For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതൊക്കെ താരങ്ങളുടെ അഹങ്കാരമാണ്; തിരക്കഥ മാറ്റാൻ വാശി പിടിക്കുന്ന സൂപ്പർ താരങ്ങളുണ്ടെന്ന് സംവിധായകന്‍

  |

  സിനിമാ ചിത്രീകരണത്തിനിടയില്‍ നിന്നുള്ള പിന്നാമ്പുറ കഥകള്‍ പങ്കുവെച്ച് പല സംവിധായകരും നിര്‍മാതാക്കളും രംഗത്ത് വരാറുണ്ട്. അത്തരത്തില്‍ സംവിധായകന്‍ ബൈജു കൊട്ടാരക്കര യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്ന വീഡിയോസ് വളരെ വേഗമാണ് വൈറലാവുന്നത്. ഏറ്റവും പുതിയതായി തിരക്കഥ മാറ്റി എഴുതിക്കുന്ന സൂപ്പര്‍ താരങ്ങളെ കുറിച്ചാണ് ബൈജു പറയുന്നത്.

  സിംപിൾ സ്റ്റൈലിൽ അമ്യുറ ദസ്തർ, കിടിലൻ ഫോട്ടോസ് കാണാം

  മുന്‍പ് വായിച്ച് കേട്ട സ്‌ക്രീപ്റ്റ് ആണെങ്കിലും അഭിനയിച്ച് തുടങ്ങുമ്പോള്‍ മാറ്റാന്‍ പറയുന്ന സൂപ്പര്‍ താരങ്ങളുണ്ടെന്നാണ് ബൈജു പറയുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമാ ലൊക്കേഷനില്‍ നടന്ന ചില സംഭവങ്ങളെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.

  സ്റ്റാര്‍ഡം ഉയരുന്നതിന് അനുസരിച്ച് ആളുകളുടെ സ്വഭാവത്തിലും മാറ്റം വരും. അത് സ്വാഭാവികമാണെന്നാണ് പല സിനിമാക്കാരും പറയുന്നത്. അതില്‍ ചിലരുടെ നമ്പറുകളെ കുറിച്ച് പറയാം. ആദ്യം ഇവര്‍ക്ക് സിനിമയുടെ കഥ പറഞ്ഞ് കൊടുക്കും. പിന്നെയത് തിരക്കഥയാക്കും. സിനിമ ഷൂട്ടിങ്ങിന് വരുമ്പോഴാണ് അടുത്ത പ്രകടനം തുടരുന്നത്. അവര്‍ക്ക് ചില സംഭാഷണങ്ങള്‍ പറയാന്‍ ബുദ്ധിമുട്ടാണ്. ഞാനിത് പറയില്ല. എന്റെ ഇമോജിനെ ബാധിക്കുമെന്നാണ് പറയുന്നത്.

  നേരത്തെ ഇക്കാര്യങ്ങളെല്ലാം സംവിധായകനും നിര്‍മാതാവും പറഞ്ഞിട്ടായിരിക്കും ലൊക്കേഷനിലേക്ക് കൊണ്ട് വരുന്നത്. അത് കഴിഞ്ഞ് വീണ്ടും ഓരോരോ സീനുകള്‍ എടുക്കുമ്പോഴും ഈ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. ഈയിടക്ക് തന്നെ സംവിധായകന്‍ സാജന്‍ പറയുന്നു, ഗീതം എന്ന സിനിമയില്‍ ഡയലോഗ് തിരുത്താന്‍ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞ സാജനെ കൊണ്ട് തിരുത്തിക്കാന്‍ ശ്രമിക്കുകയും ആ ലൊക്കേഷനില്‍ ഉണ്ടായ പ്രശ്‌നങ്ങളൊക്കെ അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതുപോലെ ഒരുപാട് സിനിമകളില്‍ ആര്‍ട്ടിസ്റ്റ് സ്‌ക്രീപിറ്റില്‍ ഇടപെടുന്ന സംഭവങ്ങളുണ്ട്.

  റോഷന്‍ ആന്‍ഡ്രൂസിന്റെ ആദ്യ സിനിമയായ ഉദയനാണ് താരത്തില്‍ ശ്രീനിവാസന്റെ കഥാപാത്രം തിരക്കഥ അടിച്ച് മാറ്റി നായകനാവുന്നതും പിന്നീട് ഡയലോഗ് പറയാന്‍ പറ്റാതെ വരുന്നതൊക്കെ യഥാര്‍ഥത്തില്‍ സിനിമയില്‍ നടക്കുന്നതാണ്. എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഒത്തിരി ഹിറ്റ് സിനിമയൊരുക്കിയ നിര്‍മാതാവാണ് ഹെന്‍ട്രി. അദ്ദേഹം മലയാളത്തിലും തമിഴിലുമായി വന്ദേമാതേരം എന്ന സിനിമ ഒരുക്കി. മമ്മൂട്ടി, തമിഴ് നടന്‍ അര്‍ജുന്‍ അടക്കം ഒത്തിരി താരങ്ങള്‍ ആ ചിത്രത്തിലുണ്ടായിരുന്നു.

  35 ലക്ഷത്തോളം രൂപ ചെലവിട്ട് ചില സംഘട്ടന രംഗങ്ങള്‍ ചിത്രീകരിച്ചു. അതില്‍ മമ്മൂട്ടിയ്ക്ക് മുഴുവനും ഡ്യൂപ്പ് ആയിരുന്നുവെന്ന് അദ്ദേഹം തന്നെ പറയുന്നു. സാധാരണ എല്ലാ സിനിമകളിലും അതൊക്കെ കാണും. ആ സിനിമയില്‍ ഫൈറ്റ് പറ്റില്ല. ആ സീനുകള്‍ പറ്റില്ലെന്നൊക്കെ മമ്മൂട്ടി വളരെ കാര്യമായി തന്നെ പറഞ്ഞു. ആ സംഭാഷണം ഒരു ഉടക്കിലേക്ക് എത്തി. ഹെന്‍ഡ്രി പറയുന്നത് അദ്ദേഹം പറഞ്ഞ ശമ്പളമൊക്കെ കൊടുത്തിട്ടാണ് ആ സിനിമയില്‍ അഭിനയിപ്പിക്കുന്നത്. നേരത്തെ തന്നെ വായിച്ച് കേള്‍പ്പിച്ച സ്‌ക്രീപ്റ്റ് പറയാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട്. കൊടുക്കുന്ന സീന്‍ ചെയ്യാനും മടി. മുട്ട് വേദന, കാല് വേദന എന്നൊക്കെ പറഞ്ഞ് ഫൈറ്റ് സീനില്‍ അഭിനയിക്കുകയുമില്ല. അത് ഇല്ലാതാക്കുകയും ചെയ്യും.

  List Of 10 Highest Paid South Indian Actors 2021 | FilmiBeat Malayalam

  ഇതൊന്നും ചെയ്തില്ലെങ്കിലും പറഞ്ഞ ശമ്പളം കൊടുക്കുകയും വേണം. ഒരിക്കല്‍ അതേ കുറിച്ച് പറഞ്ഞപ്പോള്‍ മമ്മൂട്ടി പറഞ്ഞത്രേ ഞാനെന്ത് ചെയ്താലും എന്റെ ഫാന്‍സുകാര്‍ കണ്ടോളുമെന്ന്. അത് ഇത്തിരി അഹങ്കാരമാണ്. കാരണം അതൊരു ശരിയായ രീതിയല്ല. ഇതൊക്കെ ഞാന്‍ പറയുമ്പോള്‍ കമന്റ് ബോക്‌സില്‍ ചില ഫാന്‍സുകാരുടെ പൊങ്കാല വരും. അതിലെ അസഭ്യകാര്യങ്ങള്‍ വരികയാണെങ്കില്‍ അത് ഇടുന്നവന് കൂടി ബാധകമായിരിക്കുമെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

  ചെറുപ്പത്തിലെ ക്യാമറ പേടി ഇല്ലായിരുന്നു, എന്നിട്ടും ആ മോഹം മാത്രം തോന്നിയില്ല; വിശേഷങ്ങള്‍ പറഞ്ഞ് നടി ഡയാന

  English summary
  Baiju Kottarakkara Opens Up Mammootty, Mohanlal And Other Stars Involvement In Script
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X