ആ ഒരൊറ്റ പടത്തിനായി നൂറ് പടങ്ങള്‍ വിടാനും ഒരുക്കമായിരുന്നു, അത്രയും വലിയ ഫാനാണ് ഞാൻ...

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ബിലാൽ. അമൽ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയുടെ രണ്ടാം ഭാഗമാണ് ബിലാൽ. സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിക്കാൻ തുടങ്ങുമ്പോഴായിരുന്നു കൊവിഡിനെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. കേരളത്തിന് അകത്തും പുറത്തുമാണ് ഷൂട്ടിങ്ങ് ലൊക്കേഷനുകൾ. സാധാരണ രീതിയിലേയ്ക്ക് സ്ഥിതിഗതികൾ മാറിയാൽ മാത്രമേ ഷൂട്ടിങ്ങ് ആരംഭിക്കാൻ കഴിയുകയുള്ളൂവെന്നാണ ചിത്രത്തിനെ കുറിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകൾ.

bala

മമ്മൂട്ടിക്കൊപ്പം ബിഗ് ബിയിലുണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും ബിലാലിലും അഭിനയിക്കുന്നുണ്ട്. ഇപ്പോഴിത ബിഗ് ബിയുടെ രണ്ടാം ഭാഗത്തിനെ കുറിച്ച് മനസ് തുറന്ന് ബാല. ബിലാല്‍ എന്ന ഒറ്റപ്പടത്തിന് വേണ്ടി നൂറ് ചിത്രങ്ങൾ വിടാനും തയ്യാറാണെന്നാണ് ബാല പറയുന്നത്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിനെ കുറിച്ച് ബാല പറഞ്ഞത്.

നടന്റെ വാക്കുകൾ ഇങ്ങനെ... ബിലാല്‍ എന്ന ഒറ്റപ്പടത്തിന് വേണ്ടി നൂറ് പടങ്ങള്‍ വിടാനും താന്‍ തയ്യാറാണ്. കൂടാതെ ബിലാല്‍ ഇറങ്ങുന്നതിന് മുമ്പ് പ്രിവ്യൂ കാണാന്‍ വിളിക്കുമ്പോള്‍ പോവില്ലെന്നും ഒരു പക്ക ലോക്കല്‍ തിയേറ്ററില്‍ പോയി ഓഡിയന്‍സിനൊപ്പം പടം കാണാനാണ് തന്റെ തീരുമാനമെന്നും നടൻ പറയുന്നു. മമ്മൂക്കയുടെ അത്രയും വലിയ ഫാനാണ് താൻ. . കഥാപാത്രങ്ങള്‍ ചോദിച്ച് ആരെയും വിളിക്കാറില്ലെന്നും എന്നാല്‍ നല്ല കഥാപാത്രങ്ങളുണ്ടെങ്കില്‍ ചോദിക്കുന്നതില്‍ തെറ്റില്ലെന്നും ബാല അഭിമുഖത്തിൽ പറയുന്നു.

Recommended Video

ബിലാലിന്റെ വരവറിയിച്ച് ബാല | FilmiBeat Malayalam

മമ്മൂട്ടിയുടെ സ്റ്റൈലൻ ആക്ഷൻ ത്രില്ലർ ചിത്രമായിരുന്നു 2007 ൽ പുറത്തിറങ്ങിയ ബിഗ് ബി. മമ്മൂട്ടിക്കൊപ്പം ലെന, മംമ്ത, മനോജ് കെ ജയൻ , നഫീസ എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അഭിനയിച്ചിരുന്നത്. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് അന്ന് ലഭിച്ചത്. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ ബിഗ് ബി ഹിറ്റാവുകയായിരുന്നു. ഇന്നും ചിത്രത്തിലെ മമ്മൂട്ടിയുടെ ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X