'മനോഹരമായ മുഖമാണ്... മോഹൻലാൽ സാറിന്റെ ചിരിപോലെ സുന്ദരമാണ് ആസിഫിന്റെയും എല്ലാവർക്കും ഇഷ്ടപ്പെടും'; സത്യരാജ്!

ഏറ്റവും മനോഹരമായി ചിരിക്കുന്ന ഒരു വ്യക്തിയുടെ പേര് പറയാൻ‌ പറഞ്ഞാൽ‌‍‍ സിനിമയെ സ്നേഹിക്കുന്നവർ ഏറെയും പറയാൻ സാധ്യതയുള്ള പേര് മോഹൻലാലിന്റേതാണ്. തന്റെ ഒരു ചെറു പുഞ്ചിരി കൊണ്ട് കോടി കണക്കിന് വരുന്ന ഒരു ജനതയുടെ മനസുകൾ അദ്ദേഹം കീഴ്പ്പെടുത്തിയിട്ട് നാല് പതിറ്റാണ്ടുകൾ പിന്നിടുന്നു.

ചിരിക്ക് മാത്രം ഇത്രയധികം വ്യത്യസ്തതകൾ കൊടുക്കാമെന്ന് കാണിച്ച് തന്ന ലോകത്തിലെ ആദ്യത്തെ നടൻ ചിലപ്പോൾ മോഹൻലാൽ ആയിരിക്കും. പല തരം ചിരിയിലൂടെ മാത്രം പലപ്പോഴായി ഭാവങ്ങളുടെ ഒരു പ്രപഞ്ചം സൃഷ്ടിച്ചിട്ടുണ്ട് മോഹൻലാൽ എന്ന പ്രതിഭ.

സന്തോഷവും പ്രണയവും അത്ഭുതവും ചമ്മലും കുസൃതിയും കുറ്റ ബോധവും നിരാശയും നിസഹായതയും ദേഷ്യവും തുടങ്ങി മനസ് തകര്‍ക്കുന്ന വേദന വരെ ചിരിയിലൂടെ പ്രേക്ഷകരെ അനുഭവിപ്പിക്കാൻ മോഹൻലാലിന് സാധിച്ചിട്ടുണ്ട്. മോഹൻലാലിന്റെ ചിരി മാത്രം മതി ആരാധന തോന്നാൻ എന്നാണ് സെലിബ്രിറ്റികളടക്കം പറയാറുള്ളത്.

asif ali,mohanlal, sathyaraj

ഒടിയന് ശേഷം ആ ചിരിയുടെ ഭം​ഗി ഇല്ലാതായി എന്ന പരാതിയും ആരാധകർ പലപ്പോഴായി പറയാറുണ്ട്. ഇപ്പോഴിതാ നടൻ മോഹൻലാലിനെ കുറിച്ചും യുവതാരം ആസിഫ് അലിയെ കുറിച്ചും ഇന്ത്യൻ സിനിമയിലെ കട്ടപ്പയെന്ന് വിശേഷിപ്പിക്കപ്പെടുന്ന സത്യരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. അടുത്തിടെ കൗമുദി മൂവീസിന് നൽകിയ ഒരു അഭിമുഖത്തിലാണ് മോഹൻലാലിനും ആസിഫ് അലിക്കുമുള്ള സാമ്യതകളെ കുറിച്ച് സത്യരാജ് വാചാലനായത്.

മോഹൻലാലിന്റെ ചിരിപോലെ സുന്ദരമാണ് ആസിഫിന്റേതുമെന്നും എല്ലാവർക്കും ഇഷ്ടപ്പെടുമെന്നുമാണ് സത്യരാജ് പറഞ്ഞത്. 'ലൊക്കേഷനിൽ വെച്ചാണ് ഞാൻ ആസിഫിനെ ആദ്യമായി കാണുന്നത്. അതിനു മുമ്പുള്ള അവന്റെ പടങ്ങളൊന്നും ഞാൻ കണ്ടിട്ടില്ല.'

'അവന് എത്ര മനോഹമായിട്ടുള്ള മുഖമാണുള്ളത്. അവന്റെ കണ്ണ്, ചിരിയെല്ലാം എല്ലാവർക്കും ഇഷ്ടപെടുന്നവയാണ്. ഉദാഹരണത്തിന് മോഹൻലാൽ സാറിന്റെ ചിരിയുണ്ടല്ലോ അത് എല്ലാവർക്കും ഇഷ്ടമാണ്. അതുപോലെയാണ് ആസിഫിന്റേതും. ഒരു ബാഡ് ക്യാരക്റ്റർ ആസിഫിന് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. അത്രത്തോളം മനോഹരമായ മുഖമാണ് അവന്റേതെന്നും', സത്യരാജ് പറഞ്ഞു.

ആസിഫിനൊപ്പം സത്യരാജ് അഭിനയിച്ച ഒറ്റയുടെ പ്രമോഷനായി കേരളത്തിൽ എത്തിയപ്പോഴാണ് ആസിഫ് അലി എന്ന നടനെ കുറിച്ച് സത്യരാജ് സംസാരിച്ചത്. തനിക്ക് ബഹുമാനം കലർന്ന സ്നേഹമാണ് എപ്പോഴും സത്യരാജിനോട് തോന്നിയിട്ടുള്ളതെന്നും അതുകൊണ്ട് തന്നെ അടുത്തിടപഴകാൻ താൻ ശ്രമിച്ചിരുന്നില്ലെന്നും അടുത്തിടെ ആസിഫ് അലി പറഞ്ഞിരുന്നു.

asif ali,mohanlal, sathyaraj

ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ആസിഫ് അലിയും സത്യരാജും ഒരുമിച്ച ഒറ്റ സംവിധാനം ചെയ്തിരിക്കുന്നത്.. ഒക്ടോബർ 27ന് ചിത്രം തിയേറ്ററുകളിൽ എത്തും. ആസിഫ് അലി നായകനായ ചിത്രത്തിൽ മലയാളം, തമിഴ്, കന്നഡ സിനിമകളിലെ മുൻനിരതാരങ്ങൾ അണിനിരക്കുന്നുണ്ട്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചിൽഡ്രൻ റീ യുണൈറ്റഡ് എൽ.എൽ.പിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കിയ ഒറ്റയുടെ നിർമ്മാതാവ് എസ്.ഹരിഹരനാണ്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കിരൺ പ്രഭാകറാണ്.

അർജുൻ അശോകൻ, ഇന്ദ്രജിത്ത്, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, രോഹിണി, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ, ദേവി നായർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. മുമ്പും മലയാള സിനിമകളിൽ അഭിനയിച്ച് വിസ്മയിപ്പിച്ചിട്ടുള്ള നടനാണ് സത്യരാജ് എങ്കിലും ആ​ഗോളതലത്തിലുള്ള ഇന്ത്യൻ സിനിമാ പ്രേമികൾക്ക് ബാഹുബലിക്ക് ശേഷം സത്യരാജ് കട്ടപ്പയാണ്.

More from Filmibeat

Read more about: asif ali mohanlal sathyaraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X