250 കോടി കള്ളമോ? ബാങ്ക് അക്കൗണ്ടിൽ കണ്ടത് എലിസബത്ത് പറഞ്ഞു; ബാലയെക്കാൾ കാശ് അവർക്കുണ്ടാകും; അജു അലക്സ്
ബാല-എലിസബത്ത് ഉദയൻ പ്രശ്നം വിവാദമായി തുടരുകയാണ്. എലിസബത്ത് നിയമപരമായി നീങ്ങിയാൻ ബാലയ്ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്. അത്രയും ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ബാലയ്ക്കെതിരെ എലിസബത്ത് നടത്തിയത്. ആരോഗ്യ സ്ഥിതി മറച്ച് വെച്ച് വിവാഹം ചെയ്തു, വിവാഹ ശേഷം മർദ്ദനം, പൂട്ടിയിടൽ, മറ്റ് സ്ത്രീകളുമായി ബന്ധം തുടങ്ങി എലിസബത്തിന്റെ ആരോപണങ്ങൾ നീളുന്നു.
കഴിഞ്ഞ ദിവസം ചെകുത്താൻ എന്ന പേരിലറിയപ്പെടുന്ന യൂട്യൂബർ അജു അലക്സ് എലിസബത്തിനെ വീട്ടിൽ പോയി കണ്ടിരുന്നു. എലിസബത്തിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ അജു അലക്സ്. ബാലയെ രൂക്ഷ ഭാഷയിൽ വിമർശിച്ച അജു എലിസബത്ത് നേരിട്ട പ്രശ്നങ്ങളെക്കുറിച്ചും തന്റെ യൂട്യൂബ് ചാനലിൽ സംസാരിച്ചു.

എലിസബത്തിന്റെ ക്യാരക്ടർ ഞാൻ മനസിലാക്കിയിടത്തോളം എമ്പതിയും സിമ്പതിയും കുറച്ച് കൂടുതലാണ്. രോഗികൾക്ക് ഏറ്റവും നല്ലതാണത്. അവർ വളരെ ഡൗൺ ടു എർത്താണ്. ഒരു ഡോക്ടറാണെന്ന് തോന്നിയില്ല. സിംപിളാണ്. വളർത്തിയ മാതാപിതാക്കളുടെ ഗുണമാണ്. അവർക്കും ഈ ക്വാളിറ്റിയുണ്ട്. എലിസബത്തിന് പറ്റിയ തെറ്റ് സിമ്പതിയും എമ്പതിയും കൂടി ബാലയെ പോലൊരാളെ സ്നേഹിച്ചതാണെന്നും അജു അലക്സ് പറയുന്നു.
ബാലയിൽ നിന്നും അടിയും തൊഴിയും കിട്ടിയിട്ടും പിന്നെയും ചെന്ന് പരിപാലിച്ചു എന്നതാണ്. ഇവനെ നോക്കാൻ വേണ്ടി ആശുപത്രിയിൽ പോയി. കരഞ്ഞ് കൊണ്ടിരുന്ന എലിസബത്തിനോട് അവിടെയുള്ളവർ നിങ്ങളെന്തിനാണ് കരയുന്നത്, നിങ്ങൾ മോശക്കാരിയാണെന്നാണല്ലോ അവൻ പറയുന്നതെന്ന് ചോദിച്ചു. ഇവൾ കാശടിക്കാൻ വന്നതാണെന്നാെക്കെ ആശുപത്രിയിൽ ബാല പറഞ്ഞ് പരത്തിയെന്നും അജു അലക്സ് പറയുന്നു. കൂടെ നിൽക്കുന്ന പെണ്ണിനെ പറ്റി മോശം പറയുന്നത് വളരെ മോശമാണെന്നും അജു അലെക്സ് വിമർശിച്ചു.

എതിർത്ത് സംസാരിക്കുക പോലും ചെയ്യാത്ത ആളാണ് എലിസബത്ത്. എലിസബത്ത് മരുന്ന് മാറ്റി കൊടുത്ത് ബാലയെ അപായപ്പെടുത്താൻ ഒരു സാധ്യതയുമില്ല. കാരണം അത് മനസിലാക്കാനുള്ള ബുദ്ധി ബാലയ്ക്കില്ല. ലിവർ ട്രാൻസ്പ്ലാന്റേഷന് മുമ്പും ശഷവും മദ്യപിച്ചിട്ടുണ്ട്. ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞ് ആറ് മാസത്തിനിടെ കള്ള് കുടിച്ചിട്ട് ട്രീറ്റ്മെന്റെടുത്തിട്ടുണ്ടെന്നും അജു അലക്സ് പറയുന്നു.
ബാലയുടെ കോടികളുടെ സ്വത്ത് എന്ന വാദത്തിലും അജു സംശയം പ്രകടിപ്പിക്കുന്നുണ്ട്. അവന്റെ കയ്യിൽ അത്രയും പെെസയുണ്ടോ എന്ന് പോലും അറിയില്ല. എലിസബത്ത് പറയുന്നത് ഇവന്റെ കയ്യിൽ അത്രയും പെെസയില്ലെന്നാണ്. അവർ കാണുമ്പോൾ ബാങ്ക് അക്കൗണ്ടിൽ ഇത്ര ഇത്ര രൂപയൊക്കെയേ ഉള്ളൂ. കാശ് നോക്കി പോകേണ്ട ആവശ്യം ഡോക്ടറായ എലിസബത്തിനില്ലെന്നും അജു അലക്സ് പറയുന്നു.
ഗുജറാത്തിൽ വർക്ക് ചെയ്യുകയാണ്. എംഡി പഠിക്കുന്നു. നല്ല സാലറിയുണ്ട്. ബാലയെക്കാൾ കൂടുതൽ കാശുണ്ടെന്നാണ് തോന്നുന്നത്. വളരെ മാന്യരാണ് എലിസബത്തും കുടുംബവുമെന്ന് അജു അലക്സ് വീഡിയോയിൽ ആവർത്തിച്ച് പറയുന്നുണ്ട്. അതേസമയം എലിസബത്തിന്റെ ആരോപണങ്ങളെ ബാല നിഷേധിക്കുന്നുണ്ട്. എന്നാൽ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ബാലയ്ക്ക് നേരെ വരുന്നത്. 250 കോടിയുടെ സ്വത്ത് തനിക്കുണ്ടെന്ന് ബാല നേരത്തെ പറഞ്ഞിരുന്നു. സ്വത്തിന് വേണ്ടിയുള്ള നീക്കങ്ങളാണ് ചിലരിപ്പോൾ നടത്തുന്നതെന്നും നടൻ ആരോപിച്ചു.


Click it and Unblock the Notifications