ഭയങ്കര ആത്മാര്‍ത്ഥത ആണ് മമ്മൂക്കയ്ക്ക്, മെഗാസ്റ്റാറിന്റെ ആ സ്വഭാവത്തെ കുറിച്ച് നടന്‍ ബൈജു ഏഴുപുന്ന
മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. താരങ്ങള്‍ക്കിടയില്‍ പോലും മെഗാസ്റ്റാറിന് ആരാധകരുണ്ട്. ഭാഷവ്യത്യാസമില്ലാതെയാണ്
താരങ്ങള്‍ നെഞ്ചിലേറ്റുന്നത്. സഹപ്രവര്‍ത്തകരുടെ ആഗ്രഹം മമ്മൂട്ടിക്കൊപ്പം സിനിമയില്‍ പ്രത്യക്ഷപ്പെടണം എന്നതാണ്. ഇത് പൊതുവേദികളിലും മറ്റും വെളിപ്പെടുത്താറുമുണ്ട്. യുവതാരങ്ങള്‍ക്കും നവാഗത സംവിധായകര്‍ക്കും അവസരം കൊടുക്കുന്ന ആളാണ് മമ്മൂട്ടി. നിരവധി പുതുമുഖ സംവിധായകരെ നടന്‍ കൈ പിടിച്ച് ഉയര്‍ത്തിയിട്ടുണ്ട്.
മമ്മൂക്കയുമായുള്ള ബന്ധത്തെ പറ്റി പറയുകയാണ് നടന്‍ ബൈജു ഏഴുപുന്ന. എഴുപുന്ന തരകന്‍, മാമാങ്കം, ഗാനഗന്ധര്‍വന്‍, പോക്കിരിരാജ തുടങ്ങി നിരവധി സിനിമകളില്‍ മമ്മൂട്ടിയോടൊപ്പം ബൈജു അഭിനയിച്ചിട്ടുണ്ട്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് നടന്‍ പറഞ്ഞത്. ഒരാള്‍ക്ക് വിഷമം ഉണ്ടായാല്‍ അത് മനസിലാക്കി പോംവഴി കാണുന്ന ആളാണ് മമ്മൂട്ടി എന്നാണ് ബൈജു ഏഴുപുന്ന പറയുന്നത്.

നടന്റെ വാക്കുകള്‍ ഇങ്ങനെ...'മമ്മൂക്കയുടെ കൂടെ കൊണ്ടു നടക്കുന്ന കുറച്ച് പേരുണ്ട്. അതില്‍ പെട്ട ഒരാളാണ് ഞാന്‍. മമ്മൂക്കയോടൊപ്പം ഒരുപാട് സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. ദുബായിലും അബുദാബിയിലും ഒക്കെ എന്നെ കൊണ്ടുപോയിട്ടുണ്ട്. ഈ 70ാം പിറന്നാളിന് മമ്മൂട്ടി സ്റ്റേറ്റ്സിലായിരുന്നു. അന്ന് അവിടെ ആദ്യം പോയി കണ്ടത് ഞാനാണ്. എന്തിനാണ് ഇത്ര ദൂരം വന്നതെന്നൊക്കെ അന്ന് മമ്മൂക്ക ചോദിച്ചു. വീട്ടില്‍ നിന്നും ഭക്ഷണമൊക്കെ ഉണ്ടാക്കി മമ്മൂക്കയ്ക്ക് കൊടുക്കാറുണ്ട്. അങ്ങനെ നല്ല ഒരു ബന്ധമാണ് ഞങ്ങള്‍ തമ്മിലുണ്ട്. ഒരുപാട് സിനിമകള്‍ ഒന്നിച്ച് ചെയ്തിട്ടുണ്ടെന്നും ബൈജു പറയുന്നു.

ഒരാള്‍ക്ക് ഒരു വിഷമം ഉണ്ടായാല്‍ അത് മനസിലാക്കി അതിനൊരു പോംവഴി കാണുന്ന ആളാണ് മമ്മൂട്ടി. കാണുമ്പോള്‍ അങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെ തോന്നും. ഭയങ്കര ആത്മാര്‍ത്ഥത ആണ് മമ്മൂക്കയ്ക്ക്,' ബൈജു കൂട്ടിച്ചേര്‍ത്തു. മമ്മൂക്കയുമായി ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. എഴുപുന്നതരകനില്‍ തുടങ്ങിയ ബന്ധമാണ്, ആ സിനിമയില്‍ ഞാന്‍ വില്ലനായിരുന്നു. മമ്മൂക്ക എന്ന പറഞ്ഞാല്‍ അതൊരു അവതാരം തന്നെയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലുമായും വളരെ അടുത്ത ബന്ധമാണ് ബൈജുവിനുള്ളത്. മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ആറാട്ടില്‍ ഒരു പ്രധാന വേഷത്തില്‍ നടന്‍ എത്തിയിരുന്നു. റാംബോ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. നെയ്യാറ്റിന്‍കര ഗോപന്റെ ഡ്രൈവറാണ് റാംബോ. ചിത്രത്തിലുടനീളം ഗോപനോടൊപ്പം നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രമാണ്.

തന്നെ എപ്പോഴും അദ്ഭുതപ്പെടുത്തിയിട്ടുള്ള താരമാണ് മോഹന്‍ ലാല്‍ എന്നും ബൈജു ഏഴുപുന്ന മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ലാലേട്ടന് നമ്മളോടുള്ള പെരുമാറ്റം കാണുമ്പോള്‍ വളരെ ആരാധന തോന്നും. ഇത്രയും ഫാന്‍ ബേസുള്ള വലിയ ഒരു നടനാണെന്നുള്ള ഒരു ഭാവവുമില്ല. ആറാട്ടില്‍ വന്നപ്പോഴും അങ്ങനെതന്നെയാണ് തോന്നിയത്. ചിലപ്പോള്‍ കുട്ടികളെപ്പോലെ അല്ലെങ്കില്‍ കൂട്ടുകാരെപ്പോലെ വളരെ ഡൗണ്‍ ടു എര്‍ത്ത് ആയ പെരുമാറ്റമാണെന്നും അഭിമുഖത്തില്‍ പറഞ്ഞു.

ആറാട്ടില്‍ മോഹന്‍ലാലിനോടൊപ്പം ഒന്നോ രണ്ടോ സീന്‍ ഒഴികെ ബാക്കി എല്ലാ ഷോട്ടിലും താരം ഉണ്ടെന്നും ബൈജു ഏഴുപുന്ന പറഞ്ഞു. ലാലേട്ടനോടൊപ്പം അഭിനയിക്കുമ്പോള്‍ നല്ല ഒരു പോസിറ്റീവ് വൈബ് ആണ് കിട്ടാറുള്ളതെന്നും ബൈജു പറയുന്നു. കാറിനകത്ത് ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ച് ഒരുപാട് സീനുകളുണ്ട്. ലാലേട്ടനോടൊപ്പം ചെയ്ത സിനിമകളില്‍ കൂടുതലും നെഗറ്റീവ് കഥാപാത്രങ്ങളാണ്. കീര്‍ത്തിചക്രയില്‍ മാത്രമാണ് ഞാന്‍ പോസിറ്റീവ് കഥാപാത്രമായ കമാന്‍ഡോ ആയി ഒപ്പമുണ്ടായിരുന്നത്.


Click it and Unblock the Notifications