് പരിചിതമാണ്. യൂട്യൂബിലൂടെയാണ് മഷൂറ വിശേഷങ്ങള്‍ പങ്കുവെച്ചെത്താറുള്ളത്. സോനും കുട്ടികളും 14 ദിവസത്തിന് ശേഷം തങ്ങള്‍ക്ക് അരികിലേക്കെത്തിയെന്നായിരുന്നു മഷൂറ പറഞ്ഞത്. കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ ട്രന്‍ഡിംഗിലുണ്ടെന്നും അതിന് നിങ്ങളോട് നന്ദി പറയുന്നുവെന്നും മഷൂറ കുറിച്ചിരുന്നു.

14 ദിവസം തങ്ങള്‍ ഇരുവരും പുറത്തൊന്നും പോയിരുന്നില്ലെന്ന് മഷൂറ പറഞ്ഞിരുന്നു. സോനുവിനേയും പിള്ളേരെയും കൊണ്ടുവരുന്നതിന്റെ ത്രില്ലിലാണ് തങ്ങള്‍ ഇരുവരുമെന്ന് മഷൂറ പറയുന്നു. 15 ദിവസത്തിന് ശേഷമായാണ് ഞങ്ങള്‍ സ്വന്തം വണ്ടിയില്‍ കയറുന്നത്. എല്ലാവരും സുഹാനയെ കണ്ടില്ലേയെന്ന് പറഞ്ഞായിരുന്നു മഷൂറ വീട്ടിലേക്ക് കയറിയത്. മക്കളെ ഓമനിക്കുകയായിരുന്നു ഇരുവരും. സോനുവും മക്കളും സന്തോഷത്തോടെ നിന്നത് അജിത്തായുടെ വീട്ടിലാണ്. സോനു തന്നെയാണ് ഇവിടെ നിന്നാല്‍ മതിയെന്ന് പറഞ്ഞത്. അജിത്തായ്ക്ക് സര്‍പ്രൈസ് സമ്മാനവുമായാണ് ഇരുവരും എത്തിയത്.
Recommended Video
സങ്കടത്തോടെയായിരുന്നു സോനുവും മക്കളും അജിത്തായുടെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. സന്തോഷത്തോടെ ഞങ്ങളെല്ലാം വീട്ടിലേക്ക് തിരിച്ചെത്തിയെന്നും മഷൂറ പറഞ്ഞിരുന്നു.സുരക്ഷിതരായിരിക്കണം എല്ലാവരുമെന്നും താരപ്തനി പറഞ്ഞിരുന്നു. നിങ്ങളുടെ ഈ സ്‌നേഹം എന്നും നിലനില്‍ക്കട്ടെയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.


Click it and Unblock the Notifications