എല്ലാമറിഞ്ഞാൽ ബാല ഇത്രയേ പറഞ്ഞുള്ളൂ എന്ന് തോന്നും; നടനോട് ​ഗോപി സുന്ദർ ചെയ്തത്; സായ് കൃഷ്ണ

കഴിഞ്ഞ ദിവസമാണ് നടൻ ബാല ​ഗുരുതരമായ വെളിപ്പെടുത്തലുകൾ നടത്തിയത്. മുൻ ഭാര്യ അമൃത സുരേഷിനെതിരെയും സം​ഗീത സംവിധായകൻ ​ഗോപി സുന്ദറിനെതിരെയുമാണ് ബാല സംസാരിച്ചത്. ​ഗോപി സുന്ദർ വളരെ മോശം വ്യക്തിയാണെന്നും തന്നെ പ്രൊഫഷണലി ചതിച്ചെന്നും ബാല ആരോപിച്ചു. അമൃതയുമായുള്ള വിവാഹബന്ധം തകരാൻ കാരണം കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ അമൃതയെ കണ്ടതാണെന്ന് ബാല പറയുന്നുണ്ട്. മകളായത് കൊണ്ടാണ് ഒന്നും പറയാതിരുന്നത്. മകനായിരുന്നെങ്കിൽ ഫോട്ടോ സഹിതം എല്ലാം പുറത്ത് വിട്ടേനെയെന്നും ബാല തുറന്നടിച്ചു.

വിവാഹമോചനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും ബാല അമൃതയെ വിടാതെ പിന്തുടരുന്നതിൽ ഇതിനകം വിമർശനം വന്നിട്ടുണ്ട്. ആരോപണത്തിൽ അമൃതയോ കുടുംബമോ ഇതുവരെ മറുപടി നൽകിയിട്ടില്ല. ബാലയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് വ്ലോ​ഗർ സായ് കൃഷ്ണ. ​ഗോപി സുന്ദർ ബാലയോട് ചെയ്ത ചതിയെക്കുറിച്ച് തനിക്കറിയാമെന്ന് സായ് കൃഷ്ണ പറയുന്നു. ഞാൻ ബാല ചേട്ടനുമായി വളരെ ക്ലോസ് ആണ്. പല സമയത്തും ​ഗോപി സുന്ദർ എന്ന പേര് കടന്ന് വന്ന സംഭാഷണങ്ങൾ ഞങ്ങൾ തമ്മിൽ ഉണ്ടായിട്ടുണ്ട്.

Bala And Gopi Sundar

ഫ്രണ്ട്സ് സർക്കിനുളളിൽ ​ഗോപി സുന്ദർ എന്ന വ്യക്തിയുടെ പേര് കടന്ന് വന്നിട്ടുണ്ട്. അത്രയും പേർക്ക് എന്താണ് അതെന്ന് അറിയാം. ​ഗോപി സുന്ദർ എന്ന വ്യക്തി ബാലയുടെ ജീവിതത്തിലുണ്ടാക്കിയ ഇംപാക്‌ടിന്റെ ആഴം എത്രയെന്ന് അളക്കാൻ പറ്റില്ല. കാരണം നഷ്ടം നഷ്‌ടപ്പെട്ടവനേ അറിയൂ. എനിക്ക് അത് എന്താണെന്ന് പറയാൻ പറ്റില്ല. കേട്ടൊരു വ്യക്തി എന്ന നിലയിൽ അദ്ദേഹം ഇത്രയേ പറഞ്ഞുള്ളൂ എന്നാണ് ഞാൻ ആലോചിക്കുന്നത്.

അതേസമയം ബാല നടത്തിയ പരാമർശം ആളുകൾ പല തരത്തിൽ വ്യാഖ്യാനിച്ചേക്കാം എന്നും സായ് കൃഷ്ണ അഭിപ്രായപ്പെട്ടു. ​ഗോപി സുന്ദർ ഈ വിഷയത്തിൽ പ്രതികരിച്ചാൽ വേറൊരു ലെവലിലേക്ക് ഈ വിവാദം എത്തും. ​ഗോപി സുന്ദറുമായുള്ള പ്രശ്നം പറഞ്ഞതിൽ കുഴപ്പമില്ലെങ്കിലും അമൃത സുരേഷിനെക്കുറിച്ച് നടത്തിയ പരാമർശം തെറ്റായിപ്പോയെന്നും സായ് കൃഷ്ണ അഭിപ്രായപ്പെട്ടു.

Amrutha Suresh

ആദ്യമായാണ് ബാല ചേട്ടൻ വിവാഹമോചനത്തിന്റെ കാരണം പറയുന്നത്. തന്റെ അഭിപ്രായത്തിൽ ഇത് കഴിഞ്ഞ ജീവിതമാണ്. അമൃതയെയും മകളെയും പരാമർശിക്കുമ്പോൾ പല വ്യാഖ്യാനങ്ങളും വരും. അമ‍ൃതയുടെ കുടുംബം മുഴുവനും സൈബർ ബുള്ളിയിം​ഗ് ചെയ്യുന്ന സമയമാണിത്. ഈ സമയത്ത് ഇങ്ങനെയൊരു പരാമർശം ഒഴിവാക്കാമായിരുന്നു.

ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞു, ഇനി അതേക്കുറിച്ച് പറയാൻ താൽപര്യമില്ല എന്നായിരുന്നു ബാല ചേട്ടൻ പറയേണ്ടത്. പെൺകുട്ടിയായത് കൊണ്ടാണ് ഇത്രയും കാലം ഇതൊന്നും വെളിപ്പെടുത്താതിരുന്നതെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ ആൺകുട്ടിയായാലും പെൺകുട്ടിയായാലും ഈ വിഷയം ബാധിക്കുമെന്നും സായ് കൃഷ്ണ അഭിപ്രായപ്പെട്ടു. ​ഗോപി സുന്ദറിനെതിരെ നേരത്തെയും ബാല സംസാരിച്ചിട്ടുണ്ട്. എന്നാൽ എന്താണ് ഇരുവർക്കുമിടയിലെ പ്രശ്നമെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതിൽ കൃത്യമായ മറുപടി നൽകാൻ ബാല തയ്യാറായി‌ട്ടില്ല.

മറുവശത്ത് അമൃതയെക്കുറിച്ച് പൊതുവേദികളിൽ പരാമർശിക്കുന്നത് ബാല പതിവാക്കിയിട്ടുണ്ട്. 2010 ലായിരുന്നു ബാലയും അമൃത സുരേഷും തമ്മിലുള്ള വിവാഹം. 2019 ൽ ഇരുവരും വേർപിരിഞ്ഞു. അവന്തിക എന്നാണ് മകളുടെ പേര്. മകളെ കാണാൻ അമൃതയും കു‌ടുംബവും അനുവദിക്കുന്നില്ലെന്നാണ് ബാലയുടെ പരാതി.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X