'പരിധി കഴിഞ്ഞപ്പോഴാണ് അമൃത മറ്റൊരു പുരുഷനെ തെരഞ്ഞെടുത്തത്, നീ എന്ത് സത്യം പറഞ്ഞ് ഞെട്ടിക്കുമെന്നാടാ?'
കഴിഞ്ഞ ദിവസമാണ് നടൻ ബാല സോഷ്യൽ മീഡിയയിൽ വെെകാരികമായി സംസാരിച്ചത്. നിയമക്കുരുക്കുകളിലാക്കി കഴിഞ്ഞല പത്ത് വർഷമായി തന്നെ ഉപദ്രവിക്കുകയാണെന്നും മാധ്യമങ്ങളെ പോലും സ്വാർത്ഥ ലാഭത്തിനായി തെറ്റിദ്ധരിപ്പിക്കുന്ന ഒരു വ്യക്തി ഇതിന് പിന്നിലുണ്ടെന്നും ബാല പറഞ്ഞു. മുൻഭാര്യ അമൃത സുരേഷിനെതിരെയുള്ള ആരോപണമാണിതെന്ന് വാദങ്ങൾ വരുന്നുണ്ട്. ഇതിനിടെ വിഷയത്തിൽ യൂട്യൂബർ ഷഫീന ബീവി ബാലയ്ക്കെതിരെ നടത്തിയ പരാമർശമാണ് ചർച്ചയാകുന്നത്. ബാല അമൃതയെ നിരന്തരം ശല്യപ്പെടുത്തുന്നത് നിർത്തണമെന്ന് ഷഫീന ബീവി പറയുന്നു.
നാർസിസിസ്റ്റിക് പേർസണലാലിറ്റി ഡിസോർഡർ ആണ്. ഒരാളിൽ നിന്ന് സെപ്പറേറ്റഡ് ആയിക്കഴിഞ്ഞാൽ പിന്നെ അയാൾ എന്ത് ചെയ്യുന്നു എന്നത് നമ്മുടെ കൺസേൺ അല്ല. അയാളെ പറ്റി ചിന്തിക്കുകയും പുറകെ പോകുകയും ചെയ്യുന്നത് ഒട്ടും ശരിയായ നടപടിയല്ല. അത് ആണ് ചെയ്താലും പെണ്ണ് ചെയ്താലും. നിങ്ങൾക്ക് വേണ്ടായെന്ന് വെച്ച് നിങ്ങൾ പിരിഞ്ഞ് കഴിഞ്ഞു. കുഞ്ഞ് അവരുടെ കൂടെയുണ്ടെങ്കിൽ ഒന്ന് നോക്കാം. അതിനപ്പുറം അവരെ കടന്നാക്രമിക്കുന്നത് ഒരു തരം ഫാദർലെസ് സിൻഡ്രൊം ആണ്. കുറേ മീഡിയകളെ വെച്ച് അമൃതയ്ക്കെതിരെ ഇയാൾ ഭയങ്കരമായി യുദ്ധം നടത്തി.

നിവൃത്തികേടിന്റെ പരിധി കഴിഞ്ഞപ്പോഴാണ് അമൃത മറ്റൊരു പുരുഷനെ തന്നെ തെരഞ്ഞെടുത്തത്. അയാളെ പോലെ ശക്തനായിരിക്കണം വരേണ്ടത്. പക്ഷെ വന്ന ആൾ അതിനേക്കാൾ വലിയ തൊട്ടിയായിപ്പോയി. അത് ആ കൊച്ചിന്റെ ഗതികേടാണ്. ഇപ്പോൾ മിണ്ടാതെ അമൃത അവളുടെ പാട് നോക്കുന്നു. സ്വന്തം മകൾ ഇയാൾ പറയുന്നതിനെതിരെ പറഞ്ഞ സ്ഥിതിക്ക് പിന്നെ നീ എന്ത് സത്യം പറഞ്ഞ് ഞെട്ടിക്കുമെന്നാടാ.
പൊടിമകളാണ് വന്ന് പറഞ്ഞതെങ്കിൽ നമുക്ക് മനസിലാകും. അത്യാവശ്യം മനസിലാക്കാനുള്ള ബോധം വന്ന കുട്ടിയാണത്. അച്ഛൻ എനിക്കൊന്നും തന്നിട്ടില്ല, എന്നോട് ഒന്നുമില്ല എന്ന് ആ കുട്ടി പറയുന്നു. നീ പറയുന്നത് മുഴുവൻ നുണയാണെന്ന് പറയാൻ അതിലും വലിയ തെളിവ് വേറെ വേണ്ട. ജയം രവിയുടെ കേസ് വെച്ച് മാച്ച് ചെയ്യാനായിരിക്കും ഉദ്ദേശിക്കുന്നത്. എന്നാൽ ജയം രവിയുടെ പ്രശ്നം വ്യത്യസ്തമാണെന്നും ഷഫീന ബീവി പറയുന്നു.
നിങ്ങളിപ്പോഴുള്ള കേരളത്തിലാണ്. കേരളത്തിലെ ജനങ്ങൾ പൊട്ടൻമാരല്ല. ഒരു പരിധി വരെ നിങ്ങളവരെ പൊട്ടൻമാരാക്കിയിരുന്നു. ശക്തമായി ആ പെൺകുട്ടി എതിർത്ത് മുന്നോട്ട് വന്നപ്പോൾ തന്നെ നീ അവിടെ തീർന്നു. കേസുമായി അമൃത മുന്നോട്ട് പോകണമെന്നും ഷഫീന ബീവി പറയുന്നു. അവരെങ്ങനെയെങ്കിലും ജീവിച്ച് പോട്ടെ. നിങ്ങളോ പത്ത് പെെസ കൊടുക്കുന്നില്ല. ഒരു രീതിയിലുള്ള സംരക്ഷണവും ഇല്ല. ആ കുഞ്ഞിന് കൊടുക്കാനുള്ള പെെസ വരെ ഇവൻ അടിച്ച് മാറ്റിയെടുത്തെന്നും ഷഫീന ബീവി തുറന്നടിച്ചു.
ബാലയുമായുള്ള പ്രണയ വിവാഹം അമൃതയുടെ ജീവിതത്തിലെ മോശം കാലമായിരുന്നു. വിവാഹ ജീവിതവും പ്രശ്ന കലുഷിതമായ വേർപിരിയലും തുടർന്നുണ്ടായ സംഭവങ്ങളും അമൃതയ്ക്ക് വലിയ ആഘാതമായി. വിവാഹമോചനത്തിന് ശേഷം ബാല വർഷങ്ങളോളം അമൃതയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. സോഷ്യൽ മീഡിയയിൽ അമൃതയ്ക്കും കുടുംബത്തിനും നേരെ കടുത്ത ആക്രമണം നടന്നു. അടുത്തിടെയാണ് വിവാഹ ജീവിതത്തിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന പീഡനങ്ങൾ അമൃത തുറന്ന് പറയുന്നത്. ഇതോടെയാണ് ബാലയുടെ ആരോപണങ്ങൾ കുറഞ്ഞത്.


Click it and Unblock the Notifications