കൊന്തയും രുദ്രാക്ഷവും ഒരുമിച്ചാണ് ഇട്ടത്, അവളെന്റെ ഭർത്താവിനെ കുറിച്ച് പറയുന്നത് ഇഷ്ടമല്ല; ബാലയും കോകിലയും

നടന്‍ ബാല നിരന്തരം വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന താരമാണ്. ഗായിക അമൃത സുരേഷുമായിട്ടുണ്ടായിരുന്ന വിവാഹബന്ധം വേര്‍പ്പെടുത്തിയത് മുതലാണ് താരങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇടയ്ക്ക് മകളുടെ പേരില്‍ പരസ്പരം കുറ്റപ്പെടുത്തുകയും പഴിചാരലുകള്‍ നടത്തിയും രംഗത്ത് വന്നു.

ഇതിനിടെ ബാല രണ്ടാമതും വിവാഹിതനാവുകയും ഡോക്ടര്‍ എലിസബത്തുമായി ജീവിക്കുകയും ചെയ്തു. ഈ ബന്ധവും നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാതെ പാതിവഴിയില്‍ അവസാനിപ്പിച്ചു. ഈ വിഷയത്തിലും നടന്‍ വിമര്‍ശിക്കപ്പെട്ടു കൊണ്ടിരിക്കുമ്പോഴാണ് മൂന്നാമതും ഒരു വിവാഹക്കാര്യം പുറത്തുവരുന്നത്. ബന്ധു തന്നെയായ കോകിലയുമായിട്ടാണ് ബാല വിവാഹിതനായത്. ഇതിനിടെ നടന്‍ അമൃതയ്ക്ക് മുന്‍പ് മറ്റൊരു വിവാഹം കഴിച്ചതായിട്ടും റിപ്പോര്‍ട്ട് പുറത്തുവന്നു.

bala-kokila

അത്തരത്തില്‍ നിരന്തരം ആരോപണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ബാലയുടെ പുതിയൊരു വീഡിയോയാണ് വൈറലാവുന്നത്. ഭാര്യ കോകിലക്കൊപ്പം മാധ്യമങ്ങളുമായി സംസാരിക്കവെ തനിക്ക് ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നും ഇല്ലെന്നാണ് നടന്‍ പറയുന്നത്.

'എനിക്ക് മതമോ രാഷ്ട്രീയമോ ഇല്ലെന്ന് എല്ലാവരും ആദ്യം മനസ്സിലാക്കണം. എനിക്ക് ലിവര്‍ തന്നത് ഒരു ക്രിസ്ത്യാനിയാണ്, രക്തം തന്നത് ഒരു മുസ്ലിമാണ്. ഞാന്‍ ഹിന്ദുവാണ് എന്റെ വീട്ടില്‍ ബുദ്ധന്റെ പ്രതിമ ഇരിക്കുന്നുണ്ട്. അപ്പോള്‍ എന്റെ മതമേതാണ്? എന്റെ കഴുത്തില്‍ കൊന്തയും രുദ്രാക്ഷവും ഉണ്ട്. മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുകയാണ് വേണ്ടത്. സ്‌നേഹമേ ഈ ഭൂമിയില്‍ ജീവിക്കുകയുള്ളൂ. അതുകൊണ്ടാണ് ഞാന്‍ ഇവിടെ വന്നതെന്ന്', ബാല പറയുന്നു.

ഇതിനിടെ ബാലയുടെ ഭാര്യ കോകിലയോടും മാധ്യമപ്രവര്‍ത്തകര്‍ ചോദ്യവുമായി എത്തി. 'ഞാന്‍ അമ്പലത്തിലൊക്കെ പോയി മാമന് വേണ്ടി പ്രാര്‍ത്ഥിക്കും. അതുപോലെ പള്ളിയിലും പോകാറുണ്ട്. ഞങ്ങളുടെ വിവാഹത്തിന് ശേഷമുണ്ടാകുന്ന വിവാദങ്ങള്‍ ഒക്കെ ശ്രദ്ധിക്കാറുണ്ട്. എല്ലാവരും മാമനെ പറ്റി തെറ്റിദ്ധരിച്ച് വെച്ചിരിക്കുകയാണ്. ആര്‍ക്കും അറിയില്ലാത്ത ഒരു സത്യമുണ്ട്. അതെനിക്കും മാത്രമാണ് അറിയുകയുള്ളൂ. അത് പക്ഷേ പുറത്തു പറയാന്‍ പറ്റില്ലെന്ന്', കോകില പറഞ്ഞു.

bala-kokila

'ഞാന്‍ ഒരിക്കലും ഒരു ദ്രോഹി അല്ലെന്നാണ് ബാലയുടെ മറുപടി. പക്ഷേ തുറന്നു പറഞ്ഞാല്‍ ചിലരുടെ ജീവിതം പോകും. അതാണ് ഞാന്‍ മിണ്ടാതിരിക്കുന്നതിന് കാരണം. എന്റെ സങ്കടം എന്റെ കൂടെ തന്നെ പോകട്ടെ. സത്യം നിങ്ങളൊക്കെ വിചാരിക്കുന്നത് ഒന്നുമല്ല. ആരും ചിന്തിക്കാത്ത ലെവലിലാണ് സത്യം ഒളിച്ചിരിക്കുന്നത്.

എന്റെ ഭാര്യക്കും ഞാനുമായി ചുറ്റിയിരിക്കുന്ന അടുത്ത ആളുകള്‍ക്കും സത്യം അറിയാം. പെട്ടെന്ന് ഒരു ദിവസം അവരെ ഞാന്‍ ദ്രോഹം ചെയ്തു എന്ന് എങ്ങനെ പറയുമെന്ന്' ബാല ചോദിക്കുന്നു. ഒന്നും അറിയാതെ അവള്‍ കണ്ടതൊക്കെ പറയുകയാണ്. അത് കാണുമ്പോള്‍ എനിക്ക് തന്നെ ദേഷ്യം വരാറുണ്ടെന്നും കോകില കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ബാലയുടെ രണ്ടാമത്തെ ഭാര്യയായിരുന്ന എലിസബത്ത് അവരുടെ വിവാഹ വേഷത്തില്‍ വന്നതിനെ പറ്റി ചോദിച്ചിരുന്നു. എന്നാല്‍ നിങ്ങള്‍ ചോദിച്ചതിനുള്ള ഉത്തരം ഞാന്‍ പറഞ്ഞു അത്രയേ ഉള്ളൂ എന്ന് പറഞ്ഞ് ബാലയും ഭാര്യയും ഈ ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ പോകുകയായിരുന്നു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X