ഇന്ന് ജനിച്ചത് പോലെയാണ് ഓരോ ദിവസവും! പുതിയ ജീവിതത്തില്‍ സംഭവിക്കുന്നതിനെ കുറിച്ച് ബാലയും ഭാര്യ കോകിലയും

നാലാം തവണയും വിവാഹിതനായതിന്റെ പേരില്‍ ചില വിമര്‍ശനങ്ങള്‍ നടന്‍ ബാലയ്ക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ഭാര്യയെയും കൂട്ടി കൊച്ചിയില്‍ നിന്ന് താമസം മാറി ഇപ്പോള്‍ വൈക്കത്ത് സ്ഥിരമായിരിക്കുകയാണ് നടന്‍. വയ്യാതെ തനിക്കൊരു കുഞ്ഞ് പിറക്കുമെന്നും അടുത്തിടെ ബാല വെളിപ്പെടുത്തിയിരുന്നു.

അതിനൊപ്പം പുതിയൊരു സന്തോഷവാര്‍ത്തയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബാലയും ഭാര്യ കോകിലയും പുറംലോകത്തോട് പങ്കുവെച്ചത്. ഞങ്ങള്‍ പുതിയതായി ഒരു യൂട്യൂബ് ചാനല്‍ ആരംഭിക്കുകയാണെന്നാണ് നടന്‍ പറഞ്ഞത്. പിന്നാലെ ചാനല്‍ തുടങ്ങിയതിനുശേഷമുള്ള ആദ്യ വീഡിയോയുമായി ഇരുവരും എത്തിയിരിക്കുകയാണ്.

bala-kokila

ബാല കോകില എന്ന പേരില്‍ യൂട്യൂബില്‍ പുതിയ ചാനല്‍ തുടങ്ങിയിരിക്കുകയാണെന്നാണ് താരങ്ങള്‍ പറയുന്നത്. അടുത്തകാലത്തായി ഞങ്ങള്‍ വളരെയധികം സമാധാനത്തോടെ ജീവിക്കുകയാണ്. ഈ ചാനലില്‍ പോസിറ്റീവ് മാത്രമേയുള്ളൂ, ഒരു വിവാദങ്ങളും പങ്കുവെക്കാന്‍ ഉദ്ദേശമില്ലെന്നും ബാല സൂചിപ്പിച്ചിരുന്നു.

ഇനിയുള്ള ദിവസങ്ങളില്‍ ചാനലിലൂടെ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്നും ഇരുവരും സംസാരിച്ചിരുന്നു. പ്രധാനമായിട്ടും കുക്കിംഗ് ആണ് ഉദ്ദേശിക്കുന്നത്. ആരോഗ്യപരമായിട്ടും ഒരുപാട് കാര്യങ്ങളുണ്ട് പറയാന്‍. നമ്മള്‍ കഴിക്കുന്ന ഭക്ഷണം പോലും വലിയൊരു മരുന്നാണ്. അടുത്തിടെ ഡോക്ടറോട് ചോദിച്ചപ്പോള്‍ ഭക്ഷണത്തില്‍ മാറ്റം വന്നതിനാല്‍ ആരോഗ്യാവസ്ഥയില്‍ വലിയ മാറ്റമുണ്ടായതായിട്ടാണ് പറയുന്നത്.

മരുന്നിനെക്കാളും നമ്മള്‍ ദിവസവും കഴിക്കുന്ന ഭക്ഷണം എങ്ങനെ തയ്യാറാക്കുന്നു എന്നതിനനുസരിച്ച് ഇരിക്കും ഓരോരുത്തരുടെയും ആരോഗ്യം. ഞാനിപ്പോള്‍ ഉള്ള വൈക്കത്ത് കെമിക്കലുകളോ മറ്റൊരു വിഷാംശങ്ങളുടെ പ്രശ്‌നങ്ങളോ ഒന്നുമില്ല. നല്ല ഭക്ഷണമാണ് ഇവിടെ കിട്ടുക. മാത്രമല്ല ആരോഗ്യത്തോടെയും നല്ല രുചിയോടെയും ഭക്ഷണം ഉണ്ടാക്കാമെന്ന് കോകില കാണിച്ചു തരും. അത് രുചിയോടെ എങ്ങനെ കഴിക്കാമെന്ന് ഞാനും കാണിച്ചു തരാമെന്ന് ബാല പറയുന്നു.

bala-kokila

പിന്നാലെ തന്റെ കുക്കിംഗ് സ്‌കില്ലിനെ കുറിച്ച് പറയാന്‍ ബാല ഭാര്യയോട് ആവശ്യപ്പെടുകയാണ്. 'മാമ നല്ലോണം പാചകം ചെയ്യും. അദ്ദേഹം ഉണ്ടാക്കുന്ന എല്ലാം എനിക്കിഷ്ടമാണ്. ഫിഷ് ഫ്രൈ ആണ് കൂടുതല്‍ ടേസ്റ്റ്.' എന്നും കോകില പറയുന്നു. അതിനൊരു പ്രത്യേക റെസിപ്പിയുണ്ട്.. ഒരു ദിവസം താന്‍ കാണിച്ചു തരാം. ചിക്കന്‍ റോസ്റ്റും ബീഫ് റോസ്റ്റുമൊക്കെ എല്ലാവരും കഴിച്ചിട്ടുണ്ടാവും. എന്നാല്‍ അതിനെക്കാളും ഏറ്റവും ടേസ്റ്റ് ഫിഷ് കൊണ്ട് റോസ്റ്റ് ചെയ്യുന്നതാണെന്ന് ബാല പറഞ്ഞു.

താനിപ്പോള്‍ താമസിക്കുന്നത് അതിമനോഹരമായൊരു നാട്ടിലാണ്. ഇവിടെ ചെറിയ ചില പരിപാടികളുണ്ടാവും. അതുപോലെ എന്നും രാവിലെ ഉണരുമ്പോഴും വൈകുന്നേരവുമൊക്കെ അമ്പലത്തില്‍ നിന്നും പാട്ട് കേട്ട് കൊണ്ട്. ശരിക്കും വീണ്ടും ജനിക്കുന്നത് പോലെയാണ് ഓരോ ദിവസവും ഫീല്‍ ചെയ്യുന്നതെന്നും ബാല കൂട്ടിച്ചേര്‍ത്തു...

Read more about: bala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X