സീതയുടെ ചാരിത്ര്യത്തെ സംശയിച്ചവരുടെ തലയാണ് വെട്ടേണ്ടത്!! ബാഹുബലി കെജിഎഫ് വെർഷൻ ഉത്തര കടലാസ്
മലയാളം പരീക്ഷയുടെ ഉത്തര കടലാസിൽ ഇപ്പോൾ പുലിമുരുകനും, ബാഹുബലിയൊക്കെയാണ് താരങ്ങൾ. ഇത്തരത്തിലുളള രസകരമായ ഉത്തര കടലാസുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷുപ്പെടുന്നുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബാഹുബലിയും , കെജിഎഫും പുലിമുരുകനും മിക്സായ ഒരു ഉത്തര പോപ്പറാണ്. രാമയണത്തെ കുറിച്ച് ഒരു ഉപന്യാസം രചിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് പഞ്ചുളള സിനിമ ഡയലോഗുകൾ കൊണ്ട് ഒരു വെട്ടിക്കെട്ട് ഉപന്യസം കാച്ചിയത്. ട്രോളന്മാർ പോലും ഇദ്ദേഹത്തിന്റെ മുന്നിൽ ആയുധം വെച്ച് കീഴടങ്ങേണ്ട അവസ്ഥയാണ്.

സംവിധായകൻ രഞ്ജിത്ത് ശങ്കർ ഉത്തര കടലാസ് ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ബാഹുബലിയുടെ വെടിക്കെട്ട് ഡയലോഗോടൊയാണ് ഉപന്യാസം അരംഭിക്കുന്നത്. സീതയുടെ ചാരിത്രയത്തെ സംശയിച്ചവരുടെ തലയാണ് വെട്ടേണ്ടതെന്ന അമുഖത്തോടെയാണ് ഉപന്യാസം ആരംഭിക്കുന്നത്. സീതയെ രക്ഷിക്കാനായി വാനരസംഘത്തോടൊപ്പമെത്തിയ ശ്രീരാമനേയും കൂട്ടരേയും ഗ്യാങ്സ്റ്റാറ്‍ എന്നാണ് വിശേഷിപ്പിച്ചത്. തിയേറ്ററിൽ കയ്യടി വാങ്ങി കൂട്ടിയ കെജിഎഫിലെ പല യലോഗുകളും നല്ല ഓളത്തിൽ കാച്ചിയിട്ടുണ്ട്.
എന്തായാലും ഈ ഉത്തര കടലാസ് സോഷ്യൽ മീഡിയയിൽ ചിരി ഉണർത്തിയിട്ടുണ്ട്. നിരവധി പേരാണ് ഈ ഉത്തര കടലാസ് ഷെയർ ചെയ്തിട്ടുള്ളത്. കുട്ടിയെ ട്രോളന്മാരുടെ സംഘത്തിലേയ്ക്ക് സ്വാഗതം ചെയ്ത് ഒരു കൂട്ടർ രംഗത്തെത്തിയിട്ടുണ്ട്. സംഭവം കോമഡിയായിട്ടുണ്ടെങ്കിലും കുട്ടിയ്ക്ക് ഒരു മാർക്കാണ് ലഭിക്കുന്നത്.


Click it and Unblock the Notifications