പാപ്പുവിനെ ബാലയ്ക്കടുത്തെത്തിക്കൂയെന്ന് കമന്റ്; അഭിരാമി സുരേഷ് നൽകിയ മറുപടി; അച്ഛനരികിൽ മകൾ
ബാലയുടെ മുൻ ഭാര്യ അമൃതയുടെ സംരക്ഷണയിലാണ് മകൾ വളരുന്നത്.
നടൻ ബാല ആശുപത്രിയിൽ ചികിത്സയിലാണെന്നറിഞ്ഞതിന്റെ ഞെട്ടലിലാണ് ആരാധകർ. അടുത്തിടെ പോലും സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിന്ന നടനായിരുന്നു ബാല. കരൾ സംബന്ധമായ പ്രശ്നങ്ങളെത്തുടർന്നാണ് നടനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതെന്നാണ് വിവരം. നടന്റെ സുഹൃത്തുക്കളായ സിനിമാ രംഗത്തുള്ളവർ ആശുപത്രിയിലെത്തിയിട്ടുണ്ട്.
നടൻ ഉണ്ണി മുകുന്ദൻ, നിർമാതാവ് എൻഎം ബാദുഷ ഉൾപ്പെടെയുള്ളവർ നടനെ ആശുപത്രിയിൽ സന്ദർശിച്ചു. കരൾ സംബന്ധമായ പ്രശ്നങ്ങൾ ബാലയെ അലട്ടിയിരുന്നു. ഒരാഴ്ച മുമ്പും കരൾ രോഗത്തിന് ചികിത്സ തേടി ബാലയെത്തിയിരുന്നു. ഇന്നലെ അസുഖം മൂർച്ഛിച്ചതിനെത്തുടർന്ന് വീണ്ടും ചികിത്സ തേടുകയായിരുന്നത്രെ.
മകളെ കാണണമെന്ന ആഗ്രഹം ആശുപത്രിയിൽ വെച്ച് ബാല പറഞ്ഞിട്ടുണ്ടത്രെ. മുൻ ഭാര്യ അമൃത സുരേഷിനൊപ്പമുള്ള മകളെ ബാലയ്ക്കരിലേക്ക് അയക്കണമെന്ന് ആരാധകർ അമൃതയോടും കുടുംബത്തോടും പറയുന്നുണ്ട്. ഇത്തരമാെരു സാഹചര്യത്തിൽ അമൃത മകളെ ബാലയെ കാണാൻ അനുവദിക്കേണ്ടതുണ്ടെന്നും അച്ഛനെന്ന നിലയിൽ ബാലയുടെ അവകാശമാണതെന്നും പലരും ചൂണ്ടിക്കാട്ടുന്നു.
നേരത്തെ പല തവണ അമൃത തന്നെ മകളെ കാണാൻ അനുവദിക്കുന്നില്ലെന്ന് ബാല ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബാലയ്ക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ ശബ്ദമുയരുന്നത്.

അമൃത സുരേഷിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് താഴെ നിരവധി പേർ ഇക്കാര്യം ചൂണ്ടിക്കാട്ടി കമന്റ് ചെയ്യുന്നുണ്ട്. അമൃതയുടെ സഹോദരി അഭിരാമി സുരേഷിന്റെ പോസ്റ്റിന് താഴെയും കമന്റുകൾ വന്നു. ഇതിന് മറുപടി നൽകിയിരിക്കുകയാണ് അഭിരാമി.
കുട്ടിയെ ബാല കാണാൻ ആഗ്രഹിക്കുന്നു. കുഞ്ഞ് ബാലയുടെ അടുത്തെത്തിയോ എന്നാണ് അഭിരാമിയുടെ പോസ്റ്റിന് താഴെ വന്ന കമന്റ്. ഞങ്ങൾ അങ്ങോട്ടേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്നാണ് അഭിരാമി ഇതിന് നൽകിയിരിക്കുന്ന മറുപടി.
നേരത്തെ മകളെ കാണാൻ അനുവദിക്കുന്നില്ലെന്ന് ബാല ആരോപിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ വന്ന കമന്റുകൾക്കും അഭിരാമി മറുപടി നൽകിയിരുന്നു. അവന്തികയ്ക്ക് ബാലയെ കാണാൻ പോവാൻ താൽപര്യമില്ലെന്നാണ് അഭിരാമി അന്ന് പറഞ്ഞത്. 2010 ലായിരുന്നു ബാലയും അമൃത സുരേഷും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു. 2019 ഓടെ ഇരുവരും വേർപിരിഞ്ഞു.
ബാലയ്ക്ക് വേണ്ടി പ്രാർത്ഥനയിലാണ് ആരാധകർ. ഇന്ന് ആറ്റുകാൽ പൊങ്കാല ദിവസം ബാലയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നെന്ന് നിരവധി പേർ സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തു. ഷെഫീഖിന്റെ സന്തോഷം സിനിമയിലെ പ്രതിഫലത്തർക്കം, ടിനി ടോം പങ്കുവെച്ച ബാലയെക്കുറിച്ചുള്ള കഥ ട്രോളായത് തുടങ്ങി പല കാരണങ്ങളാൽ കഴിഞ്ഞ കുറേ നാളുകളായി ബാല ആളുകൾക്കിടയിൽ ചർച്ചാ വിഷയമായിരുന്നു.

പെട്ടെന്ന് നടൻ ആശുപത്രിയിലാണെന്നറിഞ്ഞതിന്റെ ഞെട്ടൽ ആളുകൾക്കുണ്ട്. തമിഴ്നാട്ടുകാരനായ ബാല മലയാളത്തിൽ ചെയ്ത സിനിമകളാൽ ഇദ്ദേഹം മലയാളികൾക്ക് പ്രിയങ്കരനാണ്. കളഭം, പുതിയമുഖം തുടങ്ങിയവയാണ് തുടക്ക കാലത്ത് ബാല മലയാളത്തിൽ ചെയ്ത സിനിമകൾ.
സിനിമാ പശ്ചാത്തലമുള്ള കുടുംബത്തിലാണ് ബാല ജനിച്ചത്. അരുണാചല സ്റ്റുഡിയോസിന്റെ ഉടമസ്ഥനായിരുന്നു ബാലയുടെ അപ്പൂപ്പൻ. 350 ഓളം സിനിമകൾ സംവിധാനം ചെയ്ത സംവിധായകൻ ജയകുമാറാണ് ബാലയുടെ പിതാവ്. സഹോദരൻ ശിവ സംവിധായകനും സിനിമാട്ടോഗ്രാഫറുമാണ്.
സ്ഥിരം ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിച്ച സംഭവമായിരുന്നു ബാലയും അമൃതയും തമ്മിലുള്ള വേർപിരിയലും പിന്നീടുണ്ടായ വിവാദങ്ങളും. ഗോസിപ്പുകൾക്കെതിരെ നേരത്തെ രണ്ട് പേരും രംഗത്ത് വന്നിട്ടുമുണ്ട്. വിവാഹ മോചനത്തിന് ശേഷം സംഗീത കരിയറിനാണ് അമൃത പ്രാധാന്യം നൽകുന്നത്.


Click it and Unblock the Notifications