For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എലിസബത്തിനോടൊപ്പം കുഞ്ഞുങ്ങളെ കാണാൻ ബാല എത്തി, സന്തോഷ വാർത്ത ഉടൻ, ആശംസയുമായി ആരാധകർ

  |

  മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരുള്ള താരമാണ് ബാല. തമിഴിൽ കൂടിയാണ് സിനിമയിൽ എത്തിയതെങ്കിലും മലയാളത്തിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. ടൈപ്പ് കാസ്റ്റിൽ ഒതുങ്ങി നിൽക്കാതെ, നായകനായും വില്ലനായും ഒരുപോലെ തിളങ്ങാൻ ബാലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റ് അന്യഭാഷ താരങ്ങളെക്കാളും സ്പെഷ്യൽ പരിഗണനയാണ് ബാലയ്ക്ക് മലയാള സിനിമയിൽ നിന്നും പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

  കരൺ ജോഹറിനോട് പ്രസവ ശേഷം തന്നെ കാണാൻ വരരുതെന്ന് പറഞ്ഞു, കാരണം....വെളിപ്പെടുത്തി കാജോൾ

  സോഷ്യൽ മീഡിയയിൽ സജീവമാണ് ബാല. തന്റെ ചെറിയ സന്തോഷങ്ങളും ദുഃഖങ്ങളും താരം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബാലയ്ക്ക് ലഭിക്കുന്നത്. അഭിനയത്തിനോടൊപ്പം തന്നെ ചാരിറ്റി പ്രവർത്തനങ്ങളിലും നടൻ സജീവമാണ്. കുടുംബവിശേഷം പങ്കുവെയ്ക്കുന്നതിനോക്കാൾ അധികം ചാരിറ്റി വീഡിയോകളാണ് ബാല പങ്കുവെയ്ക്കുന്നത്. നിരവധി പാവപ്പെട്ടവർക്ക് ചികിത്സസഹായവും മറ്റും ചെയ്യാറുണ്ട്. പബ്ലിസിറ്റിയ്ക്ക് വേണ്ടിയല്ല താൻ ഇത് ചെയ്യുന്നതെന്നും മുൻപ് തന്റെ ഉദ്ദ്യേശ ശുദ്ധി വെളിപ്പെടുത്തി കൊണ്ട് പറഞ്ഞിരുന്നു. ബാലയെ പോലെ തന്നെ ഭാര്യ ഡോക്ടർ എലിസബത്തും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്.

  അമ്മ അഭിനയിച്ചതില്‍ ഇഷ്ടമല്ലാത്ത ചിത്രം ഇതാണ്, കാരണം വെളിപ്പെടുത്തി കല്യാണി പ്രിയദർശൻ

  ഇനി ആരും മലൈക- അർജുൻ കപൂർ വേർപിരിയലിനെ കുറിച്ച് ചോദിക്കേണ്ട, മറുപടിയുമായി താരങ്ങൾ

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ബാലയുടെ പുതിയ വീഡിയോയണ്. ബാലയ്ക്ക് കുഞ്ഞുങ്ങളോടുള്ള ഇഷ്ടം എല്ലാവർക്കും അറിയാവുന്നതാണ്. അദ്ദേഹം അത് പല അവസരങ്ങളിലും തുറന്ന് പറഞ്ഞിട്ടുമുണ്ട്. കുട്ടികൾക്കായി നിരവധി ചികിത്സ സഹായവും ബാല ചെയ്ത് കൊടുക്കാറുണ്ട്. ഇപ്പോഴിത എലിസബത്തിനോടൊപ്പം ഭിന്നശേഷിക്കാരായ കുട്ടികളെ സന്ദർശിക്കാൻ എത്തിയിരിക്കുകയാണ് താരം. കുഞ്ഞുങ്ങളോട് സംസാരിക്കുകയും അവരുടെ വിശേഷങ്ങൾ സ്നേഹത്തോടെ ചോദിച്ച് മനസ്സിലാക്കുകയും ഇരുവരും ചെയ്യുന്നുണ്ട്. ഇവരുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

  നല്ല കമന്‌റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ബാലയേയും എലിസബത്തിനേയും ദൈവം രക്ഷിക്കട്ടെ എന്നാണ് പ്രേക്ഷകർ പറയുന്നത്. കുറെ സ്നേഹം ബഹുമാനിക്കുന്നുവെന്നും പ്രേക്ഷകർ പറയുന്നുണ്ട്. നിലവിൽ ചെന്നൈയിലുള്ള വീട്ടിലാണ് ഇരുവരും ഉള്ളത്. എന്റെ മരണം വരെ സേവിക്കും. സന്തോഷ വാർത്ത ഉടൻ എത്തുമെന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം എലിസബത്ത് ഗർഭിണിയാണെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ചില വലിയ വാര്‍ത്തകള്‍ ഉടന്‍ വരു മെന്നും ദീപാവലി ആശംസയ്ക്കൊപ്പം നടൻ കുറിച്ചിരുന്നു. നടന്റെ വാക്കുകൾ വൈറലായതിന് പിന്നാലെയാണ് ബാല വീണ്ടും അച്ഛനാവാൻ പോകുന്നു എന്നുളള വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ ഇതിനെ കുറിച്ച് നടൻ പ്രതികരിച്ചിട്ടില്ല.

  അമ്മയ്ക്കൊപ്പമുള്ള വീഡിയോയാണ് നടൻ ദീപാവലി ദിനത്തിൽ പങ്കുവെച്ചത്. ഭാര്യയുടെ കൂടെ പഞ്ചഗുസ്തി പിടിക്കുന്നതും അമ്മ മരുമകള്‍ക്ക് മധുരപലഹാരങ്ങള്‍ കൈമാറുന്നതുമായ കാര്യങ്ങളാണ് വീഡിയേയിലുള്ളത്. ചില വലിയ വാര്‍ത്തകള്‍ ഉടന്‍ വരും. ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയരും. നല്ലത് ചിന്തിച്ചാല്‍ നല്ലത് മാത്രം നടക്കും. എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ആത്മാര്‍ഥമായ സ്‌നേഹം നിറഞ്ഞ ദീപാവലി ആശംസകള്‍.. എന്ന് കുറിച്ച് കൊണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നടന്റെ എല്ലാ വിഡിയോയും പോലെ ഇതും നിമിഷ നേരം കൊണ്ട് വൈറലാവുകയായിരുന്നു.

  കഴിഞ്ഞ സെപ്റ്റംബർ 5 ന് ആയിരുന്നു ബാലയുടേയും ഡോ. എലിസബത്തിന്റേയും വിവാഹം. നേരത്തെ തന്നെ താരങ്ങളുടെ വിവാഹ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാല്‍ ബാല തന്നെ പിന്നീട് ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. ക്രിക്കറ്റ് താരം ശ്രീശാന്ത് ആയിരുന്നു എലിസബത്തിനെ പരിചയപ്പെടുത്തിയത്. ബാബി എന്നായിരുന്നു സംബോധന ചെയ്തത്. ശ്രീശാന്തിന്റെ ഈ വീഡിയോ ബാലയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു

  ഗായിക അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് എലിസബത്തിനെ വിവാഹം കഴിക്കുന്നത്. 2010 ൽ ആയിരുന്നു അമൃതയുമായുള്ള വിവാഹം. 9 വർഷത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. ഇവർക്ക് അവന്തിക എന്നൊരു മകളുണ്ട്. അമൃതയ്ക്കൊപ്പമാണ് മകൾ ജീവിക്കുന്നത്. തന്റെ മകളേയും ഇഷ്ടപ്പെടുന്നത് കൊണ്ടാണ് എലിസബത്തിനെ ഇഷ്ടമായതെന്നും വിവാഹം കഴിക്കുന്നതെന്നും കല്യാണത്തിന് ശേഷം നൽകിയ ഒരു അഭിമുഖത്തിൽ നടൻ പറഞ്ഞിരുന്നു. അണ്ണാത്തയാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ ബാലയുടെ ചിത്രം. മമ്മൂട്ടി ചിത്രമായ ബിലാലിലും നടൻ എത്തുന്നുണ്ട്.

  Recommended Video

  കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു

  വീഡിയോ കാണാം; ബാല ഫേസ്ബുക്ക് പോസ്റ്റ്

  Read more about: bala ബാല
  English summary
  Bala And Wife Elizabeth Udayan Visit differently abled children, Actor Says Good News Coming Soon , video Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X