For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടൊവിനോ യാതൊരു തലക്കനവുമില്ലാത്ത നടൻ; മറ്റു പലരേക്കാളും എത്രയോ ഭേദം; ബൈജു സന്തോഷ്

  |

  മലയാളികൾക്ക് സുപരിചിതനായ നടനാണ് ബൈജു സന്തോഷ്. സ്വാഭാവിക സംസാര ശൈലിയുമായി പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച ബൈജു ഇന്ന് സോഷ്യൽ മീഡിയയിലും താരമാണ്. നടന്റെ ത​ഗ് ഡയലോ​ഗുകൾക്ക് വലിയ ആരാധക വൃന്ദമാണുള്ളത്. പറയാനുള്ളത് തുറന്നടിച്ച് പറയുന്ന ബൈജു സന്തോഷിന്റെ രീതിയും ജനങ്ങൾക്കിഷ്ടമാണ്.

  നായകനായി സിനിമകളിൽ ഒരു കാലത്ത് തിളങ്ങിയ ബൈജുവിന് പിന്നീട് സിനിമകളില്ലാത്ത സമയവും ഉണ്ടായിരുന്നു. ഇതേക്കുറിച്ച് നടൻ സംസാരിച്ചിട്ടുണ്ട്, അന്ന് വസ്തുക്കച്ചവടത്തിലേക്കും വണ്ടിക്കച്ചവടത്തിലേക്കും ശ്രദ്ധ തിരിക്കുകയായിരുന്നെന്നാണ് ബൈജു പറഞ്ഞത്.

  Also Read: മമ്മൂട്ടിയങ്കിള്‍ വന്നത് സര്‍പ്രൈസായി, ലാലങ്കില്‍ എന്റെ കല്യാണത്തിന് വന്നില്ല; കാരണം വെളിപ്പെടുത്തി നിരഞ്ജ്‌

  ഇപ്പോഴിതാ നടൻ ടൊവിനോ തോമസിനെ പറ്റി സംസാരിച്ചിരിക്കുകയാണ് ബൈജു സന്തോഷ്. തനിക്ക് വളരെ ഇഷ്ടപ്പെട്ട നടനാണ് ടൊവിനോ എന്ന് ബൈജു സന്തോഷ് പറയുന്നു. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. 'ടൊവിനോയും ഞാനും മിന്നൽ മുരളി വാശി എന്നീ രണ്ട് സിനിമകൾ ചെയ്തു'

  'എനിക്ക് വളരെ ഇഷ്ടമുള്ള നടനാണ് ടൊവിനോ. യാതൊരു വിധ തലക്കനവും ഇല്ലാത്ത നല്ല പയ്യനാണ്. പലരേക്കാളും ഒരുപാട് ഭേദമാണ്. തലക്കനം ഉള്ളവരും ഉണ്ട്. അതൊക്കെ താനേ വന്ന് പോവുന്നതാണ്. കുറച്ച് കഴിയുമ്പോൾ മാറിക്കോളും'

  'മിന്നൽ മുരളിയിൽ ലഭിച്ചത് നല്ല വേഷം ആയിരുന്നു. നല്ല റീച്ച് കിട്ടിയ പടം ആണ്. ഒടിടിയിൽ ഇത്രയും വലിയ റീച്ച് കിട്ടിയ പടം ഉണ്ടോയെന്ന് എനിക്കറിയില്ല. സിനിമയിൽ നല്ല അനുഭവം ആയിരുന്നു. പ്രൊഡ്യൂസർ കാശെല്ലാം കറക്ട് ആയി തന്നു. ബേസിൽ നല്ല സംവിധായകനാണ്. ഇപ്പോൾ നായകനൊക്കെ ആയി. ഇനി കുറച്ച് നാളത്തേക്ക് സിനിമ സംവിധാനം ചെയ്യുമെന്ന് തോന്നുന്നില്ല. കാരണം അഭിനയത്തിന്റെ തിരക്ക് ആണല്ലോ. ഒരുപാട് ഫാൻസ് ഉള്ള ആളാണ് ബേസിൽ'

  'ബേസിലിന്റെ ചിരി ആണ് പ്രത്യേകത. ബേസിൽ നിഷ്കളങ്കനായ പയ്യനാണ്. സുഖിപ്പിക്കാൻ പറയുന്നതല്ല. ഞാനെന്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണ്. സെറ്റിൽ ബേസിലിന്റെ ചിരി ഒഴിഞ്ഞ സമയം കാണില്ല,' ബൈജു സന്തോഷ് പറഞ്ഞു

  ആനന്ദം പരമാനന്ദം ആണ് ബൈജു സന്തോഷിന്റെ പുതിയ സിനിമ. ഷാഫിയും എം സിന്ധുരാജും ആദ്യമായി ഒന്നിക്കുന്ന സിനിമ ആണിത്. ഒരു മുഴുനീള കോമഡി ചിത്രമാണിതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഷറഫുദ്ദീൻ, അജു വർ​ഗീസ്, ബൈജു സന്തോഷ്, സിനോയ് വർ​ഗീസ്, നിഷ സാരം​ഗ്, അനഘ തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. സിനിമയുടെ പ്രൊമോഷണൽ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ബൈജു സന്തോഷ്.

  അതേസമയം ടൊവിനോയ്ക്കെതിരെ നേരത്തെ നടൻ പൂജപ്പുര രവി സംസാരിച്ചിരുന്നു. ​ഗപ്പി എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ടൊവിനോയെ താൻ നിരവധി തവണ ഫോൺ വിളിച്ചിട്ടും എടുത്തില്ലെന്നാണ് പൂജപ്പുര രവി ആരോപിച്ചത്. സഹായം അഭ്യർത്ഥിച്ച് വിളിക്കുകയാണെന്ന് കരുതി ആവും ഫോൺ എടുക്കാത്തതെന്നും ഇദ്ദേഹം തുറന്നടിച്ചു.

  സഹായം അഭ്യർത്ഥിച്ച് ഇതുവരെ ആരെയും സമീപിക്കാറില്ലെന്നും പൂജപ്പുര രവി വ്യക്തമാക്കി. ഇതിന് പിന്നാലെ ടൊവിനോയ്ക്കെതിരെ വിമർശനവും സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്നിരുന്നു. ഇതേക്കുറിച്ച് ടൊവിനോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വാശി, ഡിയർ ഫ്രണ്ട് തുടങ്ങിയവ ആണ് ടൊവിനോയുടെ ഒടുവിലത്തെ റിലീസുകൾ.

  Read more about: baiju santhosh
  English summary
  Baiju Santhosh Praises Tovino Thomas; Says He Is An Humble Person Unlike Many Others
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X