അച്ഛൻ എല്ലാം വിറ്റു തുലച്ചു, 200 കോടിയുടെ സ്വത്തുണ്ടായേനെ; മരിച്ചത് കെെയിലിരിപ്പ് കൊണ്ട്; ബെെജു സന്തോഷ്

അച്ഛന്റെ ധൂർത്ത് മൂലമുണ്ടായ സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ബൈജു സന്തോഷ്.

സിനിമാ ലോകത്ത് ഇന്ന് സജീവമാണ് നടൻ ബൈജു സന്തോഷ്. നടന്റെ സംസാര ശൈലിയാണ് പ്രേക്ഷകർക്കേറെയിഷ്ടം. ഓഫ് സ്ക്രീനിലും ഇതേ ശൈലിയാണ് ബൈജു സന്തോഷിന്. ​ത​ഗ് ഡയലോ​ഗുകളിലൂടെ നടന്റെ മിക്ക അഭിമുഖങ്ങളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്റെ അന്തരിച്ച മാതാപിതാക്കളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബൈജു സന്തോഷ്. കാൻ ചാനൽ മീഡിയയോടാണ് പ്രതികരണം.

അമ്മയുടെ ആയുസ്സിലാണ് ഞാൻ പിടിച്ച് നിൽക്കുന്നത്

'എന്റമ്മയുടെ​ ​ഗുണമാണ് എനിക്ക് കിട്ടിയത് അമ്മ ത​ഗടിക്കുന്ന ആളായിരുന്നു. അമ്മ മരിച്ച് പോയി. നഴ്സായിരുന്നു. തങ്കമ്മ എന്നായിരുന്നു അമ്മയുടെ പേര്. അച്ഛന്റെ പേര് ഭാസ്കരൻ നായർ. അച്ഛൻ 89 ൽ മരിച്ച് പോയി. 63 വയസ്സിലായിരുന്ന മരണം. അച്ഛൻ മരിച്ചതിന് കാരണം കൈയിലിരിപ്പ് തന്നെയാണ്'

'മദ്യപാനവും എല്ലാ പരിപാടികളുമുണ്ടായിരുന്നു. അമ്മ 86 വയസ്സിലാണ് മരിച്ചത്. അമ്മയുടെ ആയുസ്സിലാണ് ഞാൻ പിടിച്ച് നിൽക്കുന്നത്. അവരെ പോലെ അത്രയും കാലം ജീവിച്ചില്ലെങ്കിലും ഒരു 75 വരെയൊക്കെ പോയാൽ മതി'

അമിതമായി ഒന്നിലും സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യേണ്ട ആവശ്യമില്ല

'അതിന് മുകളിൽ പോവുന്നത് വോസ്റ്റാണ്. നമുക്കും ഭാരം വീട്ടുകാർക്കും ഭാരം. ബിജു സന്തോഷ് കുമാറെന്നാണ് എന്റെ പേര്. ബൈജു എന്ന് വീട്ടിൽ വിളിക്കുന്ന പേരാണ്. അന്ന് സന്തോഷ് എന്ന പേരുള്ള വേറൊരു നടനുണ്ടായിരുന്നു. അത് കൊണ്ടാണ് ബൈജു എന്നിട്ടത്'

'അതിന്റെ കൂടെ സന്തോഷ് എന്ന് ചേർത്തു. വിശ്വാസ പ്രകാരം ആറ് വർഷം മുമ്പാണ് സന്തോഷ് എന്ന പേര് ചേർത്തത്. എന്നിട്ടും വലിയ ഡവലപ്മെന്റൊന്നും കാണുന്നില്ല. സിനിമകളിലേത് രണ്ടാമത്തെ കാര്യം. ചിലപ്പോൾ പ്രതീക്ഷിച്ചത് വന്നെന്നിരിക്കും. ചിലപ്പോൾ വരില്ലായിരിക്കും. അമിതമായി ഒന്നിലും സന്തോഷിക്കുകയും ദുഃഖിക്കുകയും ചെയ്യേണ്ട ആവശ്യമില്ല'

ആ സ്ഥലങ്ങൾ ഉണ്ടായിരുന്നെങ്കിൽ 200 കോടിയുടെ ആസ്തിയായേനെ

'അച്ഛൻ ജീവിതത്തിൽ ഒരുപാട് നശിപ്പിച്ച് കളഞ്ഞു. കണ്ടമാനം സ്വത്തുക്കളുണ്ടായിരുന്നു. കഷ്ടപ്പെട്ടുണ്ടാക്കിയതൊന്നുമല്ല, ദാനമായി കിട്ടിയതാണ്'

'ഇതെല്ലാം പല പല ബിസിനസുകൾ ചെയ്ത് വിറ്റ് തുലച്ചു. അങ്ങനെ നശിപ്പിച്ചു. ആ സ്ഥലങ്ങൾ ഉണ്ടായിരുന്നെങ്കിൽ 200 കോടിയുടെ ആസ്തിയായേനെ. നാട്ടുകാർക്കെല്ലാം അറിയാം. അച്ഛനോട് ദേഷ്യമില്ല. ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. ഓരോ മനുഷ്യർ ഓരോ സ്വഭാവക്കാരാണ്'

 ഒരു സിനിമാ നടനെയോ നടിയെയോ സംബന്ധിച്ചിടത്തോളം അവർക്കത് പുറത്ത് കാണിക്കാൻ പറ്റില്ല

'ജീവിതത്തിൽ ഫ്രസ്ട്രേഷൻ ഇല്ലാത്ത ആരുമില്ല. ഈ ലോകത്ത് എല്ലാ മനുഷ്യർക്കും ഇനിയെത്ര പണമുണ്ടെങ്കിലും ഫ്രസ്ട്രേൽനും സ്ട്രസും വരും. പക്ഷെ ഒരു സിനിമാ നടനെയോ നടിയെയോ സംബന്ധിച്ചിടത്തോളം അവർക്കത് പുറത്ത് കാണിക്കാൻ പറ്റില്ല. ആരോടാണ് കാണിക്കുക'

'നമ്മളുടെ മനസ് നിറയെ ഫ്രസ്ട്രേഷനുമായി പുറത്ത് പോവുമ്പോൾ ആളുകൾ ഫോട്ടോയെടുക്കാൻ വന്നാൽ സ്ട്രസ് കാണിക്കാൻ പറ്റുമോ. ശരിക്കും അഭിനയിക്കേണ്ടത് ജീവിതത്തിലാണ്. ഒരു സിനിമാ നടനെ ജനങ്ങൾ പെട്ടെന്ന് ഇഷ്ടപ്പെടും. ആ ഇഷ്ടം ഭയങ്കര ഇഷ്ടത്തിലേക്ക് വളരും. സിനിമകൾ കണ്ടിട്ടായിരിക്കാം'

ജനങ്ങളുമായുള്ള കമ്മിറ്റ്മെന്റാണ്. അവരില്ലെങ്കിൽ നമ്മളില്ല

'ഒരു മിസ്റ്റേക്ക് കാണിച്ചാൽ പക്ഷെ ഇതേ ആൾ തന്നെ പെട്ടെന്ന് വെറുക്കപ്പെടുകയും ചെയ്യും. ആ തെറ്റ് വരാൻ പാടില്ല. ഞാൻ പൊതുജനങ്ങളോട് ഒരു തെറ്റും കാണിച്ചിട്ടില്ല. പത്രക്കാരോട് പരിചയക്കാരോയുള്ള സ്വാതന്ത്രമെടുക്കുന്നതാണ്'

'ഒന്നുകിൽ ഇങ്ങനെയുള്ള മാളുകളിൽ പോവാതിരിക്കുക. പോയാൽ അവരുടെ കൂടെ നിന്ന് ഫോട്ടോയെടുക്കാൻ ബാധ്യസ്ഥരാണ്. അല്ലെങ്കിൽ ഈ തൊഴിലിന് പോവരുത്. ജനങ്ങളുമായുള്ള കമ്മിറ്റ്മെന്റാണ്. അവരില്ലെങ്കിൽ നമ്മളില്ല,' ബൈജു സന്തോഷ് പറഞ്ഞു.

More from Filmibeat

Read more about: baiju santhosh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X