'ഇങ്ങനെ ഒരു ഡോക്ടർ സംസാരിക്കുമോ'; എലിസബത്തിനെതിരെ പരാതി; വിനയാകുക ബാലയ്ക്ക് തന്നെയോ?
മുൻ ഭാര്യ എലിസബത്ത് ഉദയനെതിരെ പരാതി നൽകി നടൻ ബാല. സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നാണ് പരാതി. ബാലയുടെ ഭാര്യ കോകിലയും പരാതി നൽകാൻ ഒപ്പമെത്തി. യൂട്യൂബർ അജു അലക്സുമായി ചേർന്നാണ് അപവാദ പ്രചരണങ്ങൾ നടത്തുന്നതെന്നും അജു അലക്സിന് 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് അഞ്ജാത കോൾ തനിക്ക് വന്നിട്ടുണ്ടെന്നും ബാല പറയുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി ബാലയ്ക്കെതിരെ എലിസബത്ത് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു, താൻ ലെെംഗികമായി പീഡിപ്പിക്കപ്പെട്ടെന്നും മുറിയിൽ പൂട്ടിയിട്ടെന്നും പല തവണ മർദ്ദിച്ചെന്നും എലിസബത്ത് ആരോപിച്ചു. പിന്നാലെ ബാലയുടെ വാദങ്ങൾ ഓരോന്നായി ഇല്ലാതാക്കിക്കൊണ്ട് വെളിപ്പെടുത്തലുകളും നടത്തി. ആദ്യ ഭാര്യ അമൃത സുരേഷിനെ ബാല നിരന്തരം ശല്യപ്പെടുത്തിയതിനെക്കുറിച്ചും എലിസബത്ത് സംസാരിച്ചിരുന്നു.

ഇതോടെയാണ് പരാതിയുമായി ബാല മുന്നോട്ട് വന്നിരിക്കുന്നത്. അമ്മയുടെ പ്രായത്തിലുള്ളവരോട് എനിക്ക് ലെെംഗിക താൽപര്യമുണ്ടെന്ന് പറഞ്ഞു. ഇങ്ങനെ ഒരു ഡോക്ടർ സംസാരിക്കുമോ. അല്ലെങ്കിൽ മെന്റൽ പേഷ്യന്റ് സംസാരിക്കുമോ. മറ്റൊരാളുടെ കുടുംബത്തിലേക്ക് കയറുമ്പോഴാണ് പ്രശ്നങ്ങൾ പേഴ്സണലാകുന്നത്. നിയമപ്രകാരം ഇപ്പോൽ ഞാൻ പരാതി നൽകിയിട്ടുണ്ട്. എന്നിട്ടും എന്റെ ഭാര്യയെ എടി വാടീ എന്ന് പറഞ്ഞാൽ ഞാൻ നടൻ ബാലയായിരിക്കില്ല. ചിലപ്പോൾ ഞാൻ ഇടിക്കും. വയലൻസ് വേണ്ടെന്ന് പറഞ്ഞ് നിയമപരമായി പോയിരിക്കുകയാണ് താനെന്നും ബാല പറയുന്നു.
എന്നെയും കുടുംബത്തെയും ഹരാസ് ചെയ്യുകായണ് ലക്ഷ്യം. കേരളത്തിൽ ആർക്കെങ്കിലും പെെെസയില്ലെങ്കിൽ എന്നെക്കുറിച്ച് സംസാരിച്ച് കാശുണ്ടാക്കാൻ പറ്റും. ഇതൊരു തൊഴിലായി എടുത്തിരിക്കുകയാണ്. ഒരു സെലിബ്രിറ്റിയെ പേരെടുത്ത് വിളിച്ച് അപമാനിക്കുന്നു. ഭാര്യ കോകിലയെ എടീ വാടീ എന്ന് വിളിക്കുന്നു, ഇത് എവിടത്തെ സംസ്കാരമാണ്. തന്റെ അച്ഛനും അമ്മയും ഇതെങ്ങനെ സഹിക്കും. ഇതിന് ഒരു അവസാനം വേണ്ടെയെന്ന് ബാല ചോദിക്കുന്നു.

വെബ് സീരീസ് പോലെ എപ്പിസോഡ് ആയിട്ടല്ലേ വരുന്നത്. മനസ് നൊന്ത് ഒരു കാര്യം ചോദിക്കട്ടെ. ഞാൻ റേപ്പ് ചെയ്യുന്ന ആളാണോ. ഒരു സ്ത്രീയെ ഒരാൾ ഒന്നര വർഷം റേപ്പ് ചെയ്ത് കൊണ്ടിരിക്കുമോ. ഞാൻ ഒരു കിഡ്നി രോഗിയാണ്. ഓപ്പറേഷൻ കഴിഞ്ഞാണ് എലിസബത്ത് വന്നത്. അതിന് മുമ്പ് എലിസബത്ത് എവിടെയായിരുന്നെന്ന് ബാല ചോദിക്കുന്നു. എലിസബത്തിന്റെ ആരോപണങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ബാലയ്ക്ക് നേരെ വന്നിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം എലിസബത്തിനെതിരെ കോകില രംഗത്ത് വന്നിരുന്നു. എലിസബത്തിന് മറ്റൊരു ഭർത്താവുണ്ടായിരുന്നെന്നും മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്ന ആളാണ് എലിസബത്തെന്നും കോകില ആരോപിച്ചു. ബാലയും കോകിലയും തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നാണ് എലിസബത്തിന്റെ ആരോപണം.
ബാല നിയമപരമായി മുന്നോട്ട് പോകുകയാണെങ്കിൽ എലിസബത്തും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പാണ്. തന്റെ ആരോപണങ്ങൾക്ക് തെളിവുകളുണ്ടെന്നും ആവശ്യം വന്നാൽ ഇത് നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്നും എലിസബത്ത് നേരത്തെ പറഞ്ഞിരുന്നു. ഇനി ഭയന്നിരിക്കാനില്ലെന്നും എന്ത് വന്നാലും നേരിടുമെന്നും എലിസബത്ത് വ്യക്തമാക്കിയതാണ്.
ലൈംഗിക പീഡനം, ഗാർഹിക പീഡനം, വിവാഹേതര ബന്ധങ്ങൾ തുടങ്ങി ബാലയ്ക്കെതിരെ എലിസബത്ത് ഉന്നയിക്കുന്ന ആരോപണങ്ങൾ ഏറെയാണ്. ഇത് പൊലീസിന് മുന്നിലെത്തിയാൽ ബാലയ്ക്ക് വിനയാകും. നേരത്തെ ആദ്യ ഭാര്യ അമൃത സുരേഷും ബാലയ്ക്കെതിരെ സമാന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.


Click it and Unblock the Notifications