ആ സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ഒരാൾ സമീപിച്ചു, അയാളോട് പറഞ്ഞത് ഇതാണ്...
ബാലതാരമായി സിനിമയിൽ എത്തിയ നടനാണ് ബൈജു. ചെറുപ്പം മുതൽ സിനിമയിൽ എത്തിയ താരം ഒരു പിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നു. നല്ല കഥാപാത്രങ്ങൾ തേടിയെത്തിയെങ്കിലും നായകനെന്ന നിലയില്‍ കൂടുതല്‍ ശോഭിക്കാന്‍ കഴിഞ്ഞില്ല. എന്നിരുന്നാലും കുറെ സിനിമകളില്‍ നായക വേഷം ചെയ്ത ബൈജു ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാണ്. മികച്ച കഥാപാത്രങ്ങളാണ് ഇപ്പോൾ നടനെ തേടിയെത്തിയത്.

ഇപ്പോഴിത താന്‍ ചെയ്ത 'വടക്കുനോക്കിയന്ത്രം' എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ചും പങ്കുവയ്ക്കുകയാണ് ബൈജു. കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'വടക്കുനോക്കിയന്ത്രം' എന്ന സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥയുമായി തന്നെ ഒരാള്‍ സമീപിച്ചെന്നും, ശ്രീനിവാസനോട് അതിനെക്കുറിച്ച് സംസാരിക്കൂവെന്നു താന്‍ മറുപടി കൊടുത്തുവെന്നും ബൈജു പറയുന്നു. നടന്റെ വാക്കുകൾ ഇങ്ങനെ...
വടക്കുനോക്കിയന്ത്രം' എന്ന സിനിമയിലെ തളത്തില്‍ ദിനേശന്റെ അനിയന്‍ കഥാപാത്രവും എന്റെ ഫേവറൈറ്റ് ആണ്. ആ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ കഥയുമായി ഒരാള്‍ എന്നെ സമീപിച്ചു. ഞാന്‍ പറഞ്ഞു, നിങ്ങള്‍ ശ്രീനിയേട്ടനോട് പോയി കാര്യം പറയാന്‍. അദ്ദേഹം ഇല്ലാതെ ആ സിനിമയുടെ രണ്ടാം ഭാഗം നടക്കില്ലല്ലോ. ശ്രീനിയേട്ടനുമായി അതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്". ബൈജു പറയുന്നു.
കൂടാതെ തന്റെ രണ്ടാം വരവിലെ പ്രിയപ്പെട്ട ചിത്രങ്ങളെ കുറിച്ചും നടൻ വാചാലനാകുന്നുണ്ട്,"എന്റെ രണ്ടാമത്തെ വരവില്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്ന നിരവധി സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. 'പട്ടാഭിരാമന്‍', 'ലൂസിഫര്‍', 'പുത്തന്‍ പണം' തുടങ്ങിയവയൊക്കെ എനിക്ക് പ്രിയപ്പെട്ട സിനിമകളാണ്. ലോക്ക് ഡൗണിന് ശേഷം വീണ്ടും സിനിമയിൽ സജീവമായിരിക്കുകയാണ് താരം


Click it and Unblock the Notifications