മമ്മൂക്ക ഇന്നും അതേപോലെ! 30 വര്‍ഷത്തിന് ശേഷം മെഗാസ്റ്റാറിനൊപ്പം ബൈജു! ചിത്രം വൈറല്‍!
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ബൈജു. വ്യത്യസ്തമായ വേഷങ്ങളുമായി മുന്നേറുകയാണ് താരം. വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയിലേക്കെത്തിയ താരം പിന്നീട് സഹനടനായും നായകനായും മാറുകയായിരുന്നു. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറിനിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു ബൈജു നടത്തിയത്. ലൂസിഫറിലുള്‍പ്പടെ നിരവധി സിനിമകളിലൂടെ അദ്ദേഹം വീണ്ടും ഞെട്ടിച്ചിരുന്നു. മോഹന്‍ലാലിനൊപ്പം മാത്രമല്ല മമ്മൂട്ടിക്കൊപ്പവും അഭിനയിക്കുന്നുണ്ട് താരം. പുതിയ ചിത്രമായ ഷൈലോക്കില്‍ മെഗാസ്റ്റാറിന്റെ സന്തതസഹചാരിയായി ബൈജുവും ഒപ്പമുണ്ട്.
ഫേസ്ബുക്കിലൂടെ ബൈജു തന്നെയാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. പഴയചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. 1990 ല്‍ റിലീസ് ചെയ്ത കോട്ടയം കുഞ്ഞച്ചനിലെ ഫോട്ടോയും ഷൈലോക്കിനിടയിലെ ഫോട്ടോയുമായാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് കോട്ടയം കുഞ്ഞച്ചന്‍. ചിത്രത്തിലെ ഗാനങ്ങളും മെഗാസ്റ്റാറിന്റെ അഭിനയവുമൊക്കെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

30 വര്‍ഷത്തിനിപ്പുറം ഷൈലോക്കിലൂടെ ബൈജുവും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുകയാണ്. അന്നത്തെ അതേ വിജയം ഇന്നും ഇരുവരും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. സ്വതസിദ്ധമായ അഭിനയശൈലിയുമായാണ് ബൈജു മുന്നേറുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായ ലൂസിഫറില്‍ ഗംഭീര പ്രകടനമായിരുന്നു ബൈജു പുറത്തെടുത്തത്. അജയ് വാസുദേവും മമ്മൂട്ടിയും വീണ്ടും ഒരുമിക്കുന്ന സിനിമയായ ഷാലോക്ക് ജനുവരി 23നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. രാജ്കിരണും മീനയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.


Click it and Unblock the Notifications











