»   » ബാഹുബലിയെ വെല്ലാന്‍ മാമാങ്കം, മാമാങ്കത്തിന് ദൃശ്യചാരുതയേകാന്‍ ബാഹുബലി സംഘം, മലയാളത്തില്‍ ഇതാദ്യം!

ബാഹുബലിയെ വെല്ലാന്‍ മാമാങ്കം, മാമാങ്കത്തിന് ദൃശ്യചാരുതയേകാന്‍ ബാഹുബലി സംഘം, മലയാളത്തില്‍ ഇതാദ്യം!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി മാറിയേക്കാവുന്ന സിനിമയായാണ് മാമാങ്കത്തെ വിശേഷിപ്പിക്കുന്നത്. ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു. ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം നിമിഷനേരങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്.

ആരാധകരെ നിരാശപ്പെടുത്താതെ ടൊവിനോ തോമസ്, 2017 ല്‍ അഞ്ച് ചിത്രങ്ങള്‍, എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം!

സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കത്തിന് ബാഹുബലിക്ക് വിഎഫ് എക്‌സ് ഒരുക്കിയ സംഘമാണ് ദൃശ്യങ്ങള്‍ ഒരുക്കുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാങ്കേതിക മികവിന്റെ കാര്യത്തില്‍ ഈ മെഗാസ്റ്റാര്‍ ചിത്രം മറ്റ് മലയാള സിനിമകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് പുറത്തുവന്നിട്ടുള്ളത്.

മമ്മൂട്ടിയുടെ കരിയറിലെ വലിയ ചിത്രം

46 വര്‍ഷത്തെ സിനിമാജീവിതത്തിനിടയില്‍ തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ചിത്രമാണെന്നായിരുന്നു മമ്മൂട്ടി മാമാങ്കത്തെ വിശേഷിപ്പിച്ചത്. അതുകൊണ്ട് തന്നെ മെഗാസ്റ്റാര്‍ ആരാധകര്‍ക്ക് പ്രതീക്ഷകളും ഏറെയാണ്.

മാമാങ്കത്തിന്റെ പശ്ചാത്തലം

വള്ളുവനാട്ടിലെ ധീരന്‍മാരായ ചാവേറുകളുടെ കഥ പറയുന്ന മാമാങ്കം യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. വന്‍തുക മുതല്‍ മുടക്കിയാണ് സിനിമ ഒരുക്കുന്നത്. എന്നാല്‍ ബഡ്ജറ്റ് എത്രയാണെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.

നിര്‍മ്മാതാവായി വേണു കുന്നമ്പള്ളി

കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നമ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെയും സാങ്കേതിക വിദഗദ്ധരെയും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കുന്നതെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

വീണ്ടും ഇതിഹാസ പുരുഷനാവുന്നു

ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രങ്ങളില്‍ നേരത്തെയും മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണങ്ങളാണ്. ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് പ്രത്യേക കഴിവുണ്ടെന്നാണ് ആരാധകരുടെ വാദം.

നവോദയയുടെ മാമാങ്കം

മാമാങ്കം എന്ന പേരില്‍ 1979 ല്‍ സിനിമ ഇറങ്ങിയിരുന്നു. പ്രേംനസീറായിരുന്നു ചിത്രത്തിലെ നായകന്‍. നവോദയയുടെ ബാനറിലായിരുന്നു സിനിമ നിര്‍മ്മിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം അതേ പേരില്‍ സിനിമ ഇറങ്ങുന്നതിന് മുന്‍പായി നവോദയയുടെ അനുമതി വാങ്ങിയിരുന്നു.

12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷം

12 വര്‍ഷത്തെ ഗവേഷണത്തിന് ശേഷമാണ് സജീവ് പിള്ള മാമാങ്കത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയത്. തിരക്കഥ പൂര്‍ത്തിയായപ്പോള്‍ തന്നെ നായകനായി മനസ്സിലുണ്ടായിരുന്നത് മമ്മൂട്ടിയായിരുന്നുവെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

ബാഹുബലിയുടെ അണിയറപ്രവര്‍ത്തകര്‍

ബാഹുബലി, രുദ്രമാദേവി, മഗധീര തുടങ്ങിയ സിനിമകള്‍ക്ക് വിഎഫ്എക്‌സ് ഒരുക്കിയ ടീമാണ് മാമാങ്കത്തിനും ദൃശ്യങ്ങള്‍ ഒരുക്കുന്നത്. സാങ്കേതിക മികവിന്റെ കാര്യത്തില്‍ ഈ ചിത്രം മറ്റ് മലയാള ചിത്രങ്ങള്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.

ഹോളിവുഡ് സിനിമയെ വെല്ലുന്ന സെറ്റുകള്‍

സാമൂതിരി തന്റെ അധികാരമുറപ്പിക്കാനായി നടത്തുന്ന മാമാങ്കം കേരള ചരിത്രത്തിലെ സുപ്രധാനമായ ഒരേടാണ്. പഴയ കാലമൊരുക്കാന്‍ ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള സെറ്റുകള്‍ ഒരുക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.

അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം

ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികളിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിക്കുന്നത്. സ്ട്രീറ്റ്‌ലൈറ്റ്‌സിന് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മമ്മൂട്ടി മാമാങ്കത്തില്‍ ജോയിന്‍ ചെയ്യുന്നത്.

പ്രധാന ഹൈലൈറ്റ് ഇതാണ്

കളരി അടിസ്ഥാനമാക്കിയുള്ള ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. മമ്മൂട്ടിയോടൊപ്പം യോദ്ധാക്കളായെത്തുന്ന നാല് കഥാപാത്രങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്.

English summary
Bahubali VFX team joins with Mammootty's Mamankam
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam