ടൊവിനോയെ ഒഴിവാക്കി താന്‍ ആന്‍സണെ തെരഞ്ഞെടുത്തു, കാരണം... ആ സിനിമയെ കുറിച്ച് ബൈജു ഏഴുപുന്ന

ഒരുകാലത്ത് മലയാളി പ്രേക്ഷകരെ വിറപ്പിച്ച വില്ലനായിരുന്നു ബൈജു ഏഴുപുന്ന. പണ്ട് മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രങ്ങളിലെ സ്ഥിരം വില്ലനായിരുന്നു താരം. എന്നാല്‍ ഇപ്പോള്‍ താരരാജാക്കന്മാരുടെ വലംകൈയാണ്. അഭിനേതാവ് എന്നതില്‍ ഉപരി നിര്‍മ്മാതാവും സംവിധായകനുമാണ് ബൈജു. 2103ല്‍ പുറത്ത് ഇറങ്ങിയ പാര്‍വതി ഓമനക്കുട്ടന്‍, ആന്‍സണ്‍ പോള്‍ എന്നിവരഭിനയിച്ച കെ.ക്യു എന്ന ചിത്രം സംവിധാനം ചെയ്തത് ഇദ്ദേഹമായിരുന്നു. ഇപ്പോഴിത ആ സിനിമയെ കുറിച്ചുള്ള അറിയാക്കഥ പങ്കുവെയ്ക്കുകയാണ്. ചിത്രത്തിന്റെ ഓഡീഷന് ടൊവിനോയും എത്തിയിരുന്നു. എന്നാല്‍ അന്ന് നടനെ സെലക്ട് ചെയ്തില്ലെന്നാണ് ബൈജു പറയുന്നത്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

TOVINO

നടന്റെ വാക്കുകള്‍ ഇങ്ങനെ... ''കെ.ക്യുവിന്റെ ഓഡീഷന് ടൊവിനോയും ആന്‍സണ്‍ പോളുമാണ് അന്ന് വന്നത്. അന്ന് ടൊവി ഫിലിമിലേക്ക് വരുന്നതേ ഉള്ളൂ. ഞാന്‍ ആന്‍സണ്‍ പോളിനെ സെലക്ട് ചെയ്തു.ടൊവി പറയും, ചേട്ടന്‍ അന്ന് എന്നെ സെലക്ട് ചെയ്തില്ല, എന്ന്. പക്ഷെ ടൊവി ഇന്ന് ഒരു സൂപ്പര്‍സ്റ്റാര്‍ ഇമേജില്‍ എത്തി'' ബൈജു പറയുന്നു.അന്ന് ആന്‍സണ്‍ പോളില്‍ ആ ഒരു നെഗറ്റീവ് ഷേഡുണ്ട് എന്ന് തോന്നിയതുകൊണ്ടാണ് ഞാന്‍ ആന്‍സണെ തെരഞ്ഞെടുത്തത്,'' ബൈജു ഏഴുപുന്ന കൂട്ടിച്ചേര്‍ത്തു''.

സിനിമയില്‍ ഒരുപാട് പേര്‍ന്ന് ഉയര്‍ന്ന് വരുമ്പോള്‍ സന്തോഷം തോന്നാറുണ്ടെന്നും ജയസൂര്യയുമായൊക്കെ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.''ഞാനിപ്പോള്‍ 30 വര്‍ഷം കഴിഞ്ഞു സിനിമയില്‍. എനിക്ക് തോന്നുന്നു ഒരുപാട് പേര്‍ നമ്മുടെ കണ്‍മുന്നിലൂടെ വലിയ വിജയത്തിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്. വലിയ സന്തോഷമാണ് അത് കാണുമ്പോള്‍. ജയസൂര്യയാണെങ്കിലും എനിക്ക് അഭിനയിക്കുന്നതിന് മുമ്പേ ഉള്ള ബന്ധമാണ്. കോട്ടയം നസീറിന്റെ കൂടെ മിമിക്സ് കളിച്ച് നടക്കുന്ന സമയം മുതലുള്ള ബന്ധമാണ്. അതുപോലെ കൈലാഷ്, വിനയ് ഫോര്‍ട്ട് ഒക്കെ അങ്ങനെയാണ്. വിനയ് ഫോര്‍ട്ടൊക്കെ, സിനിമയില്‍ അഭിനയിക്കണം ചേട്ടാ ഒരു റോള്‍ താ, എന്നുപറഞ്ഞ് ഫോട്ടോ കൊണ്ട് എന്റെ വീട്ടില്‍ വന്നിട്ടുണ്ട്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദഹം പറഞ്ഞിരുന്നു.എഴുപുന്ന തരകന്‍, മാമാങ്കം, ഗാനഗന്ധര്‍വന്‍, പോക്കിരിരാജ തുടങ്ങി നിരവധി സിനിമകളില്‍ മമ്മൂട്ടിയോടൊപ്പം ബൈജു അഭിനയിച്ചിട്ടുണ്ട്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് നടന്‍ പറഞ്ഞത്.ഒരാള്‍ക്ക് വിഷമം ഉണ്ടായാല്‍ അത് മനസിലാക്കി പോംവഴി കാണുന്ന ആളാണ് മമ്മൂട്ടി എന്നാണ് ബൈജു ഏഴുപുന്ന പറയുന്നത്.

മെഗാസ്റ്റാറിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ...'മമ്മൂക്കയുടെ കൂടെ കൊണ്ടു നടക്കുന്ന കുറച്ച് പേരുണ്ട്. അതില്‍ പെട്ട ഒരാളാണ് ഞാന്‍. മമ്മൂക്കയോടൊപ്പം ഒരുപാട് സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. ദുബായിലും അബുദാബിയിലും ഒക്കെ എന്നെ കൊണ്ടുപോയിട്ടുണ്ട്. ഈ 70ാം പിറന്നാളിന് മമ്മൂട്ടി സ്റ്റേറ്റ്‌സിലായിരുന്നു. അന്ന് അവിടെ ആദ്യം പോയി കണ്ടത് ഞാനാണ്. എന്തിനാണ് ഇത്ര ദൂരം വന്നതെന്നൊക്കെ അന്ന് മമ്മൂക്ക ചോദിച്ചു. വീട്ടില്‍ നിന്നും ഭക്ഷണമൊക്കെ ഉണ്ടാക്കി മമ്മൂക്കയ്ക്ക് കൊടുക്കാറുണ്ട്. അങ്ങനെ നല്ല ഒരു ബന്ധമാണ് ഞങ്ങള്‍ തമ്മിലുണ്ട്. ഒരുപാട് സിനിമകള്‍ ഒന്നിച്ച് ചെയ്തിട്ടുണ്ടെന്നും ബൈജു പറയുന്നു.

ഒരാള്‍ക്ക് ഒരു വിഷമം ഉണ്ടായാല്‍ അത് മനസിലാക്കി അതിനൊരു പോംവഴി കാണുന്ന ആളാണ് മമ്മൂട്ടി. കാണുമ്പോള്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ തോന്നും. ഭയങ്കര ആത്മാര്‍ത്ഥത ആണ് മമ്മൂക്കയ്ക്ക്,' ബൈജു കൂട്ടിച്ചേര്‍ത്തു.മമ്മൂക്കയുമായി ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. എഴുപുന്നതരകനില്‍ തുടങ്ങിയ ബന്ധമാണ്, ആ സിനിമയില്‍ ഞാന്‍ വില്ലനായിരുന്നു. മമ്മൂക്ക എന്ന പറഞ്ഞാല്‍ അതൊരു അവതാരം തന്നെയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X