മാമയിപ്പോൾ എവിടെ പോയാലും പെട്ടെന്ന് വീട്ടിലെത്തും; ബാലയുടെ ബന്ധങ്ങൾ ഒന്നും രണ്ടുമല്ലെന്ന ആരോപണത്തിനിടെ കോകില

മുൻ ഭാര്യ എലിസബത്ത് ഉദയൻ നടൻ ബാലയ്ക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വിവാഹ ജീവിതത്തിൽ താൻ നേരിട്ട പീഡനങ്ങൾ എലിസബത്ത് തുറന്ന് പറഞ്ഞു. ബാലയുടെ പല വാദങ്ങളെയും എലിസബത്തിന്റെ വെളിപ്പെടുത്തലുകൾ ഇല്ലാതാക്കുന്നു. ബാലയ്ക്ക് വിവാഹ ശേഷവും പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നെന്നും താനുമായി പ്രണയത്തിലായ സമയത്ത് ബാല മറ്റൊരു സ്ത്രീക്കൊപ്പമാണ് താമസിച്ചിരുന്നതെന്നും എലിസബത്ത് പറയുന്നു.

ആരോപണങ്ങൾ ബാല നിഷേധിക്കുന്നുണ്ട്. വിവാദ​ങ്ങൾക്കിടെ ബാലയും കോകിലയും ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. ആരോപണങ്ങൾക്ക് കാരണം അസൂയ ആണെന്നാണ് ബാല പറയുന്നത്. കോകിലയുമായി അടുത്തതിനെക്കുറിച്ചും ബാല സംസാരിക്കുന്നുണ്ട്.

Bala And Kokila

രണ്ടര വർഷം മുമ്പ് എനിക്ക് ഒരു ഓപ്പറേഷൻ നടന്നു. ഒരു ഘ‌ട്ടത്തിൽ കോകില എന്നെ പരിചരിക്കാൻ വന്നു. പിന്നീട് ഇവളാണ് എന്റെ ജീവിത പങ്കാളി എന്ന് തിരിച്ചറിഞ്ഞു. സോൾ ലൗ ആണെന്ന് ഞാൻ മനസിലാക്കി. പക്ഷെ എന്റെയുള്ളിലെ തടസം കുട്ടിക്കാലം മുതൽ ഇവളെ കണ്ടിട്ടുണ്ട് എന്നതായിരുന്നു. അമ്മയോട് ചോദിച്ചപ്പോൾ ഇതാണ് അനുയോജ്യ പങ്കാളി, നീ സമയമെടുത്തോ എന്ന് പറഞ്ഞു. അന്ന് ഞാൻ മനസിൽ താലി കെട്ടി. ഈ വിവരമറിഞ്ഞപ്പോൾ ഏറ്റവും സന്തോഷിച്ചത് കോകിലയുടെ കുടുംബമാണെന്നും ബാല പറയുന്നു.

കേരളത്തിൽ ഒരുപാട് വിവാദങ്ങൾ ഇപ്പോൾ നടക്കുന്നുണ്ട്. അസൂയയാണത്. ആരെയും കുറ്റം പറയുന്നില്ല. ഞങ്ങൾ വളരെ സന്തോഷത്തോടെ ജീവിക്കുകയാണ്. ഒരു പ്രശ്നത്തിനും പോകുന്നില്ല. സമാധാന ജീവിതം നയിക്കുന്നു. ഞങ്ങൾക്ക് നെ​ഗറ്റീവ് എനർജി ഇഷ്ടമല്ല. എനിക്ക് വേണ്ടി കോകിലയുടെ അമ്മ തല മുണ്ഡനം ചെയ്തു. 94 വയസുള്ള മുത്തശ്ശി ഒരു മോതിരം തന്നു.

Bala And Kokila

ഇതെന്റെ ആദ്യ വിവാഹമല്ല. എന്റെ മുൻ വിവാ​ഹ ജീവിതത്തിൽ ചെറിയ വഴക്കുകൾ നടന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി എനിക്കും കോകിലയ്ക്കുമിടയിൽ ഒരു വഴക്കും നടന്നിട്ടില്ല. ദേഷ്യം വന്നാൽ കോകില ചിരിക്കും. ഇങ്ങനെയാെരു ക്യാരക്ടറിനെ ജീവിതത്തിൽ ഞാൻ മുമ്പ് കണ്ടിട്ടില്ല.

ഇപ്പോൾ പുറത്ത് പോയാൽ എപ്പോഴാണ് വീട്ടിൽ വരാനാകുക എന്നാണ് ചിന്തിക്കുന്നത്. എപ്പോൾ ഭാര്യയുടെ കെെ കൊണ്ടുണ്ടാക്കുന്ന ഭക്ഷണം കഴിക്കാമെന്നാണ് മനസിലെന്നും ബാല പറയുന്നു. എവിടെ പോയാലും മാമ വളരെ പെട്ടെന്ന് വീട്ടിലക്ക് തിരിച്ചെത്തുമെന്ന് കോകിലയും വ്യക്തമാക്കി. കല്യാണത്തിന് മുമ്പ് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഓരോന്നായി പഠിച്ചു. തെറ്റ് പറ്റിയാൽ മാമ പറഞ്ഞ് തരും. എന്നേക്കാൾ സ്നേഹം മാമയ്ക്കാണെന്നും കോകില പറഞ്ഞു.

അതേസമയം കഴിഞ്ഞ ദിവസം വലിയ ആരോപണമാണ് ബാലയ്ക്കെതിരെ എലിസബത്ത് ഉന്നയിച്ചത്. വിദേശത്തുള്ള ഒരു സ്ത്രീയുമായി ബാലയ്ക്ക് ബന്ധമുണ്ടായിരുന്നെന്നാണ് എലിസബത്ത് ആരോപിച്ചത്. ഞാൻ പ്രണയിക്കുന്ന സമയത്ത് ഒപ്പം താമസിക്കുന്ന പെണ്ണ് പിരിഞ്ഞ് പോകാൻ കാരണം ലണ്ടനിലെ സ്ത്രീയുമായുള്ള റിലേഷനാണ്. ഞാൻ പറയുന്നത് കോംപ്ലിക്കേറ്റഡായിപ്പോകും. കുറേ പെണ്ണുങ്ങളുള്ളത് കാരണം അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞ് പോകും. ഇതിനെല്ലാം തെളിവുണ്ട്.

ഇതൊക്കെ കോടതിയോ പൊലീസോ ചോദിച്ചാൽ കൊടുക്കാൻ തയ്യാറാണെന്നും എലിസബത്ത് വ്യക്തമാക്കി. ആരോപണങ്ങൾ ബാല നിഷേധിക്കുന്നുണ്ട്. അതേസമയം എലിസബത്തിന്റെ ആരോപണങ്ങൾ സത്യമാണെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വരുന്നുണ്ട്. ഇതാദ്യമായല്ല ബാലയ്ക്കെതിരെ ഇത്തരം ആരോപണം വരുന്നത്. നേരത്തെ ആദ്യ ഭാര്യ അമൃത സുരേഷും ​ഗുരുതര വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X