'എന്റെ മനസിൽ അന്നേ ഹീറോയാണ്'; സ്വത്തുക്കൾ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണെങ്കിൽ എന്താണെന്ന് ബാലയും
നടൻ ബാലയ്ക്കെതിരെ കടുത്ത ആരോപണമാണ് മുൻഭാര്യമാർ ഉന്നയിച്ചിരിക്കുന്നത്. മകൾക്ക് വേണ്ടി കോടതി വിധി പ്രകാരമുള്ള ഇൻഷുറൻസ് തുകയിൽ ബാല വെട്ടിപ്പ് നടത്തിയെന്ന് അമൃത സുരേഷ് ആരോപിച്ചതിന് പിന്നാലെയാണ് ബാല രണ്ടാമത് വിവാഹം ചെയ്ത എലിസബത്ത് ഉദയനും രംഗത്ത് വന്നത്. ബാല തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും എലിസബത്ത് ആരോപിക്കുന്നു. എലിസബത്തിന് പിന്തുണയുമായി നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.
ജസ്റ്റിസ് ഫോർ എലിസബത്ത് എന്ന കമന്റ് ബാലയുടെ യൂട്യൂബ് ചാനലിൽ തുടരെ വരുന്നുണ്ട്. മൂന്നാം ഭാര്യ കോകിലയ്ക്കൊപ്പമുള്ള ജീവിതം തുടങ്ങിയിരിക്കെയാണ് ബാല വീണ്ടും വിവാദങ്ങളിൽ അകപ്പെട്ടിരിക്കുന്നത്. ബാലയുടെ ബന്ധുവാണ് കോകില. ചെറുപ്പം മുതലേ ബാലയെ ആരാധിച്ച കോകിലയെക്കുറിച്ച് വിവാഹ ശേഷം പല അഭിമുഖങ്ങളിലും ബാല സംസാരിച്ചിട്ടുണ്ട്. അടുത്തിടെ ഒരു തമിഴ് മീഡിയക്ക് ബാലയും കോകിലയും അഭിമുഖം നൽകുകയുണ്ടായി.

ഈ അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ച് ഇരുവരും സംസാരിക്കുന്നുണ്ട്. കോകിലയുമായുള്ള വിവാഹത്തെക്കുറിച്ച് ബാല തുറന്ന് സംസാരിച്ചു. ഇതാണ് കറക്ടെന്ന് ആദ്യം അമ്മയാണ് പറഞ്ഞത്. അത് കൊണ്ടാണ് ഞാൻ വിവാഹം ചെയ്തത്. കോകിലയുടെ അച്ഛനും അമ്മയ്ക്കും ഇപ്പോൾ കോകിലയേക്കാൾ തന്നോടാണ് സ്നേഹമെന്നും ബാല അന്ന് പറഞ്ഞു. വിവാഹത്തിന് എല്ലാവർക്കും ഓക്കെ ആയിരുന്നു. എല്ലാവരും ഒരു കുടുംബമല്ലേയെന്ന് ബാല ചൂണ്ടിക്കാട്ടി. കുടുംബ സ്വത്തുക്കൾ നഷ്ടപ്പെടാതിരിക്കാനുള്ള വിവാഹമാണിതെന്ന് വാദം വന്നിരുന്നു. അതിന് മറുപടി കൊടുക്കേണ്ട ആവശ്യമില്ലെന്നും ബാല വ്യക്തമാക്കി.
എന്റെ മനസിനെക്കുറിച്ച് എനിക്കറിയാം. അങ്ങനെയാണെങ്കിലും അതിൽ തെറ്റെന്താണ്. കള്ളൻമാരുടെ അടുത്ത് പോയി പറ്റിക്കപ്പെടുന്നതിനേക്കാൾ നമ്മുടെ സ്വന്ത ബന്ധങ്ങൾ നന്നായിരിക്കണം. എല്ലാവരും നന്നായിരിക്കണം. ചെറുപ്പത്തിലേ ഞാൻ ചാരിറ്റി ചെയ്തിട്ടുണ്ട്. ഇതെല്ലാം കണ്ട് വളർന്നയാളാണ് കോകില. വിവാഹം കഴിഞ്ഞ് മൂന്ന് മാസമായിട്ടും ഒരു ചെയിൻ പോലും വാങ്ങിക്കൊടുത്തിട്ടില്ല. അതിൽ ഒരു പരാതിയും കോകിലയ്ക്കില്ലെന്നും ബാല അന്ന് പറഞ്ഞു.

കുട്ടിക്കാലത്തേ താൻ മാമയ്ക്ക് വേണ്ടി കവിതകൾ എഴുതിയിട്ടുണ്ടെന്ന് അന്ന് കോകില പറഞ്ഞു. മൂന്ന് വയസ് മുതൽ ഞാൻ കാണുന്നയാളാണ്. കുറച്ച് വളർന്നപ്പോഴാണ് ഡയറി എഴുതാൻ തുടങ്ങിയത്. ബാല നേരത്തെ വിവാഹിതനായിരുന്നപ്പോഴും ഡയറിയിൽ കവിത എഴുതിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ എനിക്കതൊന്നും അറിയില്ല, എനിക്ക് മാമയെ വളരെ ഇഷ്ടമാണ്. ചെറുപ്പത്തിലേ ഹീറോയായി നമ്മൾ കാണുന്നയാളാണല്ലോ. മാമ ആളുകളെ ഒരുപാട് സഹായിക്കും. അതുകൊണ്ടെല്ലാം തനിക്ക് മാമയെ വളരെ ഇഷ്ടമായിരുന്നെന്ന് കോകില മറുപടി നൽകി.
ബാലയും അഭിമുഖത്തിൽ തുറന്ന് സംസാരിക്കുന്നുണ്ട്. മുൻ ബന്ധങ്ങൾ പരാജയപ്പെട്ടപ്പോൾ വിവാഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടില്ലേ എന്ന് അഭിമുഖത്തിൽ ചോദ്യം വന്നു. ഞാൻ വലിയ ട്രോമ അഭിമുഖീകരിച്ചയാളാണ്. കല്യാണത്തേക്കാൾ ഒരു പടി മുകളിൽ ഞാൻ പോയി. നിയമത്തിന്റെ കാര്യത്തിൽ എനിക്ക് സങ്കടമുണ്ട്. നിയമത്തിൽ ചില തെറ്റുകളുണ്ട്. അത് ഒരുപാട് പേരെ ബാധിക്കുന്നു. നിയമം ദുരുപയോഗം ചെയ്യുന്നുണ്ട്. ആ പോയിന്റുകൾ ക്ലിയർ ആയാൽ വിവാഹത്തിൽ ഈ തലമുറയ്ക്ക് ഇനിയും വിശ്വാസം വരുമെന്നും ബാല പറഞ്ഞു. ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.


Click it and Unblock the Notifications