'മോഹൻലാൽ അടിച്ചുപൊളിച്ച് ജീവിക്കുന്നു, മമ്മൂക്ക എല്ലാത്തിനും പരിധിവെച്ചു, അവർക്ക് സിനിമ താൽപര്യമില്ല'

മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ള താരങ്ങളുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ളവരുമായുള്ള സംഭാഷണത്തിലൂടെയും സഹതാരങ്ങൾ അനുഭവങ്ങൾ പങ്കുവെക്കുമ്പോഴും മാത്രമാണ്. ഓൺ സ്ക്രീനിലെ താരങ്ങളുടെ പ്രകടനം കണ്ട് മാത്രമാണ് ആരാധകർ വിലയിരുത്തുന്നത്. സോഷ്യൽമീഡിയയുടെ വരവോടെ ഓഫ് സ്ക്രീനിലെ താരങ്ങളുടെ വിശേഷങ്ങളും വീഡിയോകളും ഫോട്ടോകളും കൂടുതലായി ആരാധകരിലേക്ക് എത്തി തുടങ്ങി.

പുതിയ താരങ്ങൾ നിരവധി മലയാള സിനിമയിൽ പിറവിയെടുത്തിട്ടും മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങളുടെ സിംഹാസനം കയ്യടക്കാൻ പോകുന്ന തരത്തിലുള്ള വിസ്മയ പ്രകടനം ഒരാൾ പോലും ഇതുവരെയും കാഴ്ചവെച്ചിട്ടില്ല. മാത്രമല്ല. മോഹൻലാലിനും മമ്മൂട്ടിക്കും ലഭിച്ച പോലുള്ള സിനിമകളുടെയും കഥാപാത്രങ്ങളുടെയും അഭാവം മലയാള സിനിമയിലുണ്ട്.

Mohanlal , Mammootty

വല്യേട്ടൻ അടക്കമുള്ള സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച നിർമാതാവ് ബൈജു അമ്പലക്കര മലയാളത്തിലെ മോഹൻലാൽ മുതൽ പൃഥ്വിരാജ് വരെയുള്ള താരങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബൈജു അനുഭവം പങ്കുവെച്ചത്.

'പൃഥ്വിരാജുമായി നല്ല അടുപ്പമായിരുന്നു. നന്ദനം സിനിമയെ കുറിച്ച് രഞ്ജിത്ത് ആലോചിക്കുന്ന സമയത്താണ് ഞാൻ പൃഥ്വിരാജിനെ ആദ്യമായി കാണുന്നത്. ഷാജിയാണ് രഞ്ജിത്തിനോട് പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞത്. ആ സമയത്ത് മല്ലിക ചേച്ചി പൃഥ്വിരാജിനെ സിനിമയിലിറക്കാനുള്ള ശ്രമത്തിലായിരുന്നു.'

'ഇന്ദ്രജിത്ത് അഭിനയിച്ച് തുടങ്ങിയ സമയമാണ്. പൃഥ്വിരാജ് കുറച്ചുകൂടി സുന്ദരനുമായിരുന്നല്ലോ. മല്ലിക ചേച്ചിയെ രഞ്ജിത്ത് വിളിച്ച് കാര്യം പറഞ്ഞപ്പോൾ പൃഥ്വിരാജ് കോഴിക്കോട് രഞ്ജിത്തിനെ കാണാൻ വന്നു. പൃഥ്വിരാജ് വന്നപ്പോൾ ഞാനും രഞ്ജിത്തിനൊപ്പം ഫ്ലാറ്റിലുണ്ടായിരുന്നു. അവിടെ വെച്ച് പരിചയപ്പെട്ടു. തിരിച്ച് ഞങ്ങൾ ഒരുമിച്ചാണ് വന്നത്.'

'അന്ന് ഞങ്ങൾ സംസാരിച്ചത് മുഴുവൻ സിനിമയെ കുറിച്ചായിരുന്നു. അന്നേ തോന്നിയിരുന്നു പൃഥ്വിരാജ് സിനിമയിൽ ക്ലിക്കാകുമെന്ന്', എന്നാണ് ബൈജു അമ്പലക്കര പറഞ്ഞത്. സുരേഷ് ​ഗോപി, മുകേഷ് തുടങ്ങിയവരെ വെച്ച് ഇനി സിനിമ ചെയ്യാൻ പ്ലാനുണ്ടോയെന്ന ചോദ്യത്തിനോട് ബൈജു പ്രതികരിച്ചത് ഇങ്ങനെയായിരുന്നു...

Mohanlal , Mammootty

'സുരേഷ് ​ഗോപിയെ വെച്ച് സിനിമ ചെയ്യാൻ തന്റേടമുണ്ട്. പക്ഷെ സിനിമയോട് കൂടുതൽ താൽപര്യം സുരേഷ് ഗോപിക്കും മുകേഷിനും ഇപ്പോൾ ഇല്ല. അവർ രാഷ്ട്രീയത്തിലാണ്. സിനിമയിൽ പൈസ മുടക്കുമ്പോൾ ഇന്നത്തെ ട്രെന്റ് നോക്കിവേണം ചെയ്യാൻ. സൗഹൃത്തിന്റെ പേരിൽ മാത്രം സിനിമ ചെയ്യാൻ പറ്റില്ല. കച്ചവടസാധ്യത കൂടി നോക്കണം.'

'മമ്മൂട്ടി ട്രെന്റിന് അനുസരിച്ച് മാറുന്നയാളാണ്. മമ്മൂട്ടി എല്ലാത്തിലും വളരെ കൺട്രോളുള്ളയാളാണ്. മമ്മൂട്ടി വലിച്ച് വാരി തിന്നാറില്ല. മദ്യപിക്കാറില്ല. മുമ്പ് സി​ഗരറ്റ് വലിക്കുമായിരുന്നു ഇപ്പോൾ അതും ഇല്ല. അതേസമയം മോഹൻലാൽ അടിച്ച് പൊളിച്ച് ജീവിക്കുന്ന നടനാണ്. പക്ഷെ മമ്മൂക്ക എല്ലാത്തിനും പരിധിവെച്ചിട്ടുണ്ട്.'

'സംഭാഷണത്തിന് അടക്കം പരിധിവെച്ചിട്ടുണ്ടെന്നാണ്', ബൈജു അമ്പലക്കര പറയുന്നത്. കാതൽ ദി കോറാണ് റിലീസിന് തയ്യാറെടുക്കുന്ന മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമ. ജിയോ ബേബി സംവിധാനം ചെയ്ത സിനിമയിൽ നായിക ജ്യോതികയാണ്.

Read more about: mohanlal mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X